അരയാലിൻ ചോട്ടിലൊരു വായ്നോട്ടക്കാരൻ
അമ്പലമുറ്റത്തെ അരയാലിൻചോട്ടിൽ
പുലരിയെത്തുംമുന്നേ
പുത്തനുടുത്ത് കാത്തിരിപ്പുണ്ട് ഞാനീ-
വഴിനീളെ ലോചനപരവേശനായെന്നും
വയൽതാണ്ടി വരുകയായ് ദേവീനിൻ
പുലരിയെത്തുംമുന്നേ
പുത്തനുടുത്ത് കാത്തിരിപ്പുണ്ട് ഞാനീ-
വഴിനീളെ ലോചനപരവേശനായെന്നും
വയൽതാണ്ടി വരുകയായ് ദേവീനിൻ
നിഴൽമതിയെനിക്കുണർവേകുവാൻ
കാതരേ നിൻ കണ്ണുകളിലിന്നിതാ
ഒരായിരം കടൽസ്വപ്നങ്ങ-
ളലയടിക്കുന്നു
ഒരായിരം കടൽസ്വപ്നങ്ങ-
ളലയടിക്കുന്നു
വാർമുകിൽ കൂന്തലിൽ
നേർക്കോട്ടിലായൊരു വാനവും
പാറി പറന്നിടുന്നു
നേർക്കോട്ടിലായൊരു വാനവും
പാറി പറന്നിടുന്നു
ഇരുൾപെയ്ത് തോരാ-
പുലരിയോടൊന്നിച്ച്
ഇലകൾപോൽ ഈറനുടുത്തവളേ
പുലരിയോടൊന്നിച്ച്
ഇലകൾപോൽ ഈറനുടുത്തവളേ
പാതി വിടർന്നൊരാ പല്ലവംപോലെ
നിൻ പുഞ്ചിരി മുളപൊട്ടിവിടരുന്നു
ഒരു കാനനത്തിന്നരുവിപോലെ
കളകളം നിൻപാദമുതിർത്തിടുന്നു
നിൻ പുഞ്ചിരി മുളപൊട്ടിവിടരുന്നു
ഒരു കാനനത്തിന്നരുവിപോലെ
കളകളം നിൻപാദമുതിർത്തിടുന്നു
കാഞ്ചന സ്വരൂപിയാം ചെമ്പക-
നെറുകയിൽ കിരാതചന്ദനം മണക്കുന്നു
അരികിലായ് നീയണയുന്ന നേരത്ത്
ഒരു ഋതുഭേദമെന്നിൽ ചമഞ്ഞിടുന്നു
നെറുകയിൽ കിരാതചന്ദനം മണക്കുന്നു
അരികിലായ് നീയണയുന്ന നേരത്ത്
ഒരു ഋതുഭേദമെന്നിൽ ചമഞ്ഞിടുന്നു
ഹൃദയാങ്കണത്തിലൊരിണപക്ഷി
കുതറിയോടുന്നൊരു മൂളിപാട്ടുമായ്
മൂൽപ്പാടിലൊരു പനിനീർപ്പൂ-
വുതിരാതെ തളിർക്കുന്നൂ നിനക്കായി
കുതറിയോടുന്നൊരു മൂളിപാട്ടുമായ്
മൂൽപ്പാടിലൊരു പനിനീർപ്പൂ-
വുതിരാതെ തളിർക്കുന്നൂ നിനക്കായി
തെന്നൽതൊട്ടുണർത്തും മാറാപ്പു-
ചേലയിൽ തുടിമീട്ടീടുന്നെൻഹൃത്തടം
നിന്നുടൽ ചന്തത്തിലെൻമാലോകം
മോഹലാസ്യത്തിലായീടും നിരന്തരം
ചേലയിൽ തുടിമീട്ടീടുന്നെൻഹൃത്തടം
നിന്നുടൽ ചന്തത്തിലെൻമാലോകം
മോഹലാസ്യത്തിലായീടും നിരന്തരം
കടന്നുപോകുന്നിതാ നീ നിത്യവു-
മൊരു മിഴിയിണപോലുമെന്നിൽ
തൊടുത്തിടാതെ, മൽപ്രണയമാധുരം
നുകരാതെപറക്കും ശലഭമായ്നിരന്തരം
മൊരു മിഴിയിണപോലുമെന്നിൽ
തൊടുത്തിടാതെ, മൽപ്രണയമാധുരം
നുകരാതെപറക്കും ശലഭമായ്നിരന്തരം
എങ്കിലുംപ്രിയേ പ്രണയിച്ചീടുന്നുനിൻ
വല്ലഭമാമനതാരിൻ സ്വപ്നമായീടുവാൻ
എന്നെങ്കിലുമോരുപാങ്കണയുംനിന്നിൽ
എന്നിലേക്കെന്നൊരു പ്രതീക്ഷയോടെ......!
വല്ലഭമാമനതാരിൻ സ്വപ്നമായീടുവാൻ
എന്നെങ്കിലുമോരുപാങ്കണയുംനിന്നിൽ
എന്നിലേക്കെന്നൊരു പ്രതീക്ഷയോടെ......!
കതിരേഷ് പാലക്കാട്
Comments