Posts

Showing posts from October 22, 2017

സഹജീവി

Image
കാലൊന്നു കടത്തി വയ്ചപ്പോൾ പൂഴ്ന്നിറങ്ങുന്നുണ്ടായിരുന്നു ചളിപറ്റിയ മുഖമൊന്ന് കഴുകി അത്തിമരച്ചോട്ടിലാകാക്ക- കനിപെറുക്കിയ നിറവുമായ് നടുനിവർത്തിയൂർന്നുനോക്കി അമ്പലമണി മുഴങ്ങി, ഉച്ചയൂണ് ഭദ്രം അത്താഴത്തിനും ചേർത്തൊരീവയർ നിറച്ചിടേണം, പ്രായമായിരിക്കുന്നു വല്ല്യവീട്ടീലെ അന്നദാനമാണ് മു ണ്ടൊന്ന് തിരിച്ചു കെട്ടണം കീറൽ മറഞ്ഞു കിട്ടും ആശ്വാസം പട്ടുടുത്ത ദേവി ചിരിച്ചു, വീണ്ടും പുഴുങ്ങീട്ടു വയ്യ, സന്ധ്യക്കുമുന്നേ മഴ പൊടിയും, ആൽമരച്ചോട്ടിലാ- നിദ്ര മുടങ്ങി, കദിനപ്പുര ചായ്പ്പുതന്നെ വീണ്ടുവിചാരങ്ങളിൽ പിഴതിരുത്താ- ത്തതിലൊരു ഗദ്ഗതം വീണ്ടും മുന്നേ നടന്നവർ, കൂടെവന്നവരാരുമേയില്ല പിന്നേവന്നവർ പാഴെന്നു ചൊല്ലി പലജന്മപുണ്യാമാമീജന്മവും മടു- ക്കാതെ നടപ്പൂയീയൊട്ടിയ വയറൊന്നു- നിറപ്പാൻ, ഇനിയെത്ര രാപ്പകൽ ഇനിയെത്ര കാതങ്ങൾ..........? കതിരേഷ് പാലക്കാട് 

മഴയായലിഞ്ഞ്

" ഓർമ്മകളുടെ   മേഘങ്ങളാൽ പെയ്തിറങ്ങിയ തുള്ളികളെൻ മുഖത്ത് കണ്ണുനീർ തീർത്തു.. ഇനിയവ നനുത്ത പാടുകൾ അവശേഷിപ്പിച്ചു പതിയെ മാഞ്ഞുപോവും... അപ്പോൾ ഞാനും ഈ മണ്ണിൽ മഴയായലിഞ്ഞില്ലാതാവും...." കതിരേഷ് പാലക്കാട് 

ഒടുവിൽ

കുത്തൊഴുക്കിന്റെ പേക്കോലങ്ങളിൽ അവളുമവനും ഒന്നിച്ചിരിക്കുന്നു നുരയെ നുണഞ്ഞ ചുണ്ടുകൾ പരസ്പരം വിഴുങ്ങാൻ ശ്രമിക്കുന്നു പാതിയടഞ്ഞ കൺപോള ഇരുണ്ട വെളിച്ചത്തിൽ  ആരെയോ തിരയുന്നു നെഞ്ചിലേറ്റിയ പുകകൊണ്ട് തലക്ക് മുകളിലൊരു വളയം തീർക്കുന്നു ഇരിക്കമെത്തയപ്പോഴേക്കും മണിയറയായ് വേഷം മാറുന്നു ഇരുട്ടിനകത്ത് എന്തൊക്കെയോ പരസ്പരം തിരയുന്നു ഒരു വിരലകലേ കണ്ടെത്തിയ സ്വർഗ്ഗനടയിൽ ആണത്വമൊന്നു ഇളകിമറിയുന്നു ഒരേ നിശ്വാസങ്ങൾ, ഒരേ പുണരലുകൾ ഒരേ വിറയലുകൾ ഒരേ കുളിരുകൾ ഒരേ തളർച്ചകൾ ഒടുവിലവൾമാത്രം ബാക്കിയാവുന്നു നെറുകയിലൊരു മുദ്രയും "വേശ്യ" കതിരേഷ് പാലക്കാട്