Posts

Showing posts from December 30, 2018

ഡിസംബർ

Image

മെറി ക്രിസ്തുമസ്

Image

കവി (തീക്കുനികനൽ )

Image

വേലി

Image

ഇവിടെ എവിടെയോ

ഇവിടെ എവിടെയോ ഒളിച്ചിരിപ്പുണ്ടവൾ കടക്കണ്ണിൽ കൺമഷിയോടൊപ്പം കവിതയെ ജ്വലിപ്പിക്കുന്നവൾ ഇവിടെ എവിടെയോ ഒളിച്ചിരിപ്പുണ്ടവൾ പുലരിപൂക്കുന്ന പുഞ്ചിരിയാൽ ഹൃദയത്തെ ഉണർത്തുവൾ ഇവിടെ എവിടെയോ ഒളിച്ചിരിപ്പുണ്ടവൾ തിരക്കുകളിൽ നിറമൗനങ്ങളിൽ എനിക്കുവേണ്ടി കരുതിയ കഥകൾ കണ്ണുകൾ കൊണ്ട് കാതിലോതുവാൻ ഇവിടെ എവിടെയോ ഒളിച്ചിരിപ്പുണ്ടവൾ മകരന്ദത്തിൽ വിരിയാനും മഞ്ഞുകാലത്ത് അലിഞ്ഞുചേരുവാനും കുളിരു കൊണ്ടുനടക്കുന്നവൾ ഇനിയുമെത്രനാൾ കാത്തിരിക്കും പ്രിയേ ഇനി പകുതിയേയുള്ളൂ ഈ വഴികൾ തീരുവാൻ തരുവാനൊന്നുമില്ല കൈയ്യിൽ പ്രിയമല്ലാതെ മറ്റൊന്നും താളങ്ങൾ തീരുംമുന്നേ ആ തിരശ്ശീല ഒന്നുയർത്തുക നീ.... എനിക്കറിയാം ഇവിടെ എവിടെയോ ഒളിച്ചിരിപ്പുണ്ട് നീ.......!. കതിരേഷ് പാലക്കാട്

(ഇയാളാണയാൾ... ശ്രീചിത്രനും ഞാനും ഒരുമിച്ചു ജീവിച്ച (ഞാൻ ഫിസിക്സും അവൻ മലയാള വകുപ്പും ആയിരുന്നു) കലാലയ ഓർമ്മക്കായ്)

ഭയം അത്രമേലയാൾ ഭയന്നതുകൊണ്ടാവും ഭൂതകാലത്തിലേയ്ക്കൊന്ന് ഒർമ്മകളെ തിരിച്ചുവിടാതിരുന്നത് രക്തബന്ധങ്ങൾ പൊട്ടിയൊലിച്ച ഏതോ മുൾപ്പടർപ്പുകൾക്കിടയിലായിരുന്നു അയാൾ അക്ഷരങ്ങൾ കണ്ടെടുത്തത് കലാലയ ഇടനാഴികൾ, ആ മുത്തശ്ശിമരം, സൂചികൾ നിശ്ചലമായ ക്ലോക്ക് ടവർ... പ്രകമ്പനങ്ങൾ തീർത്ത ഓഡിറ്റോറിയം കിനാവുകളുറങ്ങാത്ത രാത്രിയിൽ നക്ഷത്രങ്ങളെണ്ണികഴിഞ്ഞ പാതിരാത്രികൾ... ആ ഇരുട്ട് ഒരു കിണ്ണത്തിൽ ചോറു പെറുക്കിയതും, ഒരു തുറുത്ത ബീഡിയിൽ പുക പങ്കുവയ്ച്ചതും... മനപ്പൂര്‍വ്വം അയാൾ മറന്നു കാണണം ഇടയിലിവിടേയോ തന്നിലുപരി ഒരു കാട്ടുതീ ആളിയപ്പോൾ അയാൾ സ്വരൂപം തിരുത്തിയതും അതുകൊണ്ട് മാത്രമാവണം ഒരു ഗുരു അസ്ത്രം നെയ്യുമ്പോൾ മുലപ്പാലിന്റെ മാധുര്യംപോലും കശപ്പെന്ന് പറയേണം കാരണം അയാൾ പണ്ടേ അങ്ങിനെ ആയിരുന്നു....... ഗുരുവും ഒരാൾ ഒരു ആത്മാർത്ഥ സുഹൃത്തിനെ നിഷേധിക്കുന്ന അടുത്ത നിമിഷം അയാൾ വേറെ ഒരാളാവുന്നു ഇടനാഴിയിൽ അയാളുടെ കവിതയ്ക്ക് ഈണം പകർന്നവർ അയാളിനുപരി വളർന്നില്ല ഒരിക്കലും... ജീവിതത്തിൽ ഇനിയവർ മിണ്ടിയാൽ ഭൂതകാലം കഴുത്തിൽ കുരുങ്ങുന്ന ഒരു തൂക്കുകയറാവുമെന്ന ഭയം അതു കൊണ്ടാവണം ആയാൾ വെട്ടിമുറിച്ച് ഒരകലം...

നദി

Image

ചായംതേയ്ച്ച വാക്ക്

ചില മുഖങ്ങളുണ്ട് ചായം തേയ്ക്കാതെയും വാക്കുകൾകൊണ്ട് മൂടുപടം സൃഷ്ടിച്ചവ നിഷ്ക്കളങ്ക മനസ്സുകളെ മോഹങ്ങളുടെ വർണ്ണംചാലിച്ച് പെട്ടെന്നൊരുനാൾ ഇരുട്ടിലേക്ക് തള്ളിയിടുന്നവ ഉഴലുന്ന വഞ്ചിയിൽ ഗത്യന്തരമില്ലാതെ പങ്കായങ്ങളേൽപ്പിച്ചവരുടെ മുഖംപോലും കാണാതെ തുഴ കടലിലേയ്ക്കെറിഞ്ഞ് സ്വയം നീന്തിക്കയറുന്നവർ ആത്മാക്കളന്യമായിടത്ത് ഔചിത്യം നഷ്ടപ്പെവർ തിരകളിൽപ്പെട്ടുലയാതിരിയ്ക്കുവാൻ തട്ടകങ്ങളൊഴിഞ്ഞ് ഒഴുക്കിനോടൊപ്പം നീണ്ട മൗനത്തിലേയ്ക്ക് യാത്ര തിരിക്കുന്നു.......! കതിരേഷ് പാലക്കാട്

