Posts

Showing posts from February 18, 2018

മധു 22.02.18

Image
കാട്ടു വഴികളിലെവിടേയോ  മനുഷ്യത്വം ഉള്ള മനുഷ്യർ ഉണ്ടായിരുന്നു.......  ഒരു മുഖം വെളുപ്പിച്ച സെൽഫിയുടെ ഒരൊറ്റ ക്ലിക്കിന്റെ ഇടയിൽ ചിലർ വേട്ടയാടുന്ന മൃഗങ്ങളായി പരിണമിക്കുന്നു..... . ക്യാമറക്കു മുന്നിൽ ഞാൻ..... നീയും.... പുറകിലെവിടെയോ വിധിവൈരുധ്യത്താൽ  പ്രമുഖനല്ലാത്ത 'മനുഷ്യനും' എല്ലും തോലുമായ 'കറുത്ത' കള്ളൻ തെളിവുകൾ നിരത്തുന്ന നാട്ടുകാര്......... ഒരു മഞ്ഞൾപ്പൊടി,  ഒരു മുളകുപോടി, ഒരു മല്ലിപ്പൊടി പായ്ക്കറ്റ് ഒരു കോഴിമുട്ട, രണ്ടു സവാള, രണ്ടു കെട്ട് ബീഡി, ഒരു എവറഡി ടോർച്ച്, ആരോ തെരുവിൽ വലിച്ചെറിഞ്ഞ ഒരു മൊബൈൽ ചാർജ്ജർ മൂടു കീറിയ വെളുത്ത മുണ്ട് ഒരു തുണി സഞ്ചി ഒരു പിടി അരി.......! പുറകിലെവിടെയോ ഒരു ശബ്ദം "അവനു കൊറച്ച് വെള്ളം കൊടുക്ക്" " വെള്ളമോ ഓനോ ?  ഓൻ നമ്മളെയൊക്കെ കുറേ  വെള്ളം കുടിപ്പിച്ചോനല്ലേ.....?" വെള്ളം കുടിപ്പിച്ചോൻ....... ?? 😨 മോഷ്ടാവ്......... കള്ളൻ.... കള്ളൻ...... കള്ളൻ......! എങ്ങോട്ട് നാം....... ?

വഞ്ചന

മിഴിക്കാടുകളിൽ മഴപെയ്തുതോർന്നു മുഴു നനവിലും പൊള്ളുമീമനം പുകയടങ്ങാത ഓർമ്മകളിൽ കനലെരിയുകയാണിപ്പോഴും..... നീ എന്ന ഒറ്റയക്ഷരത്തിൽ എഴുതീർക്കണമായിരുന്നു എന്നെ. പക്ഷേ.... എവിടെയാണ് നാം തളർന്നത് ഇതൾ വിറച്ച ആദ്യചുംബനത്തിൽ ? കണ്ണീരു നിറഞ്ഞ കെട്ടിപ്പിടുത്തങ്ങളിൽ ? പട്ടിണി പകുത്ത ചോറ്റുപാത്രത്തിൽ ? പരസ്പരം കുളിർന്നു തണുത്ത പ്രഭാതകാമത്തിൽ ? ഹേയ് ഇല്ല....... എന്നേക്കാളുമെന്നെ നിനക്ക് വശം. ഞാനോർക്കുന്നു.... ചിത്രം വരയ്ക്കുന്ന നിന്നെ.... വെൺ ചേലയിൽ വിസ്മയം തീര്‍ക്കുന്ന, എൻ വാക്കുകൾക്ക് ജീവൻ നല്കിയ മഴവിൽ ചന്തമുള്ള ശ്രുതിയെ. ഞാറ്റുവേല കിളികൊഞ്ചലുകൾ കേട്ടുനാം മതിമറന്നു നമ്മേ കാട്ടുചോലയിടവഴിയിൽ പെണ്ണേ കാത്തുനിന്നു കുളിച്ചില്ലേ നാം. ആരാണെതിർത്തത് ? പേറ്റുനോവോ പീതൃത്വമോ ആശിച്ചീടാത്തൊരാ ഉൺമാദത്തിൽ തോറ്റുകൊടുക്കാതന്നുനാം ആ ചേറ്റുപാത്രത്തിൽ വളർന്നല്ലേയാ- ബന്ധങ്ങൾ കൊണ്ടുബന്ധിതരാവുമോ? ഇല്ലയില്ല......, ഒരു ചന്ദനത്തിനുമാ പർദ്ദകൾക്കും മിഴിവുകൾ കൂട്ടിക്കുറക്കുവാനാവില്ല കാരണമവയ്ക്കുമേൽ നാമെന്നോ തുടിയുണർത്തിയിരിക്കുന്നു. ഇരുളിനെ പ്രണയിച്ച പകലോ നാം? അല്ല....... അനന്തയാമത്തിൽ നീ നിലാവും ഞാൻ രാത്...

