കലികാലങ്ങളിലെ കോലങ്ങൾ
ചുമലിലേറ്റുന്നു നാ-
മീചുവടുതെറ്റുന്ന വൻ
കോമരങ്ങളെ
മീചുവടുതെറ്റുന്ന വൻ
കോമരങ്ങളെ
ചിറകു കഴക്കുന്ന
ദുഃഖമെങ്ങിലും
ചിറകടിക്കുന്നൂ ഒന്നു
നിലനില്ക്കുവാൻ
വേണ്ടി മാത്രം
എത്ര കാടുകൾ
കടന്നു നാമിങ്ങനെ
ഈ കടമ്പുമരപ്പൂക്ക-
ളൊന്നു കാണുവാൻ
നീറുമാത്മാവിനറിയേൻ
ആ ഏറുമാടങ്ങൾതൻ
സുഖശീലുകൾ
പുലരികൾതാണ്ടി
പറപ്പതായ് വീണ്ടും
പുതുമ ചിത്തത്തിലടുപ്പാതെ
പുറകിലായ്പ്പോയ ചിറകുമായി
നഗരവീഥികൾ
പുതു നാരായംമെയ്യവേ
അകലമാകുന്നു
ഈ ചുടലപോലും
ഭസ്മമായ്
കേട്ടു കേട്ടുക്കാട്ടിയതെല്ലാം
വേട്ടയാടുന്നൂ നിരന്തരം
കാട്ടിടുന്നന്തരമില്ലാതെ ആ
കോട്ടുധാരി പിതാമഹൻ
ചട്ടിയിൽ
ചുട്ടെടുത്തതെല്ലാം
കുട്ടികളായ് വട്ടിയിടവേ
പോക്കിരികളാവുന്നവർ
നമ്മുടെ പോക്കറ്റിൽ
കൈയിട്ടെടുക്കവേ
മിണ്ടാതിരിക്കുന്നു നാം
അല്ലെങ്കിൽ നമ്മെ
മിണ്ടാതാക്കിയിരിക്കുന്നവർ...!
കതിരേഷ് പാലക്കാട്
ദുഃഖമെങ്ങിലും
ചിറകടിക്കുന്നൂ ഒന്നു
നിലനില്ക്കുവാൻ
വേണ്ടി മാത്രം
എത്ര കാടുകൾ
കടന്നു നാമിങ്ങനെ
ഈ കടമ്പുമരപ്പൂക്ക-
ളൊന്നു കാണുവാൻ
നീറുമാത്മാവിനറിയേൻ
ആ ഏറുമാടങ്ങൾതൻ
സുഖശീലുകൾ
പുലരികൾതാണ്ടി
പറപ്പതായ് വീണ്ടും
പുതുമ ചിത്തത്തിലടുപ്പാതെ
പുറകിലായ്പ്പോയ ചിറകുമായി
നഗരവീഥികൾ
പുതു നാരായംമെയ്യവേ
അകലമാകുന്നു
ഈ ചുടലപോലും
ഭസ്മമായ്
കേട്ടു കേട്ടുക്കാട്ടിയതെല്ലാം
വേട്ടയാടുന്നൂ നിരന്തരം
കാട്ടിടുന്നന്തരമില്ലാതെ ആ
കോട്ടുധാരി പിതാമഹൻ
ചട്ടിയിൽ
ചുട്ടെടുത്തതെല്ലാം
കുട്ടികളായ് വട്ടിയിടവേ
പോക്കിരികളാവുന്നവർ
നമ്മുടെ പോക്കറ്റിൽ
കൈയിട്ടെടുക്കവേ
മിണ്ടാതിരിക്കുന്നു നാം
അല്ലെങ്കിൽ നമ്മെ
മിണ്ടാതാക്കിയിരിക്കുന്നവർ...!
കതിരേഷ് പാലക്കാട്
Comments