തിരു-ശേഷിപ്പ്

ആശകൾ വറ്റിത്തുടങ്ങിയ കുളത്തിൽ പ്രാരാബ്ദതയുടെ ചൂണ്ടയിൽ കുടുങ്ങിയാണ് എന്റെ സ്വപ്നങ്ങൾ പിടഞ്ഞത് കടലാസുകഷണങ്ങളിൽ മോഹങ്ങൾ നിഗഡിച്ചപ്പോൾ ഞാൻ വെറും നൂലിഴതുമ്പ് ലോകം നിറങ്ങൾനിറഞ്ഞ കവചങ്ങളേക്കണ്ടൂ സ്വയംബന്ധിച്ച കുരുക്കുകൾകണ്ടൂ വാനോളം പറന്ന ചിറകുംകണ്ടൂ കണ്ടു പഠിക്കണമെന്ന് എന്റെ ഇരുട്ടിലേയ്ക്ക് പടർന്നു കയറിയ നിഴലിലേയ്ക്ക് ചൂണ്ടുവിരലുകൾ ചൂണ്ടി പക്ഷേ എന്റെ സ്വപ്നങ്ങൾ മാത്രം കണ്ടില്ലയാരും നക്ഷത്രങ്ങളും നിലാവുമില്ലാത്ത രാത്രിയുടെ വാനം കാടും പുഴയും പൂക്കളുമില്ലാത്ത പുകയുന്ന പകൽ അക്ഷരങ്ങളില്ല കവിതയില്ല കഥയുമില്ലാത്ത താളുകളിൽ ഏതോ നമ്പരിനൊപ്പം പൂജ്യങ്ങളെ ചേർത്ത് ചേർത്ത് കൂട്ടലും കിഴിക്കലുംമാത്രമായി ഹൃദയം പ്രണയങ്ങളില്ലാത്ത ചുംമ്പനവുമാ- ചിരികളുമില്ലാത്ത എന്റെ കണ്ണുകളോട് എന്നാണ് ഞാൻ അവസാനം മിണ്ടിയത് ? ഞാനെന്ന നൂലിഴ വെറും അക്കങ്ങളെഴുതിയ നിറമുള്ള കടലാസുകഷണത്തിൽ അല്ല വേണ്ട.. പാസ്വേർഡുകൾ സങ്കീര്‍ണമായ സാങ്കല്പിക ഡിജിലൈസ്ഡ് നംമ്പരുകളിൽ എന്റെ നാലുവരി കവിതയോടൊപ്പം കുരുങ്ങി പിടയുന്നു എന്റെ ആത്മാവ് കളപ്പുരയിൽ ശാന്തിയുടെ കവാടങ്ങളിൽ രക്തബന്ധനങ്ങൾക്ക് നോമിനേറ്റ് ചെ...

പ്രണയ കണ്ണുകൾ

കണ്ണുകളാണ് ഹൃദയത്തിലേയ്ക്കുള്ള കുറുക്കുവഴികൾ തുറന്നിട്ടത് ആ മൗനങ്ങൾ മിണ്ടിയതിൽപിന്നെ ആഴങ്ങളിൽ നിന്നും വെളിച്ചവുമിരുട്ടുമളന്ന് നിറഞ്ഞുനിന്നതും ആ മിഴികൾ തന്നെയാണ് അകലങ്ങളിലേയ്ക്ക് നാം അകന്നനിമിഷങ്ങളിലും നമുക്കുവേണ്ടി വിതുമ്പിയതും നമ്മുടെ കണ്ണുകൾ തന്നെയാണ് ഇന്നുകളിൽ നിന്നോർമ്മകൾ വന്നു വിളിയ്ക്കുമ്പോഴും അറിയാതെ തുടിക്കുന്നിതാ ഈ കണ്ണുകൾ വീണ്ടും.......! കതിരേഷ് പാലക്കാട്

'ഉം.... '

പ്രിയപ്പെട്ടവളേ ഒരിടവേളയ്ക്കുശേഷം നീ മൂളിയ ഒരു 'ഉം' മ്മിൽ നറുപുഷ്പങ്ങൾതൻ മഴവില്ല് വിരിയിക്കുന്നെൻ ഹൃദയം ...! കതിരേഷ് പാലക്കാട്

ആക്ടിവിസ്റ്റ്

ഒരു ആക്ടിവിസ്റ്റ് ഇതുപോലെ എത്രയോ ദുരാചാരങ്ങളെ മനസ്സിലും പ്രവര്‍ത്തിയിലും തകർത്തെറിഞ്ഞിട്ടുണ്ട്... !  കതിരേഷ് പാലക്കാട്

ബാനർ

പാവം അവരറിയുന്നുണ്ടാവില്ല വിശ്വാസങ്ങളേയ്ക്കാൾ ആചാരസംരക്ഷണമെന്ന ബാനറിൽ എഴുതിയിരിക്കുന്നത്. അർത്ഥങ്ങൾ തേടിയുള്ള യാത്രയിലെ കൈയ്യിൽ നിന്നും എങ്ങിനാ അമ്മേ കുഞ്ഞുണ്ടാവുക എന്നു ചോദിച്ചപ്പോൾ അങ്ങനെ ചോദിക്കല്ലേ മോനെ തമ്പാട്ടി കണ്ണിൽ കുത്തും എന്നു കേട്ടാണ് ദൈവഭയം ഉടലെടുത്തത് ദൈവങ്ങളുടെ പ്രവാചകർ ഭയങ്ങളുടെ ഇരുട്ടുകൾവിതച്ചിട്ട ഹൃദയങ്ങളിൽ 'തത്വമസി' ഒരു ആണിന്റെ രൂപത്തിനുനേരെ മാത്രം വിരൽ ചൂണ്ടുന്നു. അതു ഞാനും കൂടെയാണെന്ന ബോധം എന്നു പിറക്കുമോ അന്നിവർ ആചാരസംരക്ഷണം തിരുത്തി അടിമവിമോചനമെന്ന ബാനറുകൾകൊണ്ട് തെരുവുകൾ ആഘോഷമാക്കും. കതിരേഷ് പാലക്കാട്

വയ്യ വയ്യ അയ്യനേ

നൈഷ്ഠിക ബ്രഹ്മ്ചാരികളെ രക്ഷിക്കാൻ സ്വയം ചവറുകളാകുന്ന ആ കുലമഹിമയുണ്ടല്ലോ പറയാതെ വയ്യ ആൾക്കൂട്ടം കണ്ട് ഓട്ടിനുവേണ്ടി ചുവടുമാറ്റുന്ന രാഷ്ട്രീയ ധാർമ്മികതയുണ്ടല്ലോ കാണാതെ വയ്യ വർഷങ്ങളുണ്ടായിട്ടും നാലു നിയമജ്ഞരെ പറഞ്ഞു മനസിലാക്കാതെ നാലു കോടിജനത്തിനുവേണ്ടി ചാനലിലിരുന്നു ഘോരഘോരം ചർച്ചിക്കുന്നോരെ കേൾക്കാതെ വയ്യ ദ്രാവിഡൻ പോയവഴി ബുദ്ധൻ വന്നതും ബുദ്ധനേയോടിച്ച് സ്വാമി വന്നതും സ്വാമിയേത്തേടി പെണ്ണുവന്നതും അറിയാതെ വയ്യ........ വയ്യ വയ്യ എന്നയ്യനേ കലികാലത്തിൽ കാത്തുകൊൾക നിൻ നൈഷ്ഠികം......! കതിരേഷ് പാലക്കാട്

ജന്മാന്തരം

Image

സ്മൃതി

ചില ഓർമ്മകൾ മറവിക്കുപോലും പറിച്ചു കളയാൻ പറ്റില്ല അപ്രതീക്ഷിത വിയോഗങ്ങളുടെ അവർ സമ്മാനിച്ച നിമിഷങ്ങളുടെ അവർ നമ്മിലവശേഷിപ്പിച്ച ശൂന്യതയുടെ കാലത്തിനാൽ ഒരു മരണത്തിനു മാത്രം നമ്മിൽനിന്നും പിടിച്ചു പറിക്കാനാവുന്ന ചില(രുടെ) സ്മൃതികൾ......! കതിരേഷ് പാലക്കാട്

