തണൽ മരങ്ങളിൻ ...........
തെക്കേ മൂലയിലൊരു ഞാവല്‍ തളിര്‍ത്തു... കാറ്റും മഴയും വേനലും കൊണ്ടവള്‍ വളര്‍ന്നു .... പൂവേകി കനിയേകി നിഴലേകി അവള്‍ മാനമുട്ടെ മരമായ് വളര്‍ന്നു ....... കൊതിയൂറും നിറചിരിയുമായ് അവളുടെ കാമുകന്‍ അന്തി വെയിലേകിയവളെ താലോലിച്ചു .... കാലം കടന്നു നാടും വളര്‍ന്നു ..... മുട്ടന്‍ തടിയായ് ചില്ലകള്‍ വളര്‍ന്നു .... കുയിലുകള്‍ പാടി ...കനിയില്..തേന്‍വണ്ട് മൂളി ... താഴെ തറയിലോരായിരം പ്രണയങ്ങള്‍ തുളുമ്പി ... കാലം കടന്നു നഗരം വളര്‍ന്നു കരിങ്കല്‍ കോട്ടകള്‍ മാനം നിവര്‍ന്നു ... അവളെ കൊത്തിയരിഞ്ഞു ഇലകള്‍ മുറിച്ചു .... ഭ്രാന്തരാം മനുഷ്യര്‍ വീതവുംവച്ചു ..... കട്ടിളയായ്,കസേരയായ് കളിപ്പാട്ടമായ് ... അവളുടെ ശിരസ്സു സംസ്ക്കരിച്ചു ചെന്നായ്ക്കള്‍ .... ഇന്ന് , കുയിലില്ല പാടാന്‍ ചില്ലയില്‍ തേനില്ല നുകരാന്‍ പൂക്കളില്‍ കടിച്ചു പറിക്കാന്‍ കനിയും .,... നിഴലും നീരും ഒരോര്‍മ മാത്രമായ്.... പ്രണയം വെറും വിയര്‍പ്പു മാത്രമായ് ... അവളുടെ ശവകുടീരത്തില്‍ കിതപ്പ് മാറി മോഹം തീര്‍ക്കുന്നു... കോപംകൊണ്ടു ജ്വലിക്കുന്ന കാമുകന്‍ ചുട്ടെരിച്ചു സകലത്തെയും ...... വയ്യ വ...