Posts

Showing posts from November 19, 2017

ഒരു ദുബായ് ചിന്ത

ഒന്നുമില്ലായ്മയിൽനിന്നോരാ- കനൽ മണലാരണ്യങ്ങളിൽ വിയർപ്പൂറ്റി പടുത്തുയർത്തിയ മാസ്മരികനഗരമാണു ദുബായ് ഒരു കുന്നും തകർക്കാതെ ഒരു കാടും തെളിക്കാതെ ഒരു പുഴയും മുറിക്കാതെ ഒരു കുടിയും ഒഴിക്കാതെ പണിയെടുത്തവന്റെ വീട്ടിൽ പട്ടിണി മാറ്റുന്ന ദുബായ് ദൈവത്തിന്റെ സ്വന്തം നാട്ടിലും ദുബായുകളൊരുങ്ങുന്നുണ്ട് കുടിയൊഴുപ്പിച്ച് കുത്തകയെടുത്ത് കുന്നിൻ നെഞ്ചിടിച്ച് കൂമ്പാരംക്കൂട്ടി കാടുകൾ വെട്ടി തട്ടുകളടിച്ച് കായൽപാടം കവർന്നെടുത്ത് പുഴ മുറിച്ച് പുക നിറച്ച് രാഷ്ട്രീയ പേക്കോലങ്ങളുടെ തണലിൽ ചുവന്ന നോട്ടിനായ് പ്രകൃതിയുടെ ശവപ്പറമ്പിനുമേൽ മണിമാളികകളുയരുന്നു, ഇവിടെ ഭൂമിതൻ രക്തസാക്ഷിത്വത്തിലോ- രാമുഗ്ധ സൗന്ദര്യത്തിലോരോ ദുബായ് നാഗരീകതയുടെ പേക്കോലങ്ങളിൽ നഷ്ടപ്പെടാനൊരു ചില്ലുമാത്രമായ് അവനിതന്നാത്മാവിനും പറയുവാനുണ്ട് അതിവിദൂത്തിലല്ലാത്തൊരു കഥ ക്ഷോപമമല്ലാത്ത വേദനപിടച്ചിലിൻ കഥ തച്ചുതകർത്ത മൊട്ടക്കുന്നുകളുടെ കാർന്നു തിന്ന കടലാഴങ്ങളുടെ നികത്തിതീർന്ന കായലുകളുടെ ഊറ്റിക്കുടിച്ച ഉറവകളുടെ വെട്ടിനശിപ്പിച്ച കാടുകളുടെ ഒരു രോദനം, ഒരു പിടച്ചൽ ഒരുനേരം ഒരു കനൽമാരി, ഒരു അല ഉയരത്തിൽ ദൈവത്തിന്റെ സ്വന്...

അപ്സരസ്സ്

അഴിഞ്ഞ കേശം ഒരുവരിക്കെട്ട് രണ്ടിതൾ തുളസി വാൽകണ്ണെഴുതിയ മിഴികൾ കറുത്ത പൊട്ട് മുകളിലൊരു ചന്ദനക്കുറി കാതിലാടുന്ന ജിമിക്കി നിറഞ്ഞ പുഞ്ചിരി നീയൊരു അപ്സരസ്സാണു പെണ്ണേ...! കതിരേഷ് പാലക്കാട്

ഒരു യാത്ര

പ്രാചീനക്കഥയ്ക്കുള്ളിൽ ഓർമ്മയോടിയ യാത്രകൾ. യാത്രയാണ് ജീവിതം......... ഞാൻ നീയായ്ത്തീരുന്ന  ജീവിതയാത്രക്കായ്..... കാല്‍പനിക ജീവിതാക്ഷരങ്ങളിലൂടെ തുടിപ്പു നല്കിയ ശ്വാസങ്ങളിലൂടെ വ൪ണ്ണ൦ പകരുന്ന യാത്രക്കായ് ഒരുങ്ങിയിരിക്കാം.....! കതിരേഷ് പാലക്കാട് 