നഷ്ടസ്മൃതിയുടെ ഇന്നുകൾ

കണ്ണുകളാണ് പരസ്പരം ആദ്യം മിണ്ടിതുടങ്ങിയത് പിന്നെ ഹൃദയങ്ങളും വാമൊഴികൾ പൂക്കൾനിറച്ച ആകാശങ്ങളിൽ ചിറകു മുളയ്ച്ചപ്പോൾ തിരക്കുകൾ വീർപ്പിച്ച പകലുകളിൽ ഒളിഞ്ഞൊളിഞ്ഞ് സ്പർശ്ശിച്ച വിരലുകൾ നമ്മുടേത് മിടിപ്പുനിറഞ്ഞ നിശ്വാസങ്ങളോടൊപ്പം മടിച്ചു മടിച്ചു നൽകിയ ആദ്യ ചുംമ്പനം അവധികളിൽ ആത്മാക്കളൊളിപിച്ച കത്തുകൾ, കാത്തിരിപ്പുകൾ പുലർകാല ഗ്രീഷ്മങ്ങൾക്കപ്പുറം പെയ്തു തോർന്ന മഴപിണക്കങ്ങൾ ഒടുവിൽ വേരുകൾ വറ്റാത്ത നിഴൽപ്പാളങ്ങളിൽ പ്രണയത്തെ കുരുതികൊടുത്തവർ നമ്മൾ തുറന്നജാലകയിടനാഴിയിൽ നിലാവിനോട് നൊമ്പരം ചൊല്ലിയവർ ഇരു ദിശകളിലേയ്ക്കകന്ന വിരഹങ്ങളെ തലയിണതുമ്പിൽ കരഞ്ഞുതീർത്തവർ രക്തംതളിച്ച കനൽക്കാടുകളിൽ സ്വപ്നങ്ങൾ എരിഞ്ഞടങ്ങിയവർ ഇന്നുകളിൽ അന്യോന്യം കാറ്റുനെയ്ത വലപ്പടർപ്പുകളിൽ ഓർമ്മകളെ വിതച്ചിടുന്നോർ ഒരു വിരൽ സ്പർശ്ശനത്തിൽ മരവിച്ച മോഹങ്ങൾക്കുമേൽ ചൂടുപകരുന്നവർ ഒരു സ്മൈലിയിൽ ഒരു വിളിയിൽ ഭൂഖണ്ഡാന്തരങ്ങൾ നേർത്ത് നേർത്ത് ഒരു നൂലിഴ ബന്ധനത്തിൽ സ്വപ്നങ്ങൾക്കുമേൽ ഹിമകണം നനയ്ച്ചിടുന്നവർ നമ്മൾ .......! കതിരേഷ് പാലക്കാട്

വാർദ്ധക്യം

Image

ദൃശ്യം

ഒരു കവിതയിൽ കവിയോടൊപ്പം ഒരു മൗനത്തിന്റെ നിശബ്ദത ഉറക്കെ നിലവിളിക്കുന്നു, നാവുകളില്ലാത്ത വായനക്കാരന് കൂടുതൽ ഹൃദ്യമാവുന്നു നിറങ്ങൾചാലിച്ച ശൂന്യത.......! കതിരേഷ് പാലക്കാട്

യാന്ത്രികം

പൂക്കളും പൂമ്പാറ്റകളുമില്ലാ- പകലുകളിലാണ് മനസ്സ് യന്ത്രക്കോലംകെട്ടി നെട്ടോട്ടങ്ങൾ നടത്തുന്നത്.....! കതിരേഷ് പാലക്കാട്

സത്യസ്യ നിയമസ്യ

ഫെമിനിസം മെയിൽ ഷോവനിസം പൊളിറ്റിക്കലിസം റിലീജ്യനിസം ഹ്യൂമനിസം ഒരൊറ്റ വിഷയത്തിൽ ചേരിതിരിഞ്ഞ് എല്ലാംകൂടെ വാദപ്രതിവാദങ്ങൾ നടത്തി ടോട്ടൽ കൺഫ്യൂഷനിസം ആക്കിവിടുന്നു സത്യം നിയമത്തെ കാത്ത് കാത്ത് പടിവാതിൽക്കൽ നില്ക്കുന്നു പക്ഷേ നിയമം നിസ'ങ്ങളും ലിസ' ങ്ങളും കടന്ന് മുറ്റം എത്തുമ്പോഴേക്കും വിഷയത്തിലെ സത്യം ഉമ്മറച്ചായ്പ്പിൽ തൂക്കിലേറ്റപ്പെട്ട് കൊല്ലപ്പെടുന്നു. മരണത്തിൽ ഹ്യൂമനിസം മാത്രം തലതല്ലി കരയുന്നു. ഒന്നും മനസ്സിലാവാത്ത  സാധാരണ ജനങ്ങൾ കൺഫ്യൂഷനിസം വെടിയാതെ ഏതെങ്കിലും ഇസ'ങ്ങളുടെ  വാദം ശരിയെന്ന് ഉറച്ച് അവരുടെ ദൈനംദിനങ്ങളിലേയ്ക്ക് യാത്രയാവുന്നു.....! കതിരേഷ് പാലക്കാട്

സാന്ത്വനം

സ്വന്തം കണ്ണീരിന്റെ വേദനയറിയുകിൽ അപരന്റെ കണ്ണീരിന് സാന്ത്വനമാവും നാം......! കതിരേഷ് പാലക്കാട്

വീതം

ഉള്ളവരെല്ലാം സ്വന്തം വിശപ്പു വീതിച്ചാൽ തീരുന്ന പട്ടിണിയേയുള്ളൂ ഇവിടെ......! കതിരേഷ് പാലക്കാട്

ശവം

അഗ്നിയിലേയ്ക്ക് തള്ളിവിടും മുൻപേ ആറടി മണ്ണിലൊതുക്കും മുന്നേ അവസാന കാഴ്ച്ചകൾ കൂടി അനുവദിച്ചാൽ നന്ന്...... മരണപ്പെട്ട ജീവിതംകാണാത്ത  പ്രിയപ്പെട്ടവരുടേയും അല്ലാത്തവരുടേയും യഥാര്‍ത്ഥ മുഖം ഒന്നു കാണുവാൻ വേണ്ടി മാത്രം......  ശവം നേടിയ പേരിനും സ്വത്തിനും വേണ്ടി  സ്വയം വെളിപ്പെടുന്ന ജീവശവങ്ങളുടെ സ്വരൂപം ... .ഇവർ അനശ്വരമെന്നാ വിചാരം.....  വിചാരിക്കട്ടെ...  ജീവൻ പോകുംമുൻപേ ശവമായവരോട് തർക്കിക്കാൻ ചത്തുപോയവനു പറ്റില്ലല്ലോ....! കതിരേഷ് പാലക്കാട്

ഉൻമാദക്കൂട്ട്

തൊട്ടുതലോടലിൽ ഉൻമാദം വിരിയുന്നിടത്ത് നിങ്ങളെന്താണ് തിരയുന്നത്....? പ്രണയമോ ? അത് മനസ്സിനോടുതന്നെ ചോദിക്കുക ഇരുൾവീണ രാത്രിയിൽ സ്വപ്നമെത്തും മുൻപേ മരിച്ചുകാണും ചിലപ്പോൾ.......! കതിരേഷ് പാലക്കാട്