ഒറ്റയാൾ സഞ്ചാരം

തിരനുരയും തീരത്തെങ്ങോ തളിരടി നിര, നനവുകളുറയാത്ത അലനാദി കരയിൽ ഒറ്റയാൾ സഞ്ചാരം.....! കതിരേഷ് പാലക്കാട്

പ്രണയ തീരത്തെ പെണ്ണ്

Image
മിഥ്യയാംമീ ജീവിത നൗകകൾ ഒരോ കടൽകടന്നോരു കര പോകുന്നു ചിത്രശാലകളുള്ള ഈ സത്രപ്പടികളിൽ അകലെയായ് നിറയും സന്ധ്യേ.... ദുഃഖശകല പൂക്കൾതന്നിതളിൻ രക്തംവാർന്ന നിറംചൂടി നീ മുക്തമായ് തേടുവതാരെയോ...? അഴലാഴങ്ങൾ ചുംബിച്ചുണർത്തിയ കനൽപെയ്യുമീ ഹൃദയതന്തുവിൽ ഓർമ്മയായ് എരിയുന്നതാരോ...? നിൻ മൗനത്തിന്റെ നിഴലനക്കങ്ങളിൽ മധുരമായ് പുണരുവതാരോ....? ഓരോരോ തിരവന്നു തൊടുംമ്പോഴും കാലുകളിളകാതെ നിൽപ്പൂനീയേകയായ് എത്ര മുദ്രകൾ നൽകിയാ ക്ഷതങ്ങൾ ഈ ചക്രവാളതുരുത്തിനെ സാക്ഷിയാക്കി...? അലവന്നു വിളിച്ചപ്പോഴുമനങ്ങാതെ നീ കാറ്റുതലോടുംമ്പോഴും കരയാതെ നീ ചിന്തതൻ ഭാരങ്ങളൊഴുകുന്നു പുഴയായ് ഈ നൗകയുലയുന്ന കടലിലേക്ക്. ഏകാന്ത വിരഹ തീഷ്ണ്ണക്കണ്ണാളേ പ്രണയമിതിലുമെങ്ങിനെ ജീവനമായിടും. പിരിയുവാൻ നേരമാ മിഴികളിൽ ഉതിരുമീയശ്രു കണങ്ങൾ സാക്ഷി ഇനിയുമൊരിക്കലും ഹൃദയത്തിൽ  മരിക്കാത്തയോർമ്മയായ് വാണിടും നിന്നാത്മ കാമുകനെത്രയോ ധന്യൻ......! കതിരേഷ് പാലക്കാട്

പ്രണയ കടൽ

Image
പ്രണയ കടൽ ................... പ്രണയങ്ങളെ നിന്നേക്കാളും മനസ്സിലാക്കിയതാര്....? അസ്തമയ സൂര്യനെ സാക്ഷിയാക്കി ഗതകാല പ്രണയോളങ്ങൾ, ഭാവികാല പ്രണയത്തിന്റെ പ്രതീക്ഷയേകും അലകൾ, ഓർമ്മകളുടെ ഭാണ്ഡത്തിലേക്ക് കുഞ്ഞു മണൽത്തരികൾ, ഒരേ കടൽ ഒരേ ഒരു ഞാനും............! കതിരേഷ് പാലക്കാട്

ചെറിയ രാത്രി

നീല നക്ഷത്രങ്ങൾ കണ്ണുചിമ്മുന്ന ഗഗനവീഥി,  നിശബ്ദമായ തമസ്സ് എവിടെയോ നീ. വിരഹജാലകത്തിനിപ്പുറം ശൂന്യമായ മനസ്സ്......! കതിരേഷ് പാലക്കാട്

ദൈവം ആണോ പെണ്ണോ ?

