Posts

Showing posts from March 10, 2019

ചിന്തകൾ

പലപ്പോഴും ചിന്തകൾ പിറക്കുന്നത് ആകാശങ്ങളിൽ നിന്നാണ് ശൂന്യതയിൽ നിന്നും കണ്ണുകൾ വഴി ഹൃദയത്തിലേക്ക് പോടുന്നനെ വന്നു വീഴും ഉൽക്കയേപ്പോലെ........! കതിരേഷ് പാലക്കാട്

വേനൽ മഴ

പതിവുലുമേറെ ഉഷ്ണമായിരുന്നിന്ന് പതിവിലുമേറെ കരിയിലകൾ പൊഴിയുന്നുണ്ടായിരുന്നു കുളിമുറിയിൽ വാഴതവളകൾ ഇണചേരുന്നുണ്ടായിരുന്നു ഉള്ളും പുറവും നീറ്റലായിരുന്നിന്ന് എനിക്കറിയാം നീ വരുമെന്ന് സന്ധ്യയോടെ ഇരുളോടൊപ്പം ആരവങ്ങളോടെ പതിയെ വീണത് ആലിപ്പഴമായിരുന്നു ആർത്തിരമ്പി ചുംബിച്ചുണർത്തിയ കരിമണ്ണിൻ മണം ഹോ ...... എത്ര കാത്തിരിപ്പുകളിൽ എന്റെ ഓർമ്മകൾ മുഷിഞ്ഞിരുന്നെന്ന് നിനക്കറിയാം പരിഭവങ്ങളില്ലാതെ പൈയ്തു തീർക്കുന്നു നീ നിന്റെ പ്രണയത്തെ തെങ്ങിൻ തോട്ടങ്ങൾ പനമരക്കാടുകൾ കൊയ്ത്തു പാടങ്ങൾ ആനന്ദത്താൽ നൃത്തം ചെയ്യുന്നു കുളിർന്നു.... മണ്ണും മനസ്സും മേനിയും ഈ രാത്രി ഓർമ്മകൾ ഇണചേരുന്ന കുളിർസ്വപ്നങ്ങളാവും നീ സമ്മാനിക്കുക ഉറപ്പ്........! കതിരേഷ് പാലക്കാട്

പെണ്ണ് -വനിതാദിന ആശംസകൾ 💐

ആദ്യം അമ്മയെന്ന് വിളിച്ചൂ അവർ പിന്നെ ദൈവമെന്നും ഇടയിലെവിടേയോ വെറും മാംസം മാത്രമായവൾ ചിറകുകൾ കൊത്തിയെരിയപ്പെട്ട് അടുക്കളകളുടെ ആകാശങ്ങളിൽ പുകനീറി ചത്തുപോയവൾ ഇന്ന് വെളിച്ചങ്ങളിലേക്ക് യാത്രകൾ തുടങ്ങിയവൾ ദൈവങ്ങളല്ലവൾ, അമ്മയും,സഹോദരിയും അഴകും,അഹന്തയുമല്ല വെറും മാംസവുമല്ലവൾ... പിന്നേയോ, നമ്മേപ്പോലെ ആകാശങ്ങളിൽ സ്വപ്നങ്ങൾ ഉള്ള, ഹൃദയത്തിൽ ലക്ഷ്യങ്ങളുള്ള അദ്ധ്വാനിക്കാൻ കെല്പുള്ള മോഹവും, കാമവും കൊതികളും കവിതയുമുള്ളൊരാൾ മാത്രം നമ്മേപ്പോലെ യാത്ര ചെയ്യുന്ന മറ്റൊരുവൾ മാത്രമാണവൾ സഹയാത്രിക.....! കതിരേഷ് പാലക്കാട്

മഴയേ.....

