എന്‍റെ പ്രണയിനിക്ക് .....

പ്രണയം
കേള്‍ക്കാന്‍ രസമുള്ളതും.....
പറയാന്‍ സുഖമുള്ളതുമാണ് ....
അനുഭവം അത് വളരെ വികൃതമാണ് ...,
ഹൃദയ തന്ത്രികളിലേക്ക് ആഴ്ന്നിറങ്ങുന്ന
കടുത്ത വേദനയാണ് .
കരയാന്‍ കഴിയാതെ ...
ചിരിക്കാന്‍ കഴിയാതെ ...
തികച്ചും നിര്‍ജീവാവസ്ഥ ......!
കണ്ണില്‍ കണ്ടതും ....കാതില്‍ കേട്ടതും ,
കനവുകളായിരുന്നു എന്നറിയുമ്പോള്‍
നാം ആരൊക്കെയോ ആയി മാറുന്നു ....!
ഹൃദയത്തില്‍ ഊറിക്കൂടിയ സ്നേഹം
കഠിന ശിലകലായ്‌ പരിണമിക്കുന്നു .......!

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......