ദൈവം ആണോ പെണ്ണോ ദൈവത്തിന്റെ ചിന്തകൾ ആണിന്റെയോ പെണ്ണിന്റയോ...? ഒന്നു പുറംകടലിൽ അല തീർത്ത് കരയെമാത്രം ചുംബിച്ചുണർത്തി ഒഴിഞ്ഞ ശംഖുകളെറിഞ്ഞ് തിരിച്ചു പൊകുന്നതാണ്. രണ്ടാമത്തേത് ആഴക്കടലാണ് മുഖം ശാന്തമെങ്കിലും അനലാഴങ്ങളിൽ കുത്തൊഴുക്കും ചുഴികളുമുള്ള ജീവന്റെ തുടിപ്പുള്ള മരുപ്പച്ചയും. ദൈവത്തിന്റെ ശരീരം ആണുടലോ പെണ്ണുടലോ...? ഒന്നാമത്തെ ഒരിക്കൽ മാത്രം ഇതൾ വിരിയുന്ന ഋതു കാഠിന്യ പേശികളിൽ ചുടുരണം ഒഴുകുന്ന ധമനിതുടിക്കുന്ന കാരു, ബുദ്ധിയിലൊരിടത്തിൽ കൂട്ടിയ ഒരുതലോടലിൽ ഉണരുകയും നാഭിതൻ താഴെതട്ടുകളിൽ  തളിർത്തും കിളിർത്തും നിമിഷത്തിൽ പെയ്തു പൊകുന്ന ജീവന്റെ ഹിമകണം. രണ്ടാമത്തേത് ഒരു ഗ്രീഷ്മത്തിൽ  തുടങ്ങി ഒരു ഹേമന്തം വരെ ഓരോമാസങ്ങളിലും നിർത്താതെ മഴപോലെ തളിർക്കുന്ന ഋതു, പനിനീർപ്പൂക്കൾതൻ മാർദ്ദവം തീർത്തമേനിയിൽ തുളസിപ്പൂ മണമുള്ള ഇതൾ, ഇഷ്ട തലോടലിൽ മാത്രമുണരുന്ന ചുടു നിശ്വാസങ്ങൾ, ഇടം കഴുത്തിൽ തുടങ്ങി എവിടെയോ അവസാനിക്കുന്ന മൂർച്ഛകളുടെ ഉറവ വറ്റാത്ത കടൽ. ദൈവത്തിന്റെ ഉടുപ്പുകൾ ആൺ  വെഷമോ പെൺ വേഷമോ ? അദ്യത്തേത് ഒറ്റ തോർത്തിൽ ഈരുപുറവും ബന്ധിച്ച കൈയ്യിൽ കലപ്പയേന്തിയ ഒന്നോ, വിലകൂടിയ ...

ഈ മഴയും.........

കുത്തി പെയ്ത മഴ പൊടുന്നനെ നിൽക്കുന്നു കുമ്പളപൊയ്കയിൽ വെള്ളം തളംകെട്ടി നിൽക്കുന്നു നിനക്കാത്ത പെയ്ത്ത് നനഞ്ഞ് അരികൊന്നിടിഞ്ഞു വീഴുന്നു ചായ്പ്പ് ചാലുകളിൽ മീനുകളില്ലാത്ത ഒരു പുഴയൊഴുകുന്നു കടലാസു കപ്പലുകൾ തീരങ്ങളില്ലാത്ത കടലിലേക്ക് തിരഞ്ഞും മറിഞ്ഞും യാത്രയാവുന്നു സൂര്യനസ്തമിക്കാത്ത സന്ധ്യയിൽ കാർമുകിൽ കരിമ്പടം തീർക്കുന്നു കരിമ്പന കാടുകളിൽ ചിലതിൽ പനമ്പഴം പഴുക്കാനൊരുങ്ങുന്നു വീശിയടിച്ച കാറ്റിനു പുറകേ ചാറ്റൽ മഴ പിന്നെയും വരുന്നു വിരഹനൊമ്പര ഹൃദയത്തിൽ പ്രണയചിത്രമായ് നീയും പെയ്യുന്നു ഇവിടെ ഒറ്റമരത്തണലിലിറ്റുവീഴുന്ന തുള്ളികൾക്ക് നിന്റെ ഗന്ധമാണ് ഈ മഴയും ഓർമ്മകളുടെ ഒരു വിരഹത്തിനും ഒരു പ്രണയത്തിനും മൂകസാക്ഷിയായി ഏകാകിയാമെന്നെ നനയിച്ചു യാത്രയാവുന്നു....! കതിരേഷ് പാലക്കാട്

