ഏപ്രിൽ ഒരു ചൂടുപകൽ

പാലക്കാടൻ കാറ്റിന്
പതിവില്ലാതൊരു മൗനം
ഒന്നനങ്ങിക്കിട്ടിയാൽ
ആശ്വാസമായേനെ....

എ. സി ഇല്ലാത്ത രണ്ടുമുറിവീട്ടിൽ
ചക്രശ്വാസം വലിച്ച് ഫാൻ.
കട്ടുറുമ്പിനെ ചൊടിപ്പിച്ച്
അമ്മിണിപ്പൂച്ചയുടെ ഐ.എസ്.എൽ.

ഒരുബട്ടൻ കോളറിൽ
വിയർപ്പുപൊടിയുന്നു
കുരുപൊന്തിയ പുറത്തിൽ
ചുളു ചുളു കുത്തിമിന്നുന്നു.

ഉഷ്ണ്ണമാണ് ചിന്തകൾക്കുപോലും....

ഒരു കൊള്ളിയിൽ കത്തിയെരിയാൻ
കരിയിലക്കാടുകൾ അകത്തും പുറത്തും.
മൗനത്തിന്റെ മുടുപടംവെടിഞ്ഞ്
നിന്റെ വരവിനേയും നോക്കി
കാത്തിരിപ്പാണ് ഞാൻ............!

കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......