Image

ഒറ്റപ്പെടുമ്പോൾ

ഒറ്റപ്പെടുമ്പോളെന്തിന് വസ്ത്രങ്ങൾ ? എന്ത് സ്വപ്നങ്ങൾ ? ഏത് യാത്രകൾ ? ആഴവും ആകാശവും മരങ്ങളും ? ഒറ്റപ്പെടുമ്പോൾ ഇത്രയൊക്കെ വലിച്ചെറിയേണമെന്ന ചിന്ത പോലും ഒരു കൂട്ടാണ് നമുക്ക് ഒറ്റപ്പെടുമ്പോൾ, ഒരു ആത്മഹത്യയ്ക്കും ശുഭപ്രതീക്ഷയ്ക്കുമിടയിൽ ചിന്തകളെ, ഓർമ്മകളെ, ഒരു മൗനത്താൽ കത്തിയെരിച്ച് ഒരു പുഴയോടൊപ്പം സ്വയം അലിഞ്ഞില്ലാതാവണം അതാവണമൊരു ഒറ്റപ്പെടൽ......! കതിരേഷ് പാലക്കാട്

മധുവിന്റെ ഓർമ്മയുടെ ഒന്നാം വാർഷികം

ഓർമ്മകളിൽ മധുവിന്റെ കണ്ണുകൾ..... കറുപ്പിനും വെളുപ്പിനും വിശപ്പ് ഒന്നുതന്നെ പക്ഷേ 'നീതിയെ' മാത്രമെന്തേ കറുപ്പിൽ നിന്നും പറിച്ച് മാറ്റിയത്......? കതിരേഷ് പാലക്കാട്

....കൊല്ലപ്പെട്ടവനൊരു വീട്.....

എറിഞ്ഞ് കൊടുത്തവനും വെട്ടി നുറിക്കിയവനും വലിയ വ്യത്യാസങ്ങളൊന്നുമില്ല ചെറ്റക്കുടിലിൽ ഒത്തൊരു ശവം വീഴുംവരെ അവർ ആ കുടിലുകണ്ടില്ല, ആ കുടുംബത്തേയും... ഇരകൾ വളർത്തുമൃഗങ്ങൾ തന്നേയായിരുന്നു സ്വന്തമായി കൂരയില്ലാത്തവർ യജമാനന്റെ വിരൽത്തുമ്പുനോക്കി വാലാട്ടിയവർ, കുരച്ചവർ,കടിച്ചവർ ഒടുവിലൊരു ഇരയായ് പരിണമിച്ചവർ. ഇനി , യജമാനന്മാർ കുരുതിക്കളങ്ങളിലെ ചാവേറുകൾക്ക് ഒരു കൂടൊരുക്കും ചത്തവനുമേൽ അവരുടെ ആദർശ്ശത്തിന്റെ പട്ടിണി മുദ്രകുത്തിയൊരു രക്തസാക്ഷി മണ്ഡപം........! കതിരേഷ് പാലക്കാട്

.....രാഷ്ട്രീയ വെട്ട്.....

പോസ്റ്റുമാർട്ടത്തിൽ, വെട്ടേറ്റു മരിച്ചവന്റെ ഹൃദയത്തിൽ നീലിച്ചു നിൽപ്പുണ്ടൊരു കുടുംബം എത്ര വേഗത്തിലാണ് മരണത്തിന്റെ ആഴങ്ങളിലേക്ക് ആ ചെറുപ്പങ്ങളെ തള്ളിയിട്ടത് നിലകെട്ട രാഷ്ട്രീയം.........! കതിരേഷ് പാലക്കാട്

ഓർമ്മയുണ്ടോ

Image

ഞാനോ നീയോ

Image

ശിശിരം

Image

വന്യത

Image

തിരശീല

Image

മൗനവും തീരവും പിന്നെ ഞാനും

Image

സുപ്രഭാതം

ഈ ഗ്രാമങ്ങളുടെ പുലരിയെ ഇന്നും പ്രകൃതിയാണ് തൊട്ടുണർത്തുന്നത് അകൽ വിളക്കുകൾ പൂവൻ വിളികൾ ഹിമം പുൽകും പുൽക്കൊടി പാതി തുറന്ന മുല്ലകൾ മടിചുരത്തും പൈയ്യുകൾ കളമുണർത്തും മൈനകൾ തുമ്പപൂത്ത വയൽവരമ്പിൽ തുള്ളിച്ചാടി പുൽച്ചാടികൾ പായൽ പൂക്കുന്ന കുളക്കടവ് ആദിത്യനേക്കാത്ത് നാണിച്ചിരിക്കും ആമ്പൽ മൊട്ട് കിഴക്കുണരും മുൻപേ മനസ്സുണരാൻ ഇനിയെന്ത് വേണമെൻ ഗ്രാമത്തിൽ.......! കതിരേഷ് പാലക്കാട്