ഒരു ഓൾഡ്ജെൻ സ്ക്കൂൾ നൊസ്റ്റാള്‍ജിയ

ഒറ്റമുറിയിൽ എല്ലാവരും ഇരിയ്ക്കുമ്പോൾ നിൽക്കുന്ന രണ്ടുപേർ ഒന്നു ഞാൻ മറ്റൊന്ന് ടീച്ചർ പോള്ളുന്ന ചൂരലടികൾ എപ്പോഴും വരുന്ന(ത്തുന്ന) തലവേദനകൾ ഉറക്കംതൂങ്ങലുകളിൽ പെട്ടെന്നു കിട്ടുന്ന ചോക്കേറ് 'ടീച്ചറേ' എന്ന് വിളിച്ചു ചെറുവിരൽചൂണ്ടി സ്വയം ഉണ്ടാക്കിയെടുക്കുന്ന ഇടവേളകൾ മണ്ണെണ്ണ വിളക്കിൽ പാതിയുറക്കത്തിൽ എഴുതിതീർത്ത ഇംപോഷിഷനുകൾ എട്ട് കഴിഞ്ഞതും തുടങ്ങിയ ഇരുന്നൂറ്റി പത്തിനുള്ള നെട്ടോട്ടങ്ങൾ ഊതി ഊതി വീർപ്പുമുട്ടൽ സഹിക്കാതെ അക്ഷരങ്ങൾ പെറ്റിട്ട റീഫില്ലർ റെയ്നോൾഡ്സ് പേന, കുടഞ്ഞ് കുടഞ്ഞ് കിളിമൂക്കു  നനുപ്പിയ്ക്കുന്ന ഹീറോ പേന ചപ്പി ചപ്പി കൂടുകീറിയ ഇലന്തിവട ചക്കരപ്പാലൊഴുകും ചുവന്ന തേൻമിഠായി ഉച്ചക്കഞ്ഞി, ചെറുപയർപ്പുഴുക്ക് ഓട്ടച്ചുമരിൽ ഒളിപ്പിച്ച ഉപ്പുപൊതി സ്ലേറ്റ് കറുപ്പിച്ച ചെമ്പരത്തി കിറുക്കലുകൾ മായ്ച്ച മഷിത്തണ്ട് കോമ്പസ് കാവലിൽ തട്ടിനുതാഴെ  തുട്ടുകളൊളിപ്പിച്ച ജ്യോമെട്രിബോക്സ് എഴുത്തൊഴുക്കിൽ ഗട്ടറുകൾതീർത്ത കുഴിഡെസ്ക്ക്. ഇരട്ട പേരുകൾ കടക്കൺ നോട്ടങ്ങൾ നുള്ളലുകൾ കോക്ക്രികൾ ചോരകല്ലിക്കും അടികളിൽ മനസ്സിലുരുവിട്ട ശാപങ്ങൾ ഹോ.... എത്രയെഴുതുകിലും വറ്റാത്ത ഓർമ...

ബെസ്റ്റ് ടീച്ചർ

ഹൃദയത്തോടു ചേരാത്ത സബ്ജക്റ്റുകളിൽ ഓർമ്മകൾ ഉടക്കിപ്പിരിഞ്ഞുപോയ പരീക്ഷകളിൽ ജീവിത സ്വപ്നങ്ങൾ സപ്ലിമെന്ററികളിൽ സ്വരുക്കൂട്ടിയ ഹൃദയങ്ങളിലാണ് മികച്ച അധ്യാപകർ ഇന്നും ജീവിക്കുന്നത്......!  കതിരേഷ് പാലക്കാട്

കാലം

ഒരേയൊരു പകൽ ഒരേയൊരു രാത്രി ഒരു വെട്ടത്തിനും ഇരുട്ടിനുമിടയിൽ യുഗങ്ങൾ ഒന്നുംമിണ്ടാതെ യാത്ര ചെയ്യുന്നു.......! കതിരേഷ് പാലക്കാട്

പൂമുഖത്തിനപ്പുറത്തെ കവിത(കവി)

പൂമുഖത്തിൽ ഹൃദയം നിറച്ച കവിതകൾകടന്ന് അകത്തളങ്ങളിലേയ്ക് യാത്ര തിരിക്കുമ്പോൾ നോവുതീരാത്ത മുറികളിൽ വേദനപുകയുന്ന വരികളും ചുമരോടൊപ്പം വിണ്ടുകീറിയ കവിയുടെ ജീവിതവും കാണാം തൊടിയിൽ കരിയിലക്കാടിൽ കത്തിയമരുന്ന കാട്ടുപൂക്കളോടൊപ്പം ചുട്ടു ചാമ്പലാവുന്ന കവിയുടെ സ്വപ്നങ്ങളേയും കാണാം കവിതയുടെ കനവുപേറുന്ന ജാലകങ്ങൾക്കപ്പുറം വല്ലപ്പോഴും വെറുതേയൊന്നെത്തിനോക്കുക ഞങ്ങളുടെ ഈ വറുതിനിറഞ്ഞ താഴ്വാരങ്ങളിലേയ്ക്കും........! കതിരേഷ് പാലക്കാട്

തെളിച്ചം

പ്രളയമൊഴുകിയ പുഴകളും പ്രണയമെഴുതിയ മിഴികളും കരുണവറ്റാത്ത മനങ്ങളും വെയിലോടൊപ്പം തെളിഞ്ഞു തെളിഞ്ഞങ്ങിനെ മിഴികൾ നിറയ്ക്കുന്നു.....!  കതിരേഷ് പാലക്കാട്

ജീവിതം

അനന്തരം ഒരു മരണം പറഞ്ഞത് ചരിത്രമാക്കപ്പെട്ട ഒരു കവിതയേയാണ് ....! കതിരേഷ് പാലക്കാട്

അകലം

നിന്നിൽ നിന്നും എന്നിലേയ്ക്കുള്ള അകലങ്ങൾ അടയാളപ്പെടുത്തും മുൻപേ വേർപെട്ടിരിക്കുന്നു നാം.....! കതിരേഷ് പാലക്കാട്

തണൽ

Image

നെന്മാറ ഉരുൾപൊട്ടൽ മിച്ചംവയ്ച്ചത്

Image
സ്വപ്നങ്ങൾ തളിർക്കുംമുന്നേ മണ്ണെടുത്ത പിഞ്ചോമനകളേ ഏതു പാപത്തിൻ കണക്കെടുത്താണ് മർത്യഘാതകൻ എടുത്തത് ജീവൻ നാലു കുപ്പിവളപ്പൊട്ട് മൂന്നു റബ്ബർവള ഒരു ഹെയർ ബാന്റ് ഒരു കൊച്ചു പൂമ്പാറ്റ ചിതറിത്തെറിച്ച കുഞ്ഞു കളിപ്പാട്ടവും ജീവിതം തുന്നിതീരാത്ത സ്റ്റാപ്ലർ പിന്നുകളും തലേന്ന് സന്ധ്യയിൽ പിഞ്ചോമനകണ്ണെഴുതിയ ഒരു കൺമഷിക്കൂടും........ മഴയും മണ്ണും മലകളും ജീവിതമായിരുന്നൊരു മഴക്കാലത്ത് നെഞ്ചുപിളർന്നകുന്ന് ഒരുനിമിഷം പിടഞ്ഞതാണ് ആ കുഞ്ഞുമുഖംപോലും കാണാതെ മൺമൂടിയ ആത്മാക്കളുടെ രോദനത്തിൽ ബാക്കിയായ തിരുശേഷിപ്പുകൾ ഒരു വിങ്ങലോടല്ലാതെ നോക്കുമോ നമ്മുടെ മിഴിയിണകൾ........! കതിരേഷ് പാലക്കാട്

വിരഹമാരുതൻ

Image

എല്ലാമറിയുന്നോരേ (ചാനൽ ചർച്ചാപാനൽ)

എല്ലാമറിയുന്നോരേ നിങ്ങളെവിടായിരുന്നു ഇത്രനാൾ ? കുത്തിയോഴുകുംമുമ്പേ തുറപ്പിക്കേണ്ടേ ഡാമിനെ കഴുത്തോളം കയറുംമുമ്പേ ഒഴിപ്പിക്കേണ്ടേ ജനങ്ങളെ കീശയിൽ കാശുവീഴ്ത്താതെ ഒരു പുഴക്കരയെങ്കിലും പതിച്ചുകൊടുക്കാതിരിക്കേണ്ടേ ഇത്ര കൃത്യം കാലാവസ്ഥയറിന്നോർ അത്രമേൽ ജാഗ്രത കൊടുക്കേണ്ടേ ഇത്ര കൃത്യം കാശു പറയുന്നോർ കുത്തിപ്പിടിച്ച് കൊടുക്കേണ്ടേ മീനവന് ചർച്ചക്കിരുന്നു നിറയ്ക്കുന്ന കാശും കൊടുക്കാനുള്ള ഖ്യാതിയാണോ? ഇത്രത്തോളം വാരിയെറിയാൽ പ്രളയം മനസ്സിലാണോ ചെളിനിറച്ചത് ? എല്ലാമറിയുന്നോരേ എല്ലാമറിഞ്ഞിട്ടും കേരളമണ്ണിനെ നിങ്ങൾ കൂട്ടികൊടുത്തതോ മഴക്ക് ജാഗ്രതകളിൽ നിങ്ങളെ കണ്ടീല നിലവിളികളിൽ നിങ്ങളെ കണ്ടീല നിവർത്തികേടിലും നിങ്ങളെ കണ്ടീല ഒരു തോണിയിലും നിങ്ങളെ കണ്ടീല ഒരു ക്യാമ്പിലും നിങ്ങളെ കണ്ടീല വെള്ളമിറങ്ങിയപ്പം വെളിച്ചം വന്നപ്പം ഞെളിഞ്ഞിരുന്നിങ്ങനെ നിങ്ങപറയുന്നു എല്ലാമറിയുന്നോരു ഞങ്ങളെന്ന് അങ്ങിനെയിങ്ങിനെ ദിങ്ങനെ ചെയ്യാമായിരുന്നെന്ന് എല്ലാമറിയുന്നോരേ പറയൂ എല്ലാമറിഞ്ഞിട്ടും എവിടായിരുന്നു നിങ്ങളൊക്കെ ? കതിരേഷ് പാലക്കാട്

