Posts

Showing posts from October 12, 2014

വിടവാങ്ങൽ

സൗഹൃദ ചിറകിൽ പറന്നുയർന്ന് നാം ഓർമയിൽ ഒരായിരം കൂടുകൂട്ടി പാറിപ്പറന്ന പകലുകൾ മാഞ്ഞുപോയ് ഇന്നലെയുടെ പടവുകൾ പുഞ്ചിരി മാത്രമായ് ഇനിയെന്ന് കാണും തമ്മിൽ തമ്മിൽ ? കാത്തിരിക്കാൻ കാലം സാക്ഷിയായ് കനലിന്റെ നൊമ്പരം കാറ്റിൽ അലിഞ്ഞുപോം ഇരവിൻ മടിയിലസ്വപ്നം മാത്രമായ് .... ഇനി ..... ഒരു നോക്ക് കാണാൻ ഹൃദയം വെമ്പുമോ...? ഒരുവിളി കേൾക്കാൻ കാതൊർത്തിരിക്കുമൊ  ...? അരികിലെക്കണയാൻ  യാത്രകൾക്കാവുമൊ...? വിജനത്തിൽ അധി വിദൂരത്തിൽ ഇന്ന് നാം ... എവിടെയോ മൌനത്തിന്റെ മൂടുപടം നിറയുന്നു .... പ്രതീക്ഷിക്കാം ..... ഈ കല്ലു കൊട്ടകൾക്കപ്പുറത്തൊരുനാൾ സുന്ദരമായ വസന്തം കാത്തിരിക്കും ...ഉറപ്പ് ഇന്നിന്റെ നനുത്ത ഒർമകളുമായ്   വിടവാങ്ങാം നമുക്കിപ്പോൾ വിധിയുണ്ടെങ്ങിൽ വീണ്ടും കാണാം നമുക്ക് ....അല്ലെങ്കിൽ വീണ്ടും കാണാനായ് വിധിയുണ്ടാക്കാം നമുക്ക് .... ആശംസകളോടെ .....കതിരേഷ്