ബഡ്ജറ്റ്

പ്രഖ്യാപനത്തിൽ പകുതിയും നടക്കാത്ത പക്വമായൊരു പ്രസംഗം മാത്രമാണ് ബഡ്ജറ്റ്......! കതിരേഷ് പാലക്കാട്

ആത്മഹത്യയ്ക്ക് തോട്ടുമുൻപേ (മാർഗദർശനം )

എനിക്ക് ജീവിക്കണം എനിക്കുവേണ്ടി മാത്രം എന്റെ സ്വപ്നങ്ങൾക്ക് വേണ്ടിയും ജീവിച്ചിരിക്കുമ്പോൾ എന്നെ മനസ്സിലാക്കാത്ത ലോകം എന്റെ മരണത്തിലും എന്നെ പഴിക്കുകയേയുള്ളൂ ജീവനുള്ളപ്പോൾ എന്റെ നൻമകാണാത്ത ഹൃദയങ്ങൾ ചത്തൊടുങ്ങുമ്പോഴും അത് കാണുകയില്ല ഉറപ്പ് മാറാല ചേക്കാറാത്ത ഒരു ഗാന്ധിയുടെ പടം നോട്ടുകെട്ടുകളിൽ മാത്രം വിഹരിക്കുന്നിടത്ത് ആദർശം കഴുമരത്തിൽ എന്നോ തൂങ്ങിക്കാണണം ആ മരണത്തിൽ അനുശോചനം മാത്രം നടത്തിയാൽ മതി ഞാനെന്തിനു ചാവണം ഞാനെന്തിനു ചാവേണം ഈ ചക്രവാളം എനിക്കായ് ഉണരും വരെ ഞാനെന്തിനു എന്നേക്കൊല്ലേണം ഈ കടൽത്തിരകൾ കരയെ പുണരുംവരെ ഞാനെന്തിനു നക്ഷത്രമാവണം ഈ ആകാശം സൂര്യനില്ലാതെ ശ്യൂന്യമാവുംവരെ ഞാനെന്തിനു ഭൂമിയോടലിഞ്ഞുചേരേണം ഒരു മഴയില്ലാ ഋതു വരുംവരെ കവിതയല്ലിത് കഥയുമല്ല കഥനമില്ലിത് കട്ടുറുമ്പും ഇരുട്ടല്ലയിത് വെളിച്ചവും പ്രണയമല്ലിത് സ്നേഹവും ഉറക്കമല്ലിത് സ്വപ്നവും ജീവനല്ലിത് മരണവും ഒരു യാതനയുമല്ലിത് വെറും യാത്രയാണിത് ആത്മഹത്യയ്ക്കു തൊട്ടുമുമ്പ് ഒരു മനസ്സ്, ഹൃദയത്തിലേയ്ക്ക് നടത്തിയ വെറും യാത്ര നാളെ, ഞാനുമിവിടെ ഉണ്ടായിരുന്നെന്ന് അടയാളപ്പെ...

പരസ്പരം

നാം പരസ്പരം അറിയുകയെന്നാൽ, ആകാശം ഭൂമിയേയും കടൽ മരുപ്പച്ചയേയും കാറ്റ് മൗനത്തേയും കാട് ഏകാന്തതയേയും അറിയുന്നപോലെയാണ് ഇരു ധ്രുവങ്ങൾ എങ്കിലും ഒരേ കണ്ണുകൾ ഉള്ളവർ നാം നമ്മുടെ ഹൃദയങ്ങൾ കണ്ടുമുട്ടുന്ന ഒരു നിമിഷം അതിൽ നീയും ഞാനും നമ്മളായിത്തീരും ഉറപ്പ്.....! കതിരേഷ് പാലക്കാട്