ഒരു മകരത്തിൻ നിഴലിൽ

മകരത്തിന്റെ മാസ്മരിക തണുപ്പുകൾ വിടപറയുമ്പോൾ നീർച്ചാലുകൾ നിറഞ്ഞ വയലേലകളിൽ ഞാറ്റുവേല കാലമായിരുന്നു കൊയ്ത്തുപാടങ്ങളിൽ വയ്ക്കോൽ കൂട്ടങ്ങൾ സ്വയം ബന്ധിതരായി ചുരുണ്ട് കിടപ്പുണ്ടായിരുന്നു കമ്മാന്തറ പാടത്തെ കിഴക്ക് വിതനെല്ലു പാകി കിളിർപ്പിച്ചിരുന്നു വെറ്റില മുറുക്കിയും കൂയ് വിളിച്ചും നടാൻ തങ്കമ്മകളില്ല പകരം പച്ചനടീൽയന്ത്രം പാടത്ത് ഓടിക്കുന്നത് തങ്കവേലുവാകും ഞണ്ടുകളില്ലാത്ത പാടത്ത് കൊറ്റികൾ ഒറ്റക്കാലിൽനിന്ന് പിറുപിറുക്കുന്നുണ്ടായിരുന്നു ഊത്തകയറ്റം ആയിട്ടില്ല പരലുകൾ ഒന്നുരണ്ടെണ്ണം വരണ്ട ചുണ്ടുകളിൽ ചെളിപുരട്ടി പുളഞ്ഞുനീങ്ങി കതിർമണികൾ ചവച്ചരച്ച് ചൂട്ടുകൊള്ളികൾ പെറുക്കി പാവട്ടകളിൽ മൈനകൾ കുടുക്കൂട്ടുന്നുണ്ടായിരുന്നു പണ്ടെങ്ങോ കടന്നു പോയ മകരത്തിന്റെ പ്രണയനിമിഷത്തിൽ നാമൊരുമിച്ച് തണുത്തതും കിനാവുകൾ കിളിർത്തതും വെയിലേറുകാലത്തിൽ വിട പറഞ്ഞകന്നതും മനസ്സിൽ ഇങ്ങകലെ ഒറ്റമരത്തണലിൽ ഓർമ്മകളിൻ മകരപ്പാടത്തു മഞ്ഞു നനഞ്ഞങ്ങിനെ വെറുതേനില്ക്കുന്നു ഞാൻ.........! കതിരേഷ് പാലക്കാട്

ഇരു ലോകം

ഇരു ലോകം ഒന്നു നിന്റെയും ഒന്നു എന്റെയും നിന്റെ ലോകത്തിൽ അടുത്ത വീട്ടിലെ കാശുണ്ട് പശുവുണ്ട്, പൊന്നുണ്ട്, ശകടമുണ്ട് അവരെന്തുകരുതുമെന്ന ആവലാതിയുണ്ട് വെള്ളികൾ തീർക്കുന്ന സ്വപ്നങ്ങളുണ്ട് പക്ഷേ നീയില്ലതാനും എന്റെ ലോകത്ത് സ്വസ്തമായൊരു നിശ്വാസമുണ്ട് കനവുണ്ട് കാഴ്ചയുണ്ട് കറുത്ത മഷിയുണ്ട് ആരെന്തു പുലമ്പിലും വാടാത്ത മനവുമുണ്ട് അവിടെ ഹൃദയങ്ങൾ മാത്രം സംവദിക്കാനൊരിടമുണ്ട് ഓർമ്മകളിൽ നിന്നാത്മ താളവുമുണ്ട് പലജീവിത പടവുകളിൽ കൈകോർത്തെന്നും നടക്കുവാൻ സഹയാത്രികൻ ഞാനുമുണ്ട്.......! കതിരേഷ് പാലക്കാട്

