ആത്മഹത്യയ്ക്ക് തോട്ടുമുൻപേ (മാർഗദർശനം )
എനിക്ക് ജീവിക്കണം
എനിക്കുവേണ്ടി മാത്രം
എന്റെ സ്വപ്നങ്ങൾക്ക് വേണ്ടിയും
ജീവിച്ചിരിക്കുമ്പോൾ
എന്നെ മനസ്സിലാക്കാത്ത
ലോകം
എന്റെ മരണത്തിലും
എന്നെ പഴിക്കുകയേയുള്ളൂ
ജീവനുള്ളപ്പോൾ
എന്റെ നൻമകാണാത്ത ഹൃദയങ്ങൾ ചത്തൊടുങ്ങുമ്പോഴും
അത് കാണുകയില്ല ഉറപ്പ്
മാറാല ചേക്കാറാത്ത ഒരു
ഗാന്ധിയുടെ പടം
നോട്ടുകെട്ടുകളിൽ
മാത്രം വിഹരിക്കുന്നിടത്ത്
ആദർശം കഴുമരത്തിൽ എന്നോ
തൂങ്ങിക്കാണണം
ആ മരണത്തിൽ അനുശോചനം
മാത്രം നടത്തിയാൽ മതി
ഞാനെന്തിനു ചാവണം
ഞാനെന്തിനു ചാവേണം
ഈ ചക്രവാളം എനിക്കായ്
ഉണരും വരെ
ഞാനെന്തിനു എന്നേക്കൊല്ലേണം
ഈ കടൽത്തിരകൾ കരയെ
പുണരുംവരെ
ഞാനെന്തിനു നക്ഷത്രമാവണം
ഈ ആകാശം സൂര്യനില്ലാതെ ശ്യൂന്യമാവുംവരെ
ഞാനെന്തിനു ഭൂമിയോടലിഞ്ഞുചേരേണം
ഒരു മഴയില്ലാ ഋതു വരുംവരെ
കവിതയല്ലിത്
കഥയുമല്ല
കഥനമില്ലിത്
കട്ടുറുമ്പും
ഇരുട്ടല്ലയിത്
വെളിച്ചവും
പ്രണയമല്ലിത്
സ്നേഹവും
ഉറക്കമല്ലിത്
സ്വപ്നവും
ജീവനല്ലിത്
മരണവും
ഒരു
യാതനയുമല്ലിത്
വെറും യാത്രയാണിത്
ആത്മഹത്യയ്ക്കു തൊട്ടുമുമ്പ്
ഒരു മനസ്സ്, ഹൃദയത്തിലേയ്ക്ക്
നടത്തിയ വെറും യാത്ര
നാളെ,
ഞാനുമിവിടെ
ഉണ്ടായിരുന്നെന്ന്
അടയാളപ്പെടുത്തുവാൻ
ഇന്ന്,
ഞാനുമിവിടെ ഉണ്ടെന്ന്
ഓർമ്മിപ്പിക്കുവാൻ
ഒളിച്ചോടിയ ഭീരുവല്ലെന്ന്
തെളിയിക്കാൻവേണ്ടി മാത്രം
വിധി ജീവനെയാത്രയാക്കുംവരെ
ഞാൻ എന്നിലേക്ക് യാത്ര
നടത്തിയേ മതിയാവൂ
യാത്രകൾ വിഫലമാകാം....
ഈവഴി തെറ്റെന്ന് ചൂണ്ടുവാനെങ്കിലും
അതുവഴിയും ഒരുവൻ
സഞ്ചരിക്കേണമല്ലോ...
അതാണ് ഞാൻ
വ്യർത്ഥ ജീവിത പടവിലൊരു
മുക്തസഞ്ചാരിയായേലും
എനിക്കീപ്പടവുകളൊന്ന്
നീന്തി കയറേണം
ഇവിടെ ഞാനും ഉണ്ടായിരുന്നെന്ന്
തെളിയിക്കുവാൻ വേണ്ടിയെങ്കിലും
ഇവിടെ ഞാനും ഉണ്ടാവണം ഇനിയും
സ്വയം തൂങ്ങാതെ മരണംവരെ
സ്വയം തളരാതെ മൗനം വരെ
അതെ ഞാൻ ഭീരുവല്ല....
നഷ്ട്ടക്കണക്കുകൾ എഴുതിചേർത്തൊരു
കണക്കു പുസ്തകത്തിൽ
ശ്യൂന്യതപേറുന്നൊരു താള് മാത്രം
ഇവിടെ എവിടെയോ
ഇറ്റു വീഴുന്ന കവിതയിൽ
വെറുമൊരു
മഷിയടയാളം മാത്രം
ലഹരിയില്ലാതെ
ഒരുവൻ സ്വയം
പിറുപിറുക്കണമെങ്കിൽ
അവനെന്നോ സമൂഹത്തിൽ
ഭ്രാന്തനായിക്കാണണം
ഞാനെപ്പെഴോ
ആ ഭാണ്ഡം ചുമന്നുതുടങ്ങിയിരിക്കുന്നു
എഴുതിയ വരികൾ
ഉപ്പുമണക്കുന്നതുകൊണ്ട്
വായിച്ചെടുക്കാൻ ഒത്തിരി
വെള്ളവും കുടിക്കേണം
ഇവിടെയുണ്ട് ഞാൻ.......
