ഭീമാ കൊരേഗാവ് - 200


എതിർക്കുന്നവരേയെല്ലാം
ഇല്ലാതാക്കികൊണ്ട്
ഉഗ്രവിഷമുള്ള
ഫാസിസം ഫണം
വിടർത്തുന്നു

എഴുത്താണികളെ
വെടിയുണ്ടകളാൽ
തകർത്തെറിയുന്നു
വർഗ്ഗനിഗഡിത മനുഷ്യാവകാശം
സാമൂഹിക പ്രവര്‍ത്തകരുടെ
പുറങ്ങളിൽ രാജ്യദ്രോഹ
മുദ്രകുത്തി
കൽത്തുറുങ്കുകളിലടയ്ക്കുന്നു
ഓരോ എഴുത്തുകാരും
ഓരോ സമൂഹങ്ങളാണ്
ഓരോ സമൂഹങ്ങളേയും
ഉന്മൂലനം ചെയ്തുകൊണ്ട്
തീവ്ര വർഗ്ഗീയത
തേർവാഴ്ച നടത്തുന്നു.
അതെ
നിങ്ങളറിയുക
ഒടുവിലത്തെ തൂലികതുമ്പിലും
നിണമുറയുംവരെ
നിങ്ങളുടെ കൊള്ളരുതായ്മകൾ
ഞങ്ങൾ കുത്തിക്കുറിക്കുകതന്നെ
ചെയ്യും.......!



കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......