അതിജീവനത്തിന്റെ വഴിയിടങ്ങൾ
എന്തിനാണ് ഇങ്ങനെ മടുത്തു പോവുന്നത് ജീവിതത്തെ വേദനയാൽ ചുറ്റപ്പെട്ടവരുടെ ലോകം ചുരുങ്ങിയ അതിർത്തികളാൽ വിഭജിക്കപ്പെട്ടിട്ടുണ്ടാവും എത്തി നോക്കുമ്പോൾ സമാന്തരമായി ഉത്തരം കിട്ടാത്ത ജീവിതങ്ങൾ നീറി നിൽപ്പുണ്ടാവും അധരങ്ങൾ പരസ്പ്പരം പഴികളാൽ വരണ്ടു കറുത്തിരിക്കും നയനങ്ങൾ കണ്ണീരു വറ്റി വിളർത്തു പോയിരിക്കും പ്രകാശമെന്ന് തെറ്റിധരിക്കരുത് അർത്ഥവ്യഭിചാരങ്ങളുടെ ഭാണ്ഡം വലിച്ചെറിഞ്ഞ് കാഴ്ച്ചകളെ അതിവിദൂരതയിലേക്ക് യാത്രയാക്കുക അവിടെ നിന്നും ഭൂമിയെ നോക്കുക പുസ്തകങ്ങളുടെ പിന്നാമ്പുറങ്ങളിൽ വിജയമന്ത്രങ്ങളും പുഴപ്പരലുകളിൽ കയങ്ങളുടെ തരണവും കുന്നുകളിലെ പുൽച്ചാടികളിൽ ഉയരങ്ങളും കാടുകളിലെ വേഴാമ്പലിൽ കുടുംബബന്ധങ്ങളും കടലിൻ ചിപ്പികളിൽ കാത്തിരിപ്പിന്റെ പരിണാമവും ആകാശത്തിലെ നിലാവിൽ പ്രണയത്തിൻ മധുര്യവും ധ്രുവങ്ങളിലെ മലകളിൽ മരവിപ്പിന്റെ സൗന്ദര്യവും ഇരുട്ടിലെ സൂര്യനിൽ പ്രതീക്ഷകളുടെ വെളിച്ചവും പിന്നെ സ്വന്തം ഹൃദയത്തിലെ ഉള്ളറകളിൽ മനോഹരമായ ജീവിതവും എത്രനോവുകൾ പിടയുമ്പോഴും എത്ര നാഴികകൾ നിലതെറ്റുമ്പോഴും എത്ര തോറ്റും മുന്നോട്ട് നടക്കുമ്പോഴും ജീവിതം മനോഹരമാണ് കണ്ണുകളിൽ കാഴ്ച്ചയും യാത്രകളിൽ ...