യുവഭിക്ഷുകൻ

.............. പ്രഭാതത്തിൽ വിശപ്പുമൂത്ത വയറിന്റെ തേങ്ങലാവും ആയാളുടെ അലാറം ഹിമത്തിൽകരിഞ്ഞ മാങ്കൊമ്പാവും ദതിവൃത്തിക്ക് അഴുക്കുചാലിനപ്പുറത്തെ കുറ്റികാട്ടിലാവും ശോധന മീനുകൾ വിഹരിക്കുന്നിടത്ത് കുളിക്കുമായിരിക്കും വലിയ ദുർഗന്ധമില്ല നനവുകൾ വറ്റിയയിടത്ത് നോവുകൾ കൊണ്ടോരു സൂര്യനുയരുന്നതും നോക്കി ആയാൾ വേവലാതിപ്പെടുമായിരിക്കും അമ്പലങ്ങളിലോ പള്ളികളിലോ പോവില്ലയൊരിക്കലും ദൈവമത്രമേൽ ശപിക്കപ്പെട്ടവനാവും ആയാൾക്ക് നടന്നു തഴമ്പിച്ച ആ നഗ്നപാദങ്ങളിൽ ഇപ്പോഴും മുള്ളുകൾ കുത്താറുണ്ടാവുമോ? പ്രതീക്ഷകൾ വറ്റിയ നയനങ്ങൾ പൂക്കളെ,പൂമ്പാറ്റകളെ, മഴവില്ലിനെ അവസാനമായി എന്നാണ് കണ്ടുകാണുക ? അവസാനമായി എന്നാണയാൾ ചിരിച്ചിട്ടുണ്ടാവുക ആരോ വലിച്ചെറിഞ്ഞൊരു കമ്പിളി പുതപ്പ്, വേനലിൽ കൊതുകിനേയും മഞ്ഞുകാലത്ത് തണുപ്പിനേയും പകുത്തുമാറ്റുവാൻ ഒരേയൊരായുധം ഈ കനൽകാടിൽ എപ്പൊഴണയാൾ ചൂടുകൊണ്ട് വിയർത്തിട്ടുണ്ടാവുക ? ഒരു പ്രണയം, ഒരു ചുംബനം, ഒരു വേഴ്ച്ച ആഗ്രഹിക്കുമായിരിക്കും ആ യുവ ഹൃദയം ഗ്രന്ഥികൾ ഇപ്പോഴും ചുരക്കാറുണ്ടാവുമോ ? എല്ലാവരോടും യാചിക്കയില്ല, എങ്ങിനേയാണയാൾ കരുണാമുഖങ്ങളെ പകുത്തെടുക്ക...

ആലപ്പാടിൻ മക്കൾ

ഇതെന്തിതിൻ കാലമേ കുത്തിയൊലിച്ചരാത്രിയിൽ കൈതരാൻ കൂടുമായിറങ്ങിയോർ ഞങ്ങൾ ഇന്നിതിൻ മൺകോരലിൽ കണ്ണുനീർവാർക്കുന്നോർ ആരുമേയില്ലയീ കണ്ണീരു കാണുവാൻ കരിമണ്ണിൽ മഞ്ഞളിച്ചകണ്ണുമായ് നേതൃകോമരങ്ങൾ നിൽക്കവേ കോഴതൻ വസ്ത്രമേന്തി മന്ത്രിയും എന്തു ചെയ്യും കടലമ്മേ നിൻ ശിരസ്സൊന്നു കാക്കുവാൻ എന്തുചെയ്യും കടലമ്മേ ഞങ്ങടെ കുടിലൊന്നു കാക്കുവാൻ വലയെറിയാത്തൊഴിലറിയാത്തോർ ഞങ്ങൾ വയറെങ്ങിനെ നിറച്ചീടുമിനിവരുംനാളുകൾ മറുഭൂമി തരുകിലും മാതൃഭൂമി മരുഭൂമിയാവുന്നതെങ്ങിനെ താങ്ങീടും ഞങ്ങളീ- മീൻമണഭൂമിതൻ മക്കൾ ഇന്നുകളിൽനിങ്ങളിൻ കീശനിറയുമെങ്കിലും നാളെകളിലായിരം വേദനമർത്യർക്ക് ഓർക്കാതെ വാരുന്നതെന്തിനീ മണൽ ഓരുനാൾ പ്രകൃതി കണക്കുതീർത്തീടുമെന്നറിഞ്ഞുമേ നിരന്തരം വേണ്ട കുത്തിനോവിക്കേണ്ട ഞങ്ങളെ വേണ്ട കല്ലറ പണിയേണ്ട സ്വമാനുജ ജന്മത്തിനായ്.... നിർത്തുക നിങ്ങളീപേക്കൂത്തുകൾ നിലനിർത്തണം ഭൂമിക സ്പർശ്ശനത്തെ... നിലനിർത്തണം ഈ ഭൂമിക സ്പർശ്ശനത്തെ......! കതിരേഷ് പാലക്കാട്

പ്രണയപ്പിണക്കം

Image

മനുഷ്യത്വം

Image

വിഴുപ്പ്

Image