ഋതുക്കൾ

വൃശ്ചികത്തിന്റെ മാസ്മരിക തണുപ്പുകളിൽ നമ്മൾ ഒരുമിച്ചു തളിർക്കുകയും പൂക്കുകയും ചെയ്യുന്ന ഈ ഋതു തന്നെയല്ലേ പ്രണയം.. മുല്ലവള്ളികളോടു ചുബിച്ചിറങ്ങുന്ന മഞ്ഞുകണക്കൾക്കെന്തോ പറയുവാനുണ്ട്.. നിലാക്കാലങ്ങളിൽ നക്ഷത്രക്കൂട്ടുകളിൽ മണൽത്തരികൾ മന്ത്രിക്കുന്ന സ്വരമുണ്ട് തീരംതൊടുന്ന അലകൾക്കു മാത്രം കേൾക്കാനുള്ളവ ഓളങ്ങളുടെ കയറ്റിറക്കങ്ങളിൽ സ്വയം അലിഞ്ഞുചേരാൻ ഒരു കാലത്തിനിപ്പുറം കാത്തിരിക്കാം വെറുതേ ഉള്ളുപൊള്ളുന്ന വേനൽ- ക്കാലങ്ങളിൽ ആലിപ്പഴംപോൽ പൈയ്തൊഴിയാം നാം എവിടെ പങ്കായങ്ങൾ വിശ്രമിക്കുന്ന തീരങ്ങൾ....? കതിരേഷ് പാലക്കാട്

ഇന്നത്തെ മഴ

ഓർമ്മയുടെ താഴ്വാരങ്ങളിൽ ഞാനൊറ്റയ്ക്കു നനഞ്ഞതായിരുന്നു ഇന്ന് പെയ്തിറങ്ങിയതു നിൻ പ്രണയത്തിന്റെ കണികകളായിരിക്കണം കോരിത്തരിപ്പിച്ചു ഒരിടവും ശേഷിപ്പിക്കാതെ നനയിച്ചു കളഞ്ഞു 'കണ്ണുകളേയും' കതിരേഷ് പാലക്കാട്

ചിലജീവിത നൗകകൾ

തുലാപ്പെയ്ത്തുപോൽ ചിലജീവിത സഞ്ചാരങ്ങളും തിമിർത്തൊന്നുപെയ്തൊഴിയാതെ ഇരുളകലാത്ത പകൽചെയ്ത്തുമായ് ഇടിവീണനൊമ്പരക്കൂടുകളിൽ പ്രഹരംതൊടുന്ന മിന്നൽപിണരുകളുമായ് ആക്രോശിക്കുന്ന അലകടലുകളിൽ തീരമടുക്കാതെ ചിലജീവിത നൗകകൾ.......! കതിരേഷ് പാലക്കാട് 

ഓർമ്മതൻ നിമിഷങ്ങൾ

യാത്രകളിൽ മഴയിൽ മഞ്ഞുപെയ്യുന്ന പുലർവേളയിൽ സായംസന്ധ്യകളിൽ നിന്റെ ഓർമ്മതൻ നിമിഷങ്ങൾക്കെന്തുരസം പ്രണയമേ.......! കതിരേഷ് പാലക്കാട്

നിൻ പ്രണയം

സ്വർഗ്ഗവും നരകവുമായി കണ്ണീരും പുഞ്ചിരിയും സങ്കടങ്ങളും സംതൃപ്തിയും, ചിലപ്പോഴൊക്കെ വാചലവും ഇണങ്ങിയും പിണങ്ങിയും മൗനങ്ങളുടെ നൊമ്പരവുമായ്... ഹൃദയത്തിന്റെ ഗുൽമോഹർ പൂത്ത താഴ്വാരത്തിൽ മേനിയാകെ തരിപ്പിച്ച് ആഴ്ന്നിറങ്ങിയ ഓർമ്മകളിൽ  നിന്നടർന്നു പെയ്യുന്ന പൂമഴപ്രഹരമാണ് നിൻ " പ്രണയം" കതിരേഷ് പാലക്കാട് 

പുഴ പറഞ്ഞത്

പകൽ വന്ന് പുഴയോട് ചോദിച്ചു ക്ഷീണിതയായതെന്തേ മഴ വന്ന് മാറത്ത് വീണപ്പോൾ മടിശ്ശീല മനുഷ്യർ പറിച്ചെടുത്തു വെയിൽ വന്നു ചൂടേറിയപ്പോൾ ശിരസ്സുവെട്ടി അതിരു തീർത്തു മേഘസംഗമങ്ങൾക്കിടയിൽ മാനമിരുണ്ടപ്പോൾ യന്ത്രം കോണ്ട് ചോരയൂറ്റി വീപ്പകൾ നിറച്ചൂ ക്ഷീണിതയായെങ്കിലുമെനിക്ക് ജീവനുണ്ടല്ലോ പ്രിയനേ എന്റെ ശവകൂടീരംതീർത്ത് മണിമാളിക പണിയുംവരെ മനുഷ്യരെയൊന്നു ഊട്ടീടട്ടേ ഞാൻ..........! കതിരേഷ് പാലക്കാട്