സഹജീവി
കാലൊന്നു കടത്തി വയ്ചപ്പോൾ
പൂഴ്ന്നിറങ്ങുന്നുണ്ടായിരുന്നു
ചളിപറ്റിയ മുഖമൊന്ന് കഴുകി
അത്തിമരച്ചോട്ടിലാകാക്ക-
കനിപെറുക്കിയ നിറവുമായ്
നടുനിവർത്തിയൂർന്നുനോക്കി
അമ്പലമണി മുഴങ്ങി, ഉച്ചയൂണ് ഭദ്രം
അത്താഴത്തിനും ചേർത്തൊരീവയർ നിറച്ചിടേണം, പ്രായമായിരിക്കുന്നു
വല്ല്യവീട്ടീലെ അന്നദാനമാണ്
മുണ്ടൊന്ന് തിരിച്ചു കെട്ടണം
കീറൽ മറഞ്ഞു കിട്ടും ആശ്വാസം
പട്ടുടുത്ത ദേവി ചിരിച്ചു, വീണ്ടും
പുഴുങ്ങീട്ടു വയ്യ, സന്ധ്യക്കുമുന്നേ
മഴ പൊടിയും, ആൽമരച്ചോട്ടിലാ-
നിദ്ര മുടങ്ങി, കദിനപ്പുര ചായ്പ്പുതന്നെ
വീണ്ടുവിചാരങ്ങളിൽ പിഴതിരുത്താ-
ത്തതിലൊരു ഗദ്ഗതം വീണ്ടും
മുന്നേ നടന്നവർ, കൂടെവന്നവരാരുമേയില്ല
പിന്നേവന്നവർ പാഴെന്നു ചൊല്ലി
പലജന്മപുണ്യാമാമീജന്മവും മടു-
ക്കാതെ നടപ്പൂയീയൊട്ടിയ വയറൊന്നു-
നിറപ്പാൻ, ഇനിയെത്ര രാപ്പകൽ
ഇനിയെത്ര കാതങ്ങൾ..........?
കതിരേഷ് പാലക്കാട്

Comments