ഭീമാ കൊരേഗാവ് - 200

എതിർക്കുന്നവരേയെല്ലാം ഇല്ലാതാക്കികൊണ്ട് ഉഗ്രവിഷമുള്ള ഫാസിസം ഫണം വിടർത്തുന്നു എഴുത്താണികളെ വെടിയുണ്ടകളാൽ തകർത്തെറിയുന്നു വർഗ്ഗനിഗഡിത മനുഷ്യാവകാശം സാമൂഹിക പ്രവര്‍ത്തകരുടെ പുറങ്ങളിൽ രാജ്യദ്രോഹ മുദ്രകുത്തി കൽത്തുറുങ്കുകളിലടയ്ക്കുന്നു ഓരോ എഴുത്തുകാരും ഓരോ സമൂഹങ്ങളാണ് ഓരോ സമൂഹങ്ങളേയും ഉന്മൂലനം ചെയ്തുകൊണ്ട് തീവ്ര വർഗ്ഗീയത തേർവാഴ്ച നടത്തുന്നു. അതെ നിങ്ങളറിയുക ഒടുവിലത്തെ തൂലികതുമ്പിലും നിണമുറയുംവരെ നിങ്ങളുടെ കൊള്ളരുതായ്മകൾ ഞങ്ങൾ കുത്തിക്കുറിക്കുകതന്നെ ചെയ്യും.......! കതിരേഷ് പാലക്കാട്

പക്ഷേക്കൾ

ചിലത് മുഖംമൂടികളും ചിലത് നിസ്സഹായവും ചിലത് വർഗ്ഗീയവും ചിലത് രാഷ്ട്രീയവും ചിലത് ആശങ്കയും പക്ഷേ, ഒരു പക്ഷേക്കളും തകർക്കില്ല ഈ മലയാളനാടിതിൻ ഒരുമയെ പക്ഷേ, പിറന്നമണ്ണും നാടും പെറ്റമ്മയോടുതുല്യമെന്ന ബോധം വരേണമത്രമാത്രം....! കതിരേഷ് പാലക്കാട്

പ്രളയാനന്തര നെല്ലിയാമ്പതി

ഇന്നലത്തെ മഴയില് കൊണ്ടുപോയ മലയാണപ്പാ കാട്ടുമക്കളാണപ്പാ കണ്ണീരു തോർന്നില്ലപ്പാ കൊണ്ടുവരും ചോറ്റുപോതി കണ്ടുകെട്ടും കക്ഷിക്കാര് ഒറ്റനേരം ചോറു തിന്നാൻ എട്ടുകാതം നടക്കണമപ്പാ പട്ടിണി കണ്ട് അരിമണി അന്യദേശം തന്നതപ്പാ ആപ്പീസന്റ തമ്മിതല്ലീ പുത്തനരി പൂപ്പലാക്കണ് മാറ്റമില്ലാ മൂപ്പാ ഞങ്ങക്ക് കാട്ടുദൈവം കൈവിട്ടപ്പാ കയ്യുതരും നാട്ടാരെയും കയ്യൊടിക്കും പാർട്ടികളപ്പാ തോട്ടം പൂട്ടികെട്ടിയപ്പാ തൊഴിലും കട്ടപ്പുറത്താണപ്പാ എന്തുചെയ്യും മാരിയമ്മേ ഏങ്ങി ഏങ്ങി കരയുന്നപ്പാ.......! കതിരേഷ് പാലക്കാട്

പ്രളയകാലത്തെ ഓണം 2018

ഓണാശംസകൾ മനുഷ്യത്വങ്ങൾ മാറ്റുകൂട്ടുന്ന മനോഹര ഓണം കളക്ഷൻ സെൻറ്ററുകളിൽ സഹായഹസ്തങ്ങളിൻ പൂക്കളം നിറയുന്നു തൂശനിലയിൽ പ്രതിഫലിക്കുന്നു ദുരിത ക്യാമ്പുകൾതൻ ഒത്തൊരുമകൾ ദുരിതമാണെങ്കിലുമീ ഒരുമതൻ ഓണം മായാതിരിക്കട്ടെ ഓർമ്മകളിൽ....! കതിരേഷ് പാലക്കാട്

സ്വാതന്ത്ര്യം

മഴ കെടുത്തിയ സ്വപ്നങ്ങളിൽ നമ്മൾ നീട്ടുന്ന ഒരു മെഴുകുതിരിയിൽ ഒളിഞ്ഞിരിപ്പുണ്ട് സ്വാതന്ത്ര്യം.....!  കതിരേഷ് പാലക്കാട്

ബലിക്കാക്ക

മഴയിലൂടെ പ്രണയമെഴുതിയ പുഴക്കരയിൽ ഓർമ്മകളുടെ ബലി പെറുക്കുന്നുണ്ടൊരു കാക്ക...! കതിരേഷ് പാലക്കാട്

പ്രളയമഴയേ....(ഒരു യാത്രാമൊഴി)

മഴയേ കരകളെ തച്ചുടയ്ച്ചാലും ലക്ഷ്യം കടലെന്നറിയാം തിരകൾ വിശ്രമിക്കാത്ത തീരങ്ങളിലേയ്ക്കുള്ള യാത്രയിലാണ് നീ വഴിമുടക്കികൾ ഞങ്ങൾ വേലികെട്ടിയപ്പോഴൊക്കെയും വേദനകൊണ്ടില്ലൊരിക്കലും അന്ന് നീ വറുതിയിലായിരുന്നു ഇനിയൊരിക്കലും ജീവിക്കില്ലെന്നോർത്ത് നിന്റെ വഴികളെ ഞങ്ങളാണ് വിറ്റുതുലച്ചത് പാപികൾ ഞങ്ങൾ പാവങ്ങളും നോവുതാങ്ങീടാൻ നിന്നോളം ക്ഷമയില്ലാത്തവർ ആനന്ദങ്ങളിൽ നിന്നും നീ ആരവങ്ങളിലേയ്ക്ക് യാത്രയാവുമ്പോൾ ആധികളൊടുങ്ങാത്ത നിശകളാണ് ബാക്കിയാവുന്നത് ആശകൾ വറ്റിയ ഹൃദയങ്ങളിൽ നിന്നോളം പെയ്തൊഴിയാൻ കണ്ണീരുകൾ മിച്ചമില്ലിവിടെ മതി മതി പഠിപ്പിച്ചത് പതിയേ യാത്രയാവുക പരിഭവങ്ങളൊഴിഞ്ഞ് പിന്നേയും വരുക മിതമായ് ഇവിടെ നീ ജനിപ്പിച്ച ജീവനേയുള്ളൂ നീ മുളപ്പിച്ച വിത്തേയുള്ളൂ അമ്മയാകുന്നു നീ പെയ്തുമുഴുമിക്കാത്ത സ്നേഹനിധീ പ്രണയം വറ്റാത്ത കാമുകീ നിഷ്ക്കളങ്ക സൗഹൃദമേ പോയവരുക കതിരേഷ് പാലക്കാട്

