Posts

Showing posts from January 8, 2017

തോൽവി.....

അഗാധനിലവറയിലെ പവിഴംപോൽ അലിയാതെ തോറ്റുപോയവരുമിവിടുണ്ട് വിജയശ്രീലാളിതേ നിനക്കായ്തോൽക്കുവാൻ..... നിന്നരികിലെപ്പോഴു൦ ഞാനുമുണ്ടായിരുന്നു....... അലകൾക്കു പിന്നിലെ ആഴത്തിൽ.... പുഞ്ചിരിക്കു പിന്നിലെ മൗനമായ് വേദനയിലോരോ അശ്രുവായ്.. തോൽക്കാൻ മാത്രം വിധിക്കപ്പെട്ടവരുള്ളപ്പോൾ... വിജയിക്കാനെന്തിനിത്ര പരിഭവ൦ സഖീ........?

നീയും മഴയും.......

പെയ്തുകോണ്ടേയിരിക്കുന്നു.... മഴതോ൪ന്ന ചില്ലയിൽനിന്നൊരാ മഞ്ഞുപെയ്യു൦പോൽ..... നിന്നോ൪മ്മകളു൦ മനസ്സിൽ..... നിന്റെ ചിരി... നിന്റെ കണ്ണുകൾ... നിന്റെ കവിൾ... ദീര്‍ഘനിശ്വാസങ്ങൾ.... കൈകോർത്തു നടന്ന കടൽക്കരകൾ... മണൽത്തരികൾ.... അലകൾ..... കഥ പറഞ്ഞ കാറ്റ്... മാറോട് ചേർത്ത മൗനങ്ങൾ....... മുറിവേറ്റ നുള്ളലുകൾ....... വിരഹത്തിന്റെ വിതുമ്പലുകൾ.... പിന്നെ...... നറുനൈ൪മ്മല്യമായ ആ മനസ്സും.......! പെയ്തുകോണ്ടേയിരിക്കുന്നു........ നീയും മഴയും..............