നന്ദിതക്ക് .....കവിതാസമാഹാരം വായിച്ചുതീര്‍ത്തപ്പോള്‍..).. ))")))
എല്ലാം വെറും സങ്കല്പ്പങ്ങളായിരുന്നു കുട്ടീ .... നിലാവിന്‍റെ കുളിരില്‍നീ നിശബ്ദതദയെത്തേടി .. സ്വയം ഇല്ലാതായെങ്കിലും ............. നിനക്കാ അനുരന്ജനത്തെ ........ അനുഭവിക്കാന്‍ കഴിഞ്ഞുവോ ?? നിന്‍റെ ചിന്തകളുടെ തീവ്രതയില്‍ .... നീ കൊതിച്ച ഒറ്റതിരിവിളക്ക് .... വര്‍ഷത്തിലോരുനാളെങ്കിലും പ്രകാശിക്കാതിരിക്കില്ല ...... സത്യമിതാണ് കുട്ടീ ..... ശൂന്യതയില്‍നിന്നും ശൂ ന്യതയിലേക്ക് ......തിരിച്ചുവരവില്ലിതുവരെ ..... സത്യമെന്തെന്ന് ആര്‍ക്കറിയാം ....??? അങ്ങകലേ വെളിച്ചത്തിലേക്ക് സ്വയം ... തൂങ്ങിയിറങ്ങിയ നിനക്കോ ????? ശരീരമില്ലാത്തോരാത്മാവിനെത്തേടുന്ന എനിക്കോ ??? മസ്തിഷ്ക്ക വേരുകള്‍ അമ്മ (ഭൂമി) യില്‍ ... അലിഞ്ഞുചേരുമ്പോള്‍ .....ഇല്ലാതാവുന്നത് നമ്മുടെ ചിന്തകള്‍മാത്രം .....വിശ്വാസസങ്കല്‍പ്പങ്ങളും ....! ഇവിടെയിപ്പൊഴും കാക്കകള്‍ ചിറകടിച്ചുയരുന്നു .... സ്വയം വിജയിക്കാനംബെയ്ത്തില്ലിവിടെ ......ഓ എന്തിന് ... കാക്കയെകണ്ടവര്‍ എത്രപേര്‍ .....????? ചുവന്ന ഗാന്ധിയെ കൊത്തിപ്പറിക്കുന്ന ..... കഴുകന്‍ക്കൂട്ടമാണിവിടെയിപ്പോള്‍ .......