പ്രളയകാലത്തെ ഡാമുകൾ

Image

കൈയേറ്റം

പ്രകൃതിയുടെ മുൻപിൽ നമ്മളെത്ര നിസാരരാണ് ഒരൊറ്റദിവസം കുത്തിപെയ്ത മഴ എത്രപെട്ടെന്നാണ് നമ്മുടെ കൈയേറ്റങ്ങളെ ഒഴിപ്പിക്കുന്നത്. അന്ന്, മലക്കര പത്ത് മരം പത്ത് സെന്റ് ആരറിയാനാണ് ? പുഴക്കര ഒരു രണ്ടുമീറ്റർ സാറെ ആരറിയാനാണ് ? വയൽക്കര അഞ്ച് സെന്റ് കെ.എൽ.യു ആരറിയാനാണ് ? മണ്ണിട്ടുമൂടിയ ചതുപ്പ് ആരറിയാനാണ് ? വറ്റിയകുളം വീതംവെച്ചുവിറ്റത് ആരറിയാനാണ് ? ആപ്പീസർ ഇനിയും കാണണം ഉം.. ആരറിയാനാണ് ? ഇന്ന് എല്ലാമറിയുന്ന പ്രകൃതി കോഴക്കളങ്ങളിൽ കൈയേറ്റം ചെയ്യുന്നു ആരറിയാനെന്ന് ചോദിച്ചതൊക്കെ എല്ലാവരും അറിയുന്നുണ്ട്. മലയോര മേഖലയിലേയും,നദീതീരങ്ങളിലേയും, താഴ്ന്ന പ്രദേശങ്ങളിലേയും എല്ലാവരും ജാഗ്രത പാലിക്കുക. കതിരേഷ് പാലക്കാട്

രാത്രിയിലെ തീവണ്ടി

മഴയിൽ ജാലകയിരിപ്പിടത്തിൽ ഒരു തീവണ്ടി യാത്ര ഓർമ്മകൾ പെയ്തിറങ്ങുന്നു പ്രണയങ്ങളുടെ വിരഹങ്ങളുടെ ചുംബനങ്ങളുടെ കുളിരുമായ് നനുത്തു വിറയ്ക്കുന്നു മനസ്സ് ഇരുട്ട് ഭേദിച്ച് ഇടയ്ക്കൊന്നു ചൂളംവിളിച്ച് കുതിച്ചുപായുന്നു തീവണ്ടി.....! കതിരേഷ് പാലക്കാട്

ഭ്രാന്തൻ

Image

വിരഹം

ശബ്ദങ്ങൾ വറ്റിയ മൗനതീരങ്ങളിൽ ഇരമ്പലുകൾ നിലയ്ക്കാത്ത മനസ്സാണ് നയനങ്ങളിൽ പെയ്തൊഴിയുന്നത് ഒരു പ്രണയിത്തിനക്കരെ കടമ്പുമരം പൂക്കുന്നതുംനോക്കി കാത്തിരിപ്പാണൊരു കിളി ഒരു നദിക്കിപ്പുറത്ത് നിസ്സംഗതയുടെ സാക്ഷിയായ രണ്ട് അശ്രുക്കൾ ഓർമ്മകളുടെ പലനിരപ്പുകൾ പെയ്തൊഴിഞ്ഞും അന്തതലങ്ങളിലെ വ്യഥ വിസ്മരിക്കുന്നില്ല മനസ്സ്.....! കതിരേഷ് പാലക്കാട്

വിശപ്പ്

Image

സൗഹൃദം

Image

മനമംഗല്യം

Image

ഒരു ജഡ്ജ്മെന്റ് രോദനം

ആശയത്തിനുമേൽ ആശയക്കുഴപ്പങ്ങളുടെ നീണ്ടനിരയിൽ അക്ഷരങ്ങൾ ചക്രശ്വാസം വലിക്കുന്നുണ്ടായിരുന്നു നീളാതെ ചുരുങ്ങാതെ സ്വരങ്ങൾ വഞ്ചിക്കപ്പെട്ട വ്യജ്ഞനങ്ങൾ നരകത്തിലെത്തിയ സ്വരചിഹ്നങ്ങൾ കണ്ഠ്യം വാക്കുകളിൽ ഞൊണ്ടിക്കളിക്കുമ്പോൾ ദന്ത്യം അന്തമില്ലാത്ത യാത്രനടത്തിയതിൽ ക്ഷീണിച്ച് മധ്യമങ്ങൾ ആത്മഹത്യ ചെയ്തു ആത്മാവ് നഷ്ടപ്പെട്ട ഊഷ്മാക്കൾ തലതല്ലി കരഞ്ഞു താമസിക്കാൻ ഒരിടമില്ലാതെ ചില്ലുകൾ വിഷമിക്കുന്നത് കണ്ട് അധികം ഉപയോഗിക്കാത്ത ഘോഷിമാത്രം തനിച്ചിരുന്ന് ആഘോഷിച്ചു

പുനർചിന്ത

കാട് നദി കൃഷി മതം യുദ്ധങ്ങൾ നവോത്ഥാനം ഇന്റർനെറ്റ് വീണ്ടുമെന്തിനാണ് നാം മതങ്ങളിൽ നിന്നും മനുഷ്യപരമ്പര തുടങ്ങേണ്ടത് ? ഇടയിലാരാണ് എന്തു നേടുവാനാണ് അവർ നമ്മെ പിന്നോട്ട് നയിക്കുന്നത് ? കതിരേഷ് പാലക്കാട്

പുറകിലേക്ക് എയ്ത അസ്ത്രം

ഇനിയൊരിക്കലും തിരിച്ചുവരാത്ത കാലങ്ങളിലേയ്ക്ക് മോഹങ്ങളുടെ അസ്ത്രം എയ്യുന്നു കടന്നു വന്നകാടുകളിൽ മുൾപ്പടർപ്പുകളുടെ മുറിവുകളുണങ്ങാതെ രക്തംവാർക്കുന്നു രണ്ടിലകൾ കൂട്ടിയ കണക്കുകളിൽ ഉത്തരംകിട്ടാതെ വലകളിലെ നെയ്ത്ത് പതിയെ പിറകിലോട്ട് പിരിച്ചിടുന്നു ചിലന്തികൾ നിറഞ്ഞ പുഴകൾ നേർത്ത് നേർത്ത് മരങ്ങളൊഴിഞ്ഞ മലകളിലെ ഉറവയിലേയ്ക്കുതന്നെ തിരിച്ചു പോകുന്നു പുറകിലോട്ടു തൊടുത്ത മോഹങ്ങളുടെ അസ്ത്രം സ്വപ്നങ്ങൾ എരിയുന്ന അസ്തമയസൂര്യനിൽ ലയിച്ച് മറയുന്നു.....! കതിരേഷ് പാലക്കാട്

