Posts

Showing posts from June 7, 2009

വീണ്ടും മഴ

വീണ്ടും മഴ ..... ആകാശ മനസുകളില്‍ ആശതന്‍ മേഘം നിരകൂടുമ്പോള്‍ പെയ്തൊഴിഞ്ഞ പ്രണയത്തിനായ്‌ .....! നന്ദി............... നീ സമ്മാനിച്ച നനവിനും, തളിര്‍ത്ത ഓര്‍മകള്‍ക്കും ............

എന്‍റെ പ്രണയിനിക്ക് .....

പ്രണയം കേള്‍ക്കാന്‍ രസമുള്ളതും..... പറയാന്‍ സുഖമുള്ളതുമാണ് .... അനുഭവം അത് വളരെ വികൃതമാണ് ..., ഹൃദയ തന്ത്രികളിലേക്ക് ആഴ്ന്നിറങ്ങുന്ന കടുത്ത വേദനയാണ് . കരയാന്‍ കഴിയാതെ ... ചിരിക്കാന്‍ കഴിയാതെ ... തികച്ചും നിര്‍ജീവാവസ്ഥ ......! കണ്ണില്‍ കണ്ടതും ....കാതില്‍ കേട്ടതും , കനവുകളായിരുന്നു എന്നറിയുമ്പോള്‍ നാം ആരൊക്കെയോ ആയി മാറുന്നു ....! ഹൃദയത്തില്‍ ഊറിക്കൂടിയ സ്നേഹം കഠിന ശിലകലായ്‌ പരിണമിക്കുന്നു .......!

ഒരു നിഴലായ്‌

അരണ്ട നിലാവേളിച്ചതിലെപ്പോഴോ ... ? നിന്‍ മുഖം കണ്ടത് ഞാനോര്‍മിക്കുന്നു ......... കറുത്ത രാത്രികളുടെ നിഴലുകള്‍ക്കിടയിലൂടെ ഒരു നോട്ടം മാത്രമെനിക്ക് നീ സമ്മാനിച്ചുകൊണ്ട് .. നീയന്നു നടന്നകന്നു ......... പല നിലാവുള്ള രാത്രികളിലും .....ഞാന്‍ നിനക്കായ് കാത്തിരുന്നു ഓരോനിഴലനക്കങ്ങളും നീയെന്നുകരുതി വെറുതെ ഞാന്‍ കാത്തിരുന്നു ......... അമാവാസിയും ,പൌര്‍ണമിയും ...പലവുരി വന്നുപോയ്‌ .... എന്നിട്ടും ....................... ഞാന്‍ കാത്തിരിക്കുന്നത് നിനക്കായ് ................ നിശബ്ദം ഒരു നിഴലായ്‌ എന്നരികിലെതുമെന്നു , ഇന്നു ഞാന്‍ വെറുതെ കാത്തിരിക്കുന്നു നിനക്കായ് ........!

നമുക്കാശിക്കാം അത്രമാത്രം

നമുക്കാശിക്കാം അത്രമാത്രം ഒരു വിളിപ്പാടകലേയല്ലെങ്കിലും ..... ആ വിളിയോന്നു കേള്‍ക്കാന്‍ .....! കണ്ണെത്താ ദൂരത്താണെങ്കിലും ... ഒരു നോക്ക് കാണാന്‍ .....! കൈയെത്താ ദൂരതാണെങ്കിലും ആ മൃത് സ്പര്‍ശമെല്‍ക്കാന്‍ .....! എല്ലാം നഷ്ട്ടപെട്ടവന് ..... ആശകള്‍ മാത്രമല്ലേ കൂട്ടുള്ളൂ .....!

ബാല്യം

Image
പ്രതീക്ഷയുടെ പുല്‍ നാമ്പുമായ് നമ്മുക്ക് കാത്തിരിക്കാം ....... ഒന്നു പുറകിലോട്ടു പോകാന്‍ ..................................... കള്ളവും ചതിയുമില്ലാ ബാല്യം ... ജാതിയും ജാതകങ്ങളും മില്ലാ ബാല്യം ... പ്രാരാബ്ദങ്ങളും പ്രണയങ്ങളുംമില്ലാ ബാല്യം സ്നേഹമാന്നകിലസാരമൂഴിയില്‍ , എന്നത് സത്യമാക്കിയ ... ബാല്യം.....! നടക്കാതെ പോകുന്ന സ്വപ്നത്തിലേക്ക് ഒരു പിടി ഓര്‍മകളും കൂട്ടി സ്വപ്നം മെനയാം ....!