Posts

Showing posts from June 10, 2018

ഏപ്രിൽ ഒരു ചൂടുപകൽ

പാലക്കാടൻ കാറ്റിന് പതിവില്ലാതൊരു മൗനം ഒന്നനങ്ങിക്കിട്ടിയാൽ ആശ്വാസമായേനെ.... എ. സി ഇല്ലാത്ത രണ്ടുമുറിവീട്ടിൽ ചക്രശ്വാസം വലിച്ച് ഫാൻ. കട്ടുറുമ്പിനെ ചൊടിപ്പിച്ച് അമ്മിണിപ്പൂച്ചയുടെ ഐ.എസ്.എൽ. ഒരുബട്ടൻ കോളറിൽ വിയർപ്പുപൊടിയുന്നു കുരുപൊന്തിയ പുറത്തിൽ ചുളു ചുളു കുത്തിമിന്നുന്നു. ഉഷ്ണ്ണമാണ് ചിന്തകൾക്കുപോലും.... ഒരു കൊള്ളിയിൽ കത്തിയെരിയാൻ കരിയിലക്കാടുകൾ അകത്തും പുറത്തും. മൗനത്തിന്റെ മുടുപടംവെടിഞ്ഞ് നിന്റെ വരവിനേയും നോക്കി കാത്തിരിപ്പാണ് ഞാൻ............! കതിരേഷ് പാലക്കാട്

ഉരുളത്തണുപ്പുകൾ

പലജാതി തൊടിയിൽ ആലിപ്പഴം വീഴുന്നു ചിലതു പൊട്ടിയും ചിലതു പൊട്ടാതെയും ഉരുളത്തണുപ്പുകൾ അറിയാതെയലിയുന്നു മണൽത്തുരുത്തുകളിൽ വിയർത്തും തണുത്തും സ്വയമുരുകി ഊർന്നുപോകുന്നു കാട്ടുവള്ളിയിൽ ഉതിർന്നും തൂങ്ങിപ്പിടിച്ച് നിശാഗന്ധി അടരാതെ ആർക്കോവേണ്ടി ഇളകിയാടുന്നു കൊള്ളിയാനുറങ്ങിയ പാതിരാവിൽ മൗനം ഭേദിച്ച് ഇടിവെട്ടലുകൾ ഒന്നു കുറുക്കിയും ഒന്നു നീട്ടിയും വെട്ടിവീഴുന്ന മിന്നൽപിണരുകൾ പലതുള്ളി പെരുവെള്ളങ്ങൾ ഈ തോറ്റുപോയവനെനോക്കി ആർത്തട്ടഹിച്ച് തുള്ളുന്നു കൈവെടിഞ്ഞ മലദൈവങ്ങൾ ഈറനുടുത്തു ചിരിക്കുന്നു ഒരിക്കലും തളരാതെ മൃദുമനമിങ്ങനെ വീണ്ടും പ്രതീക്ഷയുടെ കനൽ പുകയ്ക്കുന്നു..... ഇല്ല ഞാനിവിടെ വിജയിക്കുകയോ തോൽക്കുകയോ ചെയ്യുന്നില്ല......! കതിരേഷ് പാലക്കാട്

വേറിട്ട വഴികളിലെ പൊല്ലാപ്പുകൾ

.................................................. പച്ചയായി ക്രൂശിക്കപ്പെടുന്ന ചില ജന്മങ്ങളുണ്ട് രക്തബന്ധങ്ങളിലും ഹൃദയബന്ധങ്ങളിലും പരിചിതമല്ലാത്ത വഴികളുടെ ദിശ കല്പ്പിക്കുന്ന ചിലരാൽ. അറിഞ്ഞുകൊണ്ടൊരു സൂചികുത്ത് എന്റെ മുറിവുകളിൽ മുറിവില്ലാത്തവന്റെ വക. അവർക്ക് ഈ ക്ഷണികനിമിഷങ്ങളിൽ മുറിവില്ലെന്നറിയിക്കുവാൻ. മതി മതി നിറുത്തുവിൻ ഞാനാ പഴയ പൈതലല്ല, മതി മതി നിറുത്തുവിൻ ഞാൻ നീയറിഞ്ഞ മിത്രമേയല്ലയിപ്പോൾ. സ്മൃതികളെല്ലാം നിറവേറ്റിയ നിങ്ങളോടെനിക്കു പരാധിയില്ല, അസൂയയും. നിൻ ജീവിതം ധന്യമെങ്കിലത് ആഘോഷമാക്കുക സ്വകുടുംബത്തിൽ.. എനിക്കൊട്ടുമേ പരാധിയില്ല, പരിഭവങ്ങളും. എന്നെയൊരിക്കലും നിന്നിലൂടളക്കാതിരിക്കുക കാരണം കാഴ്ച്ചപ്പാടുകൾ വേറേയാണുനിന്റയും എന്റെയും. ഞാനെൻ സാഹചര്യംപോൽ നീയും, പരസ്പ്പരമറിയാത്ത വഴികളെപ്പഴിക്കരുത് ഞാനൊരു കോലിലുമളന്നതേയില്ല നിന്നെ, ഞാൻ പഴിച്ചതേയില്ല നീയെത്ര മികച്ചതെങ്കിലും, വഴിപിഴച്ചെതെങ്കിലും. എന്നോടെന്തിനീ വാശിതീർക്കുന്നു എന്നെയെന്തിനു പഴിചാരുന്നു നീ...? ഓർക്കുക കാലം എല്ലാറ്റിനുമെല്ലാവർക്കും ഒരു സമയം തരും... വൈകിയെങ്കിലും, അന്നും എന്നോയറിഞ്ഞ പണ്ടത്തെ ...

കിനാവുകളുറങ്ങാത്ത രാത്രി

Image