അനശ്വര മൗനങ്ങൾ

നമുക്കിടയിലെ മൗനങ്ങളുടെ ഇടനാഴികളിൽ തളിർക്കുന്ന  ഓർമ്മകളുടെ പനിനീർപ്പൂക്കൾ ചിലതു വിരിയാതെയും ചിലതു പൊഴിയാതെയും നിറഞ്ഞു നില്ക്കുന്നു തേൻ നുകരുന്ന പൂമ്പാറ്റകളെ   പ്രണയിച്ച് ചുംബിച്ച്   ഹൃദയത്തിന്റെ താഴ്വാരങ്ങളിൽ   നനുത്ത തലോടലായി മഴവിൽ ചിത്രങ്ങൾ കോറിയിട്ട് വർണ്ണങ്ങളിൽ കുളിച്ചുനിൽക്കുന്നു പിന്നെ   ഓർമ്മകളുടെ ഭാണ്ഡത്തിൽ   മറവിയുടെ ഇരുൾ തടങ്ങളിൽ അലിഞ്ഞലിഞ്ഞ് ഒടുവിൽ   ഒരു ദീർഘനിശ്വാസത്താൽ മൗനത്തെ ഭേദിച്ച്   ചെറുപുഞ്ചിയായി അനശ്വരമാക്കപ്പെടുന്നു....! കതിരേഷ് പാലക്കാട്

വീട്ടിലെ ദൈവങ്ങൾ

താഴെയും മുകളിലും മൂന്നു കിടക്കയറ രണ്ടിലും മുറിയിൽ വാതിലുള്ള ശൗചാലയം നീളമുള്ള ഉമ്മറമുറി വിലയേറിയ ഇരിപ്പിടങ്ങൾ കൂടിയ ഇഞ്ചുകളുടെ ടെലിവിഷൻ സ്വർണ്ണത്താളിൻ വാതിൽപ്പുറത്ത് മരപ്പണി പുറം ഇരിപ്പിടം പുകയടിയാത്ത ചിമ്മിനി പുകയാത്ത അടുക്കള മനുഷ്യനുയർത്തിയ സൗധങ്ങളിൽ അകത്തെങ്ങോ ഗോവണിയിടനാഴിയിൽ ശ്വാസം കിട്ടാതെ "ദൈവങ്ങൾ" കതിരേഷ് പാലക്കാട്

💖"നീ"💖

Image
💖 മൗനത്തിന്റെ  ഇടവേളകളിലും വിരഹനൊമ്പര  നിഴലുകളേകാതെ ഇഷ്ടങ്ങളുടെ താഴ്വാരങ്ങളിൽ പ്രണയം വിതറുന്നു 💖 "നീ" 💖

ചില മൗനങ്ങൾ ..

ചില മൗനങ്ങൾ ആരാലും അന്വേഷിക്കപെടാതെ ചില മൗനങ്ങൾ കടന്നു പോകുന്നു വാക്കുകൾക്ക് ജീവൻ നൽകാനാവാതെ ഒളിഞ്ഞും ഇഴഞ്ഞും കണ്ഠനാളങ്ങളിൽ കെട്ടികിടക്കുന്നുണ്ട് ധ്വനികൾ രണ്ടിടങ്ങളിൽ രണ്ടു കാലങ്ങളിൽ ഇളകിയാടുന്ന ഒറ്റ കമ്പി ജനാല വാതിക്കൽ പുറത്തേക്കോ അകത്തേക്കോ തപ്പി തടഞ്ഞ് ഒടുവിലൊരു ചുടുനിശ്വാസമായി അനന്തതയിൽ അലിഞ്ഞ് ചേരുന്നു.....! കതിരേഷ് പാലക്കാട്