കവിയുടെ കണ്ണുകൾ

(കവികൾക്ക്... പ്രത്യേക സമർപ്പണം പവിത്രൻ തീക്കുനി മാഷിന് ) കവിയുടെ കണ്ണുകളിലേക്ക് നോക്കുക കടന്നുവന്ന കനൽക്കാടുകളുടെ കിനാവുകൾ എരിയുന്നത് കാണാം ആത്മരോദനങ്ങളുടെ നീർച്ചാലുകൾ വറ്റിയ ഒരു മലയുടെ അസ്ഥികൂടം കാണാം വാക്കുകളുടെ വേരുകൾ ആഴ്ന്നിറങ്ങിയ ഓർമ്മകൾ സ്പന്ദിക്കുന്ന ഹൃദയം കാണാം കണ്ണുകളിലേക്ക് നോക്കുക ശാശ്വതമായൊരു ഇരുട്ട് കറുത്ത് നിഴലിക്കുന്നത് കാണാം ഒപ്പം ഒരു കനലെരിയുന്നതും നാട്ടുവഴികളുടെ നഗരകോമരങ്ങളുടെ പൊടിപ്പുകൾ തമ്മിലിടഞ്ഞ് വാക്കേറ്റങ്ങളാൽ കുരുതിക്കളങ്ങളിൽ വാർന്നുവറ്റിയ ചോരകൾ കാണാം മഞ്ഞുപെയ്യുന്ന മന്ദാരക്കുന്നുകളും താഴ്വാരങ്ങളിൽ മീനുകളുള്ള ചോലയേയും മൗനംകൊണ്ടുവരച്ചിട്ട ക്യാൻവാസുകൾ കാണാം ആൾക്കൂട്ടങ്ങളുടെ നടുവിൽ കത്തിയെരിയുന്ന തീമരവും അതിന്റെ നിഴലിൽ സ്വപ്നങ്ങൾ ചികയുന്ന കുരുവികളേയുംകാണാം കവിയുടെ കണ്ണുകളിലേക്ക് നോക്കുക വിശപ്പിന്റെ പൊല്ലാപ്പുകൾ കാർന്നുതിന്ന കരളിൽ നിറയെ പ്രഞ്ജതൻ അമ്ലം ഉറവയായ് പൊടിയുന്നതു കാണാം നിലയ്ക്കാത്ത യാത്രകളുടെ ചൂളംവിളികളുടെ അന്തിയുറക്കങ്ങളുടെ വിശാലമായ വയൽപ്പരപ്പ് കാണാം പേമാരികൾ പേക്കോലങ്ങൾ ഭൂകമ്പങ്ങൾ ഭൂമിതന്നാരവങ്ങൾ പുലരികൾ ച...

ഠ്ഠേ...

പർദ്ദയെന്നു കേട്ടാൽ പള്ളിയെന്നു കേട്ടാൽ അമ്പലമെന്നു കേട്ടാൽ പശുവെന്നുകേട്ടാൽ മീശയെന്നുകേട്ടാൽ മീനെന്നുകേട്ടാൽ പാർട്ടിയെന്നുകേട്ടാൽ ഠ്ഠേ ഠ്ഠേ ഠ്ഠേ..... കുരു അപ്പോൾ പൊട്ടും പൊട്ടി പൊട്ടി ചൊറിവന്ന് ഒരു ചൊറിയൻമാരുടെ നാടായി ഭവിക്കുന്നു 'ദൈവത്തിന്റെ സ്വന്തം നാട് ' ഹയ്യയ്യോ ഏതു ദൈവത്തിന്റെ..? ഹും ഹും കുരു ഇപ്പോ പൊട്ടും.....! NB: മരുന്ന് ലഭ്യമാണ് പത്തു ദിവസം ഇന്റര്‍നെറ്റ്, ടി. വി, പത്രം എന്നിവ ഒഴിവാക്കി വീട്ടുകാരോടും നാട്ടുകാരോടും ചിലവഴിച്ചാൽ മതി. കതിരേഷ് പാലക്കാട്

അകലാതിരിക്കാം

Image

വാർത്തകൾ

Image

രഹസ്യം

Image

ചിന്തകൾ

Image

തന്ത്രവും തന്ത്രികളും

മതം പീഡനം വർഗ്ഗീയത സ്ത്രീ മഹാരാജ്യത്തെ പ്രജകളെല്ലാം ഫുള്ളി എൻഗേജ്ഡ്. ഭരണം എങ്ങിനെ പോയാലും ഒന്നു ചിന്തിക്കാൻ പോലും സമയം കൊടുക്കരുത്. എനി വൺ ഐഡിയാ കാൻ ചേയ്ഞ്ച് ദ ഹോൾ നാഷൻ ബ്ലയിന്റ്......! കതിരേഷ് പാലക്കാട്

പ്രകൃതിയുടെ കോടതി

Image

പാഠം

Image

ഫേസ്ബുക് മുഖങ്ങൾ

ആപ്പുകൾ വച്ച് നിറംകൂട്ടി കൂട്ടി നേരിട്ടു കാണുമ്പോൾ തിരിച്ചറിയാത്ത ബന്ധങ്ങൾ.......! കതിരേഷ് പാലക്കാട്

ശുഭപ്രതീക്ഷ

Image

വിരഹദുഃഖം

Image

കുളിർകാറ്റ്

Image

കടിഞ്ഞാൺ

Image

ഒരു ഡിജിറ്റലൈസ്ഡ് കുമ്പസാരം

രഹസ്യങ്ങളുടെ തടവറയിൽ നിന്നും മനസ്സിനെ മോചിപ്പിക്കാനാണ് കുമ്പസാരക്കൂട്ടിലേക്ക് മുറിവുകളേയെല്ലാം പെറുക്കിയിട്ടത് കുമ്പസാരക്കൂട് കുടുസു മുറികളിലേക്കുള്ള തുറുപ്പ് ചീട്ടാകുമെന്ന് ഒരു വെളിപാടും ഉണ്ടായില്ല ഉരിഞ്ഞെടുത്തത് ഉടയാടകൾ മാത്രമല്ല ചരിത്രപുരുഷൻ വിശ്വാസങ്ങളെ പളുങ്കുപാത്രത്തിൽ നിക്ഷേപിച്ച ഹൃദയ കവചങ്ങളേയുമാണ് അൾത്താരയിൽ തിരുശേഷിപ്പുകളുടെ മുറിവുകളുണങ്ങാതെ രക്തം വാർന്നുകൊണ്ടേയിരിക്കുന്നു രക്ഷകന്റെ പിൻ തലമുറക്കാര് അപ്പോഴും തിരുവസ്ത്രങ്ങളെ തെരുവസ്ത്രമാക്കി മഹാജനപദങ്ങളിൽ വിൽപ്പനയ്ക്കു വയ്ച്ചുകൊണ്ടിരുന്നു അതെ ഇത് വെളിപാടുകളുടേയും വെളിപ്പെടുത്തലിന്റെയും കാലമെന്നോർക്കുക മറയ്ച്ചുവയ്ക്കുന്നതെല്ലാം പുറത്തുവരുന്ന ഡിജിറ്റലൈസ്ഡ് ലോകത്ത് ഇനിയൊന്നും ഒളിച്ചുവയ്ക്കനാവാതെ ബദ്ധപ്പെടുന്നു രഹസ്യങ്ങൾ.......! കതിരേഷ് പാലക്കാട്

പ്രിയപ്പെട്ട ജൂലൈ

ഗതകാലത്തിലെന്നപോലെ പെയ്ത മഴയും പെറുക്കിയ ഞാവലും നാവിന്റെ നീലവും കറുത്ത പല്ലുകളും വെളുത്ത ചിരിയും ചോരുന്ന കീശയും ബട്ടനറ്റ ട്രൗസറിൽ കറുത്ത ചരടരഞ്ഞാണം പിണഞ്ഞിട്ട നിമിഷങ്ങളെ ഓർമ്മിപ്പിച്ച് തളിർക്കുന്നു നീ പ്രിയപ്പെട്ട ജൂലൈ ......! കതിരേഷ് പാലക്കാട്

മതങ്ങൾ

മതങ്ങൾ ഇന്നു കാണുന്ന മതമേയല്ല... അതു മനസ്സിലാക്കിത്തരുവാൻ ഇവിടെ ബുദ്ധനുമില്ല കൃഷ്ണനുമില്ല യേശുവുമില്ല നബിയുമില്ല.....! കതിരേഷ് പാലക്കാട്