ഇവിടെയുണ്ടാവും ഞാൻ........!
കതിരേഷ് പാലക്കാട്
എന്നെ മനസ്സിലാക്കാത്ത
ലോകം
എന്റെ മരണത്തിലും
എന്നെ പഴിക്കുകയേയുള്ളൂ
ജീവനുള്ളപ്പോൾ
എന്റെ നൻമകാണാത്ത ഹൃദയങ്ങൾ ചത്തൊടുങ്ങുമ്പോഴും
അത് കാണുകയില്ല ഉറപ്പ്
മാറാല ചേക്കാറാത്ത ഒരു
ഗാന്ധിയുടെ പടം
നോട്ടുകെട്ടുകളിൽ
മാത്രം വിഹരിക്കുന്നിടത്ത്
ആദർശം കഴുമരത്തിൽ എന്നോ
തൂങ്ങിക്കാണണം
ആ മരണത്തിൽ അനുശോചനം
മാത്രം നടത്തിയാൽ മതി
ഞാനെന്തിനു ചാവണം
ഞാനെന്തിനു ചാവേണം
ഈ ചക്രവാളം എനിക്കായ്
ഉണരും വരെ
ഞാനെന്തിനു എന്നേക്കൊല്ലേണം
ഈ കടൽത്തിരകൾ കരയെ
പുണരുംവരെ
ഞാനെന്തിനു നക്ഷത്രമാവണം
ഈ ആകാശം സൂര്യനില്ലാതെ ശ്യൂന്യമാവുംവരെ
ഞാനെന്തിനു ഭൂമിയോടലിഞ്ഞുചേരേണം
ഒരു മഴയില്ലാ ഋതു വരുംവരെ
കവിതയല്ലിത്
കഥയുമല്ല
കഥനമില്ലിത്
കട്ടുറുമ്പും
ഇരുട്ടല്ലയിത്
വെളിച്ചവും
പ്രണയമല്ലിത്
സ്നേഹവും
ഉറക്കമല്ലിത്
സ്വപ്നവും
ജീവനല്ലിത്
മരണവും
ഒരു
യാതനയുമല്ലിത്
വെറും യാത്രയാണിത്
ആത്മഹത്യയ്ക്കു തൊട്ടുമുമ്പ്
ഒരു മനസ്സ്, ഹൃദയത്തിലേയ്ക്ക്
നടത്തിയ വെറും യാത്ര
നാളെ,
ഞാനുമിവിടെ
ഉണ്ടായിരുന്നെന്ന്
അടയാളപ്പെടുത്തുവാൻ
ഇന്ന്,
ഞാനുമിവിടെ ഉണ്ടെന്ന്
ഓർമ്മിപ്പിക്കുവാൻ
ഒളിച്ചോടിയ ഭീരുവല്ലെന്ന്
തെളിയിക്കാൻവേണ്ടി മാത്രം
വിധി ജീവനെയാത്രയാക്കുംവരെ
ഞാൻ എന്നിലേക്ക് യാത്ര
നടത്തിയേ മതിയാവൂ
യാത്രകൾ വിഫലമാകാം....
ഈവഴി തെറ്റെന്ന് ചൂണ്ടുവാനെങ്കിലും
അതുവഴിയും ഒരുവൻ
സഞ്ചരിക്കേണമല്ലോ...
അതാണ് ഞാൻ
വ്യർത്ഥ ജീവിത പടവിലൊരു
മുക്തസഞ്ചാരിയായേലും
എനിക്കീപ്പടവുകളൊന്ന്
നീന്തി കയറേണം
ഇവിടെ ഞാനും ഉണ്ടായിരുന്നെന്ന്
തെളിയിക്കുവാൻ വേണ്ടിയെങ്കിലും
ഇവിടെ ഞാനും ഉണ്ടാവണം ഇനിയും
സ്വയം തൂങ്ങാതെ മരണംവരെ
സ്വയം തളരാതെ മൗനം വരെ
അതെ ഞാൻ ഭീരുവല്ല....
നഷ്ട്ടക്കണക്കുകൾ എഴുതിചേർത്തൊരു
കണക്കു പുസ്തകത്തിൽ
ശ്യൂന്യതപേറുന്നൊരു താള് മാത്രം
ഇവിടെ എവിടെയോ
ഇറ്റു വീഴുന്ന കവിതയിൽ
വെറുമൊരു
മഷിയടയാളം മാത്രം
ലഹരിയില്ലാതെ
ഒരുവൻ സ്വയം
പിറുപിറുക്കണമെങ്കിൽ
അവനെന്നോ സമൂഹത്തിൽ
ഭ്രാന്തനായിക്കാണണം
ഞാനെപ്പെഴോ
ആ ഭാണ്ഡം ചുമന്നുതുടങ്ങിയിരിക്കുന്നു
എഴുതിയ വരികൾ
ഉപ്പുമണക്കുന്നതുകൊണ്ട്
വായിച്ചെടുക്കാൻ ഒത്തിരി
വെള്ളവും കുടിക്കേണം
ഇവിടെയുണ്ട് ഞാൻ.......
ഇവിടെയുണ്ടാവും ഞാൻ........!
കതിരേഷ് പാലക്കാട്
Comments