Posts

Showing posts from July 6, 2014

മിഥുനത്തിലെ ഓർമ്മകൾ

ഓർമ്മകൾ പെയ്തിറങ്ങുന്ന സന്ധ്യയിൽ നിഴലായ് നിൻ മുഖം കണ്ടതോർക്കുന്നു .... ചാറ്റൽ മഴയുടെ സ്പർശത്താൽ നിന്മുഖം .. ഈറനേറ്റു നനുത്തിരുന്നു ......... ചൂളം വിളിയുടെ ഇടയിലേങ്ങോ ..നിൻ ചിരിയുയർന്നതു ഞാനോർക്കുന്നു .... നീ ഒര്ക്കുന്നുണ്ടോ ?? ഏകാന്തയാത്രതൻ മധ്യേയെന്നെ കൂട്ടിനു വിളിച്ചത് ?? ഒരു മൊഴിയുമില്ലാതെ കണ്ണിൽ -കണ്ണിൽ നോക്കിയിരുന്നത് ..?? ബഷീർ കഥകളിലെ രാജകുമാരിയെ ഓർത്തത്‌ ? ഇത്തിരി തിരക്കിലെൻ  തോളത്തു ചായ്ഞ്ഞത് ?? (ഓർമ്മതൻ ചെപ്പിൽ ആ നിമിഷങ്ങളിൽ ബാഗ്രൌണ്ടിൽ ബ്യൂഗിൾ സംഗീതവും നമുക്കുചുറ്റും വെള്ളത്തുവലിൻ നർത്തകിമാരും) ഒരു കൊച്ചുയാത്രതൻ ചൂളം നിലച്ചപ്പോൾ ... കൈകോർത്തു പടികളിറങ്ങിയതും ...... യാത്രപറയുംപോളെൻ ശബ്ദമിടറിയതും  "പോട്ടെ "......... ഓർമകളിൽ ഇന്നും മിഥുനം ആ നനുത്ത സ്പര്ശം സമ്മാനിക്കുന്നു ... നിൻ ഓർമ്മതൻ ഭാണ്ഡത്തിൽ ഇത്തിരി കഷ്ണമായെലും ഞാനുണ്ടോ  ശ്രീക്കുട്ടി  ??