മഴ

Image

അപൂർണ്ണത

വിസ്മൃതമായ ഭൂതകാലം മൗനത്തിന്റെ തടവറക്കപ്പുറത്ത് വിശാലമായ ഇടനാഴികളിൽ പൃഥ്വിയുടെ പ്രഥമസംഗീതം മുഴക്കുന്നു തോരാതെ പെയ്തുവിറച്ചിട്ടും മരവിക്കാത്ത ഓർമ്മകൾ അഗ്നിയെ ഹൃത്തിലൊളിച്ച് നനുത്തു സ്പർശ്ശിക്കുന്നു കാലത്തിൻ കയറ്റിറക്കങ്ങൾ കോറിയിട്ട ചുമർചിത്രങ്ങളിൽ ഒരിക്കലും മുഴുമിക്കാത്ത വിശ്വചിത്രം... 'ജീവിതം' എന്ന മൂന്നക്ഷരങ്ങളിൽ അപൂർണ്ണമായി തുടരുന്നു.......! കതിരേഷ് പാലക്കാട്

ചില സ്വപ്നങ്ങൾ

ചില അടുക്കളകൾ പുകയാൻവേണ്ടി മാത്രം കത്തിയമരുന്നു ചില(രുടെ) സ്വപ്നങ്ങൾ....! കതിരേഷ് പാലക്കാട്

നിർത്താതെ പെയ്യട്ടെ മഴ..

ഇടവേളക്കുശേഷം നിർത്താതെ പെയ്യുന്ന മഴ ഒരൊറ്റ ദിവസത്തെ പെയ്ത്തിൽ ബാക്കിയായ തോട് കുളം പുഴയും നിറച്ചു ഇനി നിറയേണ്ടത്, മനുഷ്യൻ നിറയാത്ത തോടുകളേയും കുളങ്ങളേയും പുഴകളേയും കൊന്നു കുഴിച്ചുമൂടിയ ശവപ്പറമ്പുകളാണ് അവയും നിറയും... അന്നും, വെള്ളത്തിന്റെ കൈയ്യേറ്റം ചർച്ചയാവുകയുള്ളൂ മനുഷ്യർ കൈയ്യേറിയ തോടുകളും കുളങ്ങളും പുഴകളും അപ്പോഴും നിറഞ്ഞുകൊണ്ടേയിരിക്കും നിർത്താതെ പെയ്യട്ടെ മഴ.... കൊന്നൊടുക്കിയ പ്രകൃതിയുടെ ശവപ്പറമ്പുകൾ കാണട്ടെ മനുഷ്യർ വെയിലേറുംപോൾ വീണ്ടും നികത്തട്ടെ വെള്ളികൾ കൊണ്ട് പണിയട്ടെ സൗധങ്ങൾ വീണ്ടും നിർത്താതെ പെയ്യട്ടെ മഴ... വീണ്ടും നിർത്താതെ പെയ്യട്ടെ മഴ......! കതിരേഷ് പാലക്കാട്

മഴവിരുന്ന്

Image

മിഴിമൊഴി

Image

തിരിച്ചറിവ്

ഞാൻ പറയാത്ത മറുപടികളും എന്റെ മൗനങ്ങളുടെ പുഞ്ചിരിയും നിന്നിലേയെന്നെ രൂപാന്തരം പ്രാപിപ്പിക്കുന്നു എത്ര താഴേക്കോ അത്രയും നീയെനിക്കുവേണ്ടി ദുഃഖിക്കുന്നതിലും എത്രയോ ഇരട്ടി ഞാൻ എനിക്കു വേണ്ടി ദുഃഖിച്ചുകഴിഞ്ഞിരിക്കുന്നു അതുകൊണ്ട് നീ നേടിയതും ഞാൻ നേടാത്തതേയും മറക്കുക ഞാൻ ഞാനായി തുടരട്ടേ... ലോകം അതാണ് ചിലർ വിജയിച്ചെന്ന് തോന്നിപ്പിക്കാനെങ്കിലും ചിലർ തോൽക്കണം കതിരേഷ് പാലക്കാട്

ഏകാന്തത

തനിച്ചാണ് നാം എപ്പോഴും., അലകടലിൽ ആരവങ്ങില്ലാത്ത ഒരു തിരപോലെ പേമാരിയിൽ പതിഞ്ഞു വീണ ഒരൊറ്റ ആലിപ്പഴംപോൽ കൂരിരുളിൽ കണ്ണുചിമ്മുന്ന ഒറ്റനക്ഷത്രം പോൽ ജനനത്തിനും മരണത്തിനുമിടയിൽ ഒരേ കടത്തു വഞ്ചിയിൽ ഒരു പങ്കായംവച്ച് തുഴയുന്നോർ നാ൦ ഞാനും നീയും തനിച്ചാണ് നാം.....! കതിരേഷ് പാലക്കാട്

കലികാലങ്ങളിലെ കോലങ്ങൾ

ചുമലിലേറ്റുന്നു നാ- മീചുവടുതെറ്റുന്ന വൻ കോമരങ്ങളെ ചിറകു കഴക്കുന്ന ദുഃഖമെങ്ങിലും ചിറകടിക്കുന്നൂ ഒന്നു നിലനില്ക്കുവാൻ വേണ്ടി മാത്രം എത്ര കാടുകൾ കടന്നു നാമിങ്ങനെ ഈ കടമ്പുമരപ്പൂക്ക- ളൊന്നു കാണുവാൻ നീറുമാത്മാവിനറിയേൻ ആ ഏറുമാടങ്ങൾതൻ സുഖശീലുകൾ പുലരികൾതാണ്ടി പറപ്പതായ് വീണ്ടും പുതുമ ചിത്തത്തിലടുപ്പാതെ പുറകിലായ്പ്പോയ ചിറകുമായി നഗരവീഥികൾ പുതു നാരായംമെയ്യവേ അകലമാകുന്നു ഈ ചുടലപോലും ഭസ്മമായ് കേട്ടു കേട്ടുക്കാട്ടിയതെല്ലാം വേട്ടയാടുന്നൂ നിരന്തരം കാട്ടിടുന്നന്തരമില്ലാതെ ആ കോട്ടുധാരി പിതാമഹൻ ചട്ടിയിൽ ചുട്ടെടുത്തതെല്ലാം കുട്ടികളായ് വട്ടിയിടവേ പോക്കിരികളാവുന്നവർ നമ്മുടെ പോക്കറ്റിൽ കൈയിട്ടെടുക്കവേ മിണ്ടാതിരിക്കുന്നു നാം അല്ലെങ്കിൽ നമ്മെ മിണ്ടാതാക്കിയിരിക്കുന്നവർ...! കതിരേഷ് പാലക്കാട്

സത്യം

Image

മെച്ച്യൂരിറ്റി

'മെച്ച്യൂരിറ്റി 'എന്നത് സമൂഹത്തിൽ എന്തു സംഭവിച്ചാലും മൗനമായിരിക്കുക അല്ലെങ്കിൽ പ്രതികരിക്കാതിരിക്കുക എന്നാണ് ലോകം മനുഷ്യരുടെ മനസ്സിൽ ആഴത്തിൽ പതിപ്പിച്ചു വച്ചിരിക്കുന്നത്.......! കതിരേഷ് പാലക്കാട്

ജീവിതം

Image

കാഴ്ച്ച

Image

കേൾവി

ഒരു കാടിന്റെ കാറ്റിന്റെ കടലിന്റെ അലകളുടെ മഴയുടെ ചിരികളും വിരഹവും ദു:ഖവും പരിഭവങ്ങളും വളരെ ചുരുക്കം ആളുകളോടുമാത്രമേ അവർ പറയൂ..... കേട്ടിട്ടുണ്ടോ വല്ലപ്പോഴും ??? കതിരേഷ് പാലക്കാട്

സ്മൃതി

Image