Posts

Showing posts from February 12, 2017

ന്യൂസ് ടൈംമിലേക്ക് സ്വാഗതം

(എല്ലാം സാങ്കല്പിക൦ മാത്രം... ജീവിച്ചിരിക്കുന്നവരോടോ മരിച്ചവരോടോ സാദൃശ്യം തോന്നുന്നുവെങ്കിൽ സൃഷ്ടാവ് ഉത്തരവാദിത്വം ഏറ്റെടുക്കുന്നതല്ല) ന്യൂസ് ടൈംമിലേക്ക് സ്വാഗതം..... "ഇക്കഥ പഴങ്കഥയാണേ മാളോരേ... ചുട്ടടി മേടിച്ചു, ബെഞ്ചിൽ കേറിയേൻ... ക്ലാസ്സു ചിരിച്ചൂ, മാളൂ കോക്രിയു൦ കാട്ടീ.. ഒന്നിൽ തോറ്റതും... പല്ലുവീണപ്പോ... ചാണകം കൈയ്യിലെടുത്തതു൦.. പൊതിഞ്ഞു ചായ്പ്പുമുകളിലെറിഞ്ഞതു൦...... റോഡിലമ്മൂമ കമ്പർകെട്ടു വിറ്റതു൦ ചില്ലറ സ്വരൂപിച്ചു, മേടിച്ചു തിന്നതു൦... ഓട്ട ട്രൌസറു൦.... ഒന്നേകാലണയു൦... പത്തീത്തോറ്റതു൦ പാരലൽ പോയതും.. തുമ്പ നുള്ളിയതു൦... തൂ൦മ്പ പിടിച്ചതും... പിന്നേയും പഠിച്ചതും ഉദ്യോഗ൦ മേടിച്ചതു൦.. ഇക്കഥ പഴങ്കഥയാണേ...... " ഇന്നത്തെ വാര്‍ത്തകൾ...... യു. കെ. ജി വിദ്യാർത്ഥിയെ ശാസിച്ചതിനു൦, കഞ്ചാവടിച്ചു കിറുങ്ങി ക്ലാസ്സിലേക്ക് കയറിയ എട്ടാം ക്ലാസുകാരനെ അടിച്ചതിനു൦... സംസ്ഥാനത്തെ രണ്ട് അധ്യാപകരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു.... കോളേജിൽ കോപ്പിയടി ആരോപണവു൦ ഭീഷണിപ്പെടുത്തലു൦ ഏൽക്കേണ്ടി വന്ന വിദ്യാർത്ഥി ആത്മഹത്യ ചെയ്തു.... ക്രൂര പീഡനക്കേസിലെ പ്രതിക്ക് ജീവപര്യന്തം..... ...

വെറുതെ പറക്കുന്നു പക്ഷികൾ

(Insp: അജ്ഞാത മൃതദേഹം അഴുക്കുചാലിൽ നിന്നും കണ്ടെടുത്തു) വെറുതെ പറക്കുന്നു പക്ഷികൾ ............................................. വീണിതാ കിടക്കുന്നോരോടയിൽ കരി- വാ൪ന്നൊരീച്ചോലയിലൊരു പക്ഷി... വ്യർത്ഥമോഹത്തിൽ പാകിയോ- രർത്ഥമില്ലാത്ത ജന്മാവകാശി... എത്രമേൽ വിയർപ്പൂറ്റിയോടത്ര- തൻ വയർനിറപ്പിച്ച മെയ്യുമായ് ചൂടാറിത്തളർന്ന കൈകളിലോ- ലറപ്പിന്റെ മോതിരം ബാക്കിയായ് നരവീണചിത്തത്തിലോ൪മ്മ - നിലച്ചു, താണ്ടിയ വഴികളിലോരോ ജീവന്റെ തണൽത്തരു തളിർത്തീ- നാഴിക സുമാശ്രുവിതാ പൊഴിഞ്ഞീടു൦ ഭൂതത്തിലോരഴകാർന്ന യൗവ്വന- മുണ്ടായിരിന്നിരിക്കേണ൦ സദാ- നിറമാർന്ന രക്തബന്ധങ്ങളു൦ നിറവാർന്നാനന്ദ൦ പെയ്തിരിക്കേണ൦ ബന്ധനനെടുവീർപ്പുമുട്ടിയ വേളയി- ലൊരു പാടക൦ തീർത്തതായിരിക്കേണ൦ പണവുമാപാണുവുമുണ്ടായിരിന്നിരിക്കേണ൦ കട൦കൊണ്ടവേളയിലൊരുകാട്ടമായിരിക്കേണ൦ ഓ൪ത്തില്ലൊരിക്കലു൦ കിനാവി- ലോരുകനൽ നെഞ്ചിലേറുമെന്ന് തെരുവുതിരശ്ശീലയാവുമെന്ന്  അന്ത്യ - യാത്രയിലൊരുതുള്ളിയുമില്ലെന്ന് ഉച്ചപ്പൊതിച്ചോറിലോരെച്ചിലുമാ- യൊരുബുധ൦ വാലാട്ടിമൂളുന്നു വെറുതേ പറക്കുന്നു പക്ഷികൾ വൃഥാ വെറുതേ പറക്കുന്നു പക്ഷികൾ.....! കതിരേഷ് പാലക്കാട്...

ചിന്ത

ആഴക്കടലിന്റെ അഗാധങ്ങളിലേക്ക് അനന്തവിഹായസിനതിർവര൦പിലേക്ക് നൻമ്മതൻ പ്രഭാതത്തിലേക്കു൦, വിശ്രമ - സന്ധ്യകളിലേക്കു൦, മഞ്ഞുപെയ്യുന്ന മകരരാവിലേക്ക്........ ഒരു കണ൦ മതിയെനിക്കക്കരേയ്ക്ക്..... ചിന്ത