ശിശിരം വരവായി

ശിശിരം ഉമ്മറപ്പടിയിൽ എത്തിനോക്കുന്നു കാട്ടു കൊന്നയിൽ ഇലകൾ പൊഴിയുകയും ചില്ലകൾ പൂക്കുകയും ചെയ്യുന്ന മഞ്ഞുകാലത്ത് മാമ്പൂക്കൾ വിരിയുന്നു വിണ്ടുകീറിയ ചുണ്ടുകളിൽ കൊഴിഞ്ഞ ഇലകൾ പെറുക്കിയെടുത്ത് കടവുകളിൽ കുളക്കോഴികൾ കൂടുകൂട്ടുന്നുണ്ട് വെള്ളം കെട്ടിയ പാടത്ത് കെട്ടിയ ഞാറുകൾ ഒരോന്നു അടർത്തി ചേറിൽ കുത്തി നടുന്നുണ്ട് നാട്ടമ്മിണികൾ മഞ്ഞപ്പൂക്കളുടെ തേൻനുകർന്നും കുഞ്ഞി കുമ്പിളിൽ ശേഖരിച്ചും കാട്ടു മാളങ്ങളിൽ തേനീച്ച കോട്ടകളുയരുന്നുണ്ട് ഇറ്റുവീണ മധുരകണങ്ങൾ ചുമലിലേറ്റി ചുവന്ന ഉറുമ്പുകൾ വരിവരിയായ് നീങ്ങുന്നു നാട്ടമ്പലങ്ങളിൽ കറുപ്പ് നീല ചതുരക്കളങ്ങളിൽ വരച്ചിട്ട പാമ്പുകൾ ഇണചേരുന്നു വിഷ്ണുഗന്ധാര കോലങ്ങളിൽ തോറ്റം പാട്ടുകൾ തുടിയുണരുന്നു വേലക്കാലങ്ങുളുടെ തിരിതെളിച്ച് കമ്പ കെട്ടുകൾ മിനുങ്ങുന്നുണ്ട് വിരഹത്തിന്റെ വഴിയമ്പല ചായ്പ്പുകളിൽ ചില സ്വപ്നങ്ങൾ മൂടിപുതച്ചുറങ്ങുന്നുണ്ട്...........! കതിരേഷ് പാലക്കാട്

പ്രണയിക്കുമ്പോൾ..............

പ്രണയിക്കുമ്പോൾ ആത്മാവിൽ ശ്രുതി തുടിപ്പുള്ള പാട്ടുകാരിയെ പ്രണയിക്കുക ജീവിത രസ-ഭാവ നിമിഷങ്ങളിൽ കോരിത്തരിപ്പിക്കു-മുണർവേകും നിറ കണ്ണിൽ നീരന്ദ്ര കാഴ്ചയേകും ഹൃദയത്തിൽ നിറമധുരച്ചുവയേകും പ്രഭാതങ്ങളിൽ ഹിമകണങ്ങളാ - പുൽത്തട്ടിലെന്നപോൽ 'ബിലാവൽ' പൊഴിച്ചുണർത്തുമവൾ 'ജോഗ്' തൊടുത്തയധരവുമായ് നിദ്രാച്ചടവുകൾ മാറ്റിടുമവൾ തോർത്തിയ മേനിയുലരും മുന്നേ 'ഭൈരവ'യുണർവുകൾ നിറക്കും നിന്നിൽ മധുര കോകില മൊഴികളാലെന്നും 'മോഹന' സൗഗന്ധികം തുളുമ്പിനിൽക്കും നിനവിന്റെ പകലാഴങ്ങളിൽ 'സാരംഗി' പൂത്ത കടമ്പുമരമാവും തർക്കനേരങ്ങളിൽ തമ്മിലടികളിൽ 'ഭാഗേശ്രീ' പാടി ജ്വലിക്കുമവൾ ഇണക്കങ്ങളുടെ താഴ്വാരത്തിൽ 'പീലു' പൊഴിച്ചു കേഴാതെ നോക്കുക വാരിപ്പുണർന്ന്ന്നു നെഞ്ചോടു ചേർക്കുക, 'ഭൂപാളി' രാഗപുഞ്ചിരി നെഞ്ചകതുടിപ്പിൻ വാതിലിൽ കേൾക്കാം കൈതപ്പൂ മണമുള്ള കാട്ടുവഴികളിൽ 'പഹാഡി' പാടി തൃത്തം ചെയ്യാം കടൽ കാറ്റുകളിൽ കൈകോർത്തു നടന്ന സന്ധ്യകൾ മായുമ്പോൾ ആകാശഗോപുര ദീപങ്ങൾ തെളിച്ച് 'ബിംപലാസി' തൻ ആകാംശയേകും ഇന്ദ്രിയ ജാലക ദാഹംകെടുത്തുവാൻ ഒരു മേഘമായ് പെയ്തുവീഴുമവൾ ...

കലി' കാലം

നേർക്കാഴ്ച കാണാൻ കണ്ണുകളുണ്ടാവുമ്പോൾ ചെവികൾ ന്യായവിധി നടത്തുന്നുണ്ട്.........!