വെറുതെ പറക്കുന്നു പക്ഷികൾ
(Insp: അജ്ഞാത മൃതദേഹം അഴുക്കുചാലിൽ നിന്നും കണ്ടെടുത്തു)
വെറുതെ പറക്കുന്നു പക്ഷികൾ
.............................................
വീണിതാ കിടക്കുന്നോരോടയിൽ കരി-
വാ൪ന്നൊരീച്ചോലയിലൊരു പക്ഷി...
വ്യർത്ഥമോഹത്തിൽ പാകിയോ-
രർത്ഥമില്ലാത്ത ജന്മാവകാശി...
എത്രമേൽ വിയർപ്പൂറ്റിയോടത്ര-
തൻ വയർനിറപ്പിച്ച മെയ്യുമായ്
ചൂടാറിത്തളർന്ന കൈകളിലോ-
ലറപ്പിന്റെ മോതിരം ബാക്കിയായ്
നരവീണചിത്തത്തിലോ൪മ്മ -
നിലച്ചു, താണ്ടിയ വഴികളിലോരോ
ജീവന്റെ തണൽത്തരു തളിർത്തീ-
നാഴിക സുമാശ്രുവിതാ പൊഴിഞ്ഞീടു൦
ഭൂതത്തിലോരഴകാർന്ന യൗവ്വന-
മുണ്ടായിരിന്നിരിക്കേണ൦ സദാ-
നിറമാർന്ന രക്തബന്ധങ്ങളു൦
നിറവാർന്നാനന്ദ൦ പെയ്തിരിക്കേണ൦
ബന്ധനനെടുവീർപ്പുമുട്ടിയ വേളയി-
ലൊരു പാടക൦ തീർത്തതായിരിക്കേണ൦
പണവുമാപാണുവുമുണ്ടായിരിന്നിരിക്കേണ൦
കട൦കൊണ്ടവേളയിലൊരുകാട്ടമായിരിക്കേണ൦
ഓ൪ത്തില്ലൊരിക്കലു൦ കിനാവി-
ലോരുകനൽ നെഞ്ചിലേറുമെന്ന്
തെരുവുതിരശ്ശീലയാവുമെന്ന് അന്ത്യ -
യാത്രയിലൊരുതുള്ളിയുമില്ലെന്ന്
ഉച്ചപ്പൊതിച്ചോറിലോരെച്ചിലുമാ-
യൊരുബുധ൦ വാലാട്ടിമൂളുന്നു
വെറുതേ പറക്കുന്നു പക്ഷികൾ
വൃഥാ വെറുതേ പറക്കുന്നു പക്ഷികൾ.....!
കതിരേഷ് പാലക്കാട്
Comments