Posts

Showing posts from July 28, 2019

ആത്മ ബലിതർപ്പണം

Image

ഒളിവ്

Image

വഴികളിലെ മരണവീടുകൾ

ലീവില്ല, ജോലിക്ക് വരുന്ന വഴിയിൽ ഇടയ്ക്കിടെ വണ്ടികളും ആൾക്കൂട്ടങ്ങളും കർക്കിടക വാവിൽ ഇത്രയും മരണങ്ങളോ ? അതെ, കോഴിയിറച്ചി സ്റ്റാളുകളിൽ രക്തം വാർന്ന് ചൂടാറാതെ കിടക്കുന്നുണ്ട്.......! കതിരേഷ് പാലക്കാട്

സ്വർഗ്ഗത്തിലെ ബലി (കർക്കിടക വാവ് 2019 )

നേരറിയാൻ, അന്യമതക്കാരനായി അവതാരമെടുത്ത ദൈവത്തെ 'ജയ് ശ്രീരാം ' വിളിപ്പിച്ച് കൊന്നൊടുക്കിയതിന്റെ ബലിതർപ്പണം നരകത്തിലെ പൂജാരികൾ ബലിപീഠമൊരുക്കി എള്ളും പൂവും ഉണക്കലരിയും നിരത്തി മന്ത്രങ്ങൾ ഉരുവിട്ടു വെളുത്ത കാക്കകൾ ഭൂമിയിൽ നിന്നും പറന്ന് പോയി തർപ്പണം കൊത്തിവന്നു തീൻമേശയിൽ തൂശനില നിരത്തി ദൈവസന്തതികൾ ബലിച്ചോറ് പങ്കിട്ട് ഉണ്ടു ആത്മശാന്തി നേർന്ന നിമിഷത്തിൽ ഓർമ്മകളോടൊപ്പം ഒരു ജയ് ശ്രീരാമും അന്തരീക്ഷത്തിൽ പടർന്നു........! കതിരേഷ് പാലക്കാട്

സ്വയം കൊഴിയുന്ന ഇലകൾ

ചില്ലകൾ നിറയെ കൂടുകളുള്ള മരത്തിൽ സ്വയമറുത്ത് ഞെട്ടറ്റു വീഴുന്ന രണ്ടിലകൾ   കുരുവികളോട് പറഞ്ഞു ഈ തണൽമരമൊരു ചതിയാണെന്ന് കാലത്തിനും മുന്നേ പഴുത്ത ഇലകൾ അത് ശരിവച്ചു കുരുവികൾ പുഞ്ചിരിച്ചു വെയിൽ   പുഞ്ചിരിച്ചു കാറ്റ് പുഞ്ചിരിച്ചു ആകാശം പുഞ്ചിരിച്ചു സ്നേഹം സിരകളിൽ സൂക്ഷിക്കുന്ന മരം വീഴുന്ന ഇലകളോട് ഇത്രയും കാലം ചേർന്നുനിന്ന് നിഴലേകിയതിന് പുഞ്ചിരിയോടൊപ്പം   ഒരു നന്ദിയും പറഞ്ഞു.........! കതിരേഷ് പാലക്കാട്

ഇര

Image
സ്വപ്നങ്ങളുടെ മഞ്ഞ നിറമായതുകൊണ്ട് ഇതൊരു  പെണ്ണായിരിക്കണം ഏകാകിയുടെ മൗനത്തിലേക്ക് ചിറകടിയുടെ ധ്വനിയുമായ് കടന്നു വന്നവളായിരുന്നു ഒന്നു തൊടാൻ പോലും സമ്മതിക്കാതെ തുള്ളിച്ചാടി നടന്നവൾ പരിചയം വന്നപ്പോൾ കാതോരം കിന്നാരം ചൊല്ലുവാൻ വന്നതാണ് തിരിഞ്ഞു നോക്കലിന്റെ അണുനിമിഷത്തിൽ ഇന്ന് ഇരതേടിയ   മറ്റൊരു ഭ്രാന്തന്റെ ഇരയായവൾ പകുതി മരിച്ചവളെ രക്ഷപ്പെടുത്താൻ മനസ്സുവന്നില്ല പിച്ചി ചീന്തുന്നതിന് വെറും കാഴ്ച്ചക്കാരനായി കണ്ടുനിന്ന നിമിഷം അതെ , ചിറകുകളിൽ സ്വപ്നങ്ങളുടെ   നിധിയൊളിപ്പിച്ച നിസ്സഹായായ ഒരു പെണ്ണായിരുന്നു അവൾ.......! കതിരേഷ് പാലക്കാട്

പടിവാതിലിലൊരു പുലരി

ചില്ലകൾ നിറയെ മഴയൊളിപ്പിച്ച ആൽമരനിഴലിൽ മൗനം തളംകെട്ടി കിടക്കുന്നു ഒരു മൂളലിൽ പ്രകൃതിയേയുണർത്തി സ്വപ്നങ്ങൾ ആകാശത്തിലേക്ക് നീട്ടിയ ചിറകുകളുള്ള പക്ഷികൾ ചേർത്തു പിടിക്കുന്ന ഭൂമി മേഘചുംബനത്തിൽ ആദിത്യൻ ഹൃദയമുണർത്തുന്ന പ്രഭാതം അകലെ ഹരിതയുടുപ്പിട്ട നീലിമല മെലിഞ്ഞതെങ്കിലും ഒരു പുഴ പുഴനിറയേ പരലും വരാലും ഹരിതം വറ്റാത്ത മിഴികളുമായ് സ്നേഹം പെയ്തൊഴിയാൻ ഈ പടിവാതിലിൽ കാത്തിരിപ്പുണ്ടോരു ഹൃദയം........! കതിരേഷ് പാലക്കാട്

നിഴൽ

കൂടെയുണ്ടൊരാൾ അകമേ കത്തുന്ന ദു:ഖശകലങ്ങൾകൊണ്ട് പുറമെ പുഞ്ചിരിവരയ്ച്ചിടുന്ന നഗ്നനായ ചിത്രകാരൻ.......! കതിരേഷ് പാലക്കാട്

35-ലെ അവിവാഹിതൻ

പതിവിലുമേറെ യൗവ്വനം അനുവദിച്ചു കിട്ടിയതിൽ എപ്പോഴും ആനന്ദിക്കും കുടിലോ കൊട്ടാരമോ രാജകുമാരൻ്റെ തലയെടുപ്പോടെ സ്വന്തം രാജ്യത്ത് വാഴും തെറ്റുകാണുമ്പോൾ പ്രതികരിക്കുകയും സദാ അത് നോക്കിയിരിക്കുകയും ചെയ്യും ഉള്ളിൽ, ചില്ലകൾനിറയെ പക്ഷികളുള്ള ഒരു മരമുണ്ടാവും കനവുകൾ കത്തിയെരിയുന്ന ഒരു വഴിവിളക്കും പുലർകാലങ്ങളിൽ കുളിരിനെ കൂട്ടുപിടിച്ച് പൂക്കളോട് കിന്നാരം പറയും തിരക്കുകളിൽ അപ്പൂപ്പൻ താടിപോലെ പറന്നു നടക്കും ഒറ്റപ്പെട്ടു എന്ന് തോന്നുമ്പോഴെല്ലാം കുന്നുകളിലേക്കോ കാടുകളിലേക്കോ യാത്ര പോകും ചാലുകൾ ശോഷിച്ച പുഴയെ നോക്കി നെടുവീർപ്പുകൾ ഒഴുക്കും തീവണ്ടിയോ ആനവണ്ടിയോ വഴിയോരത്ത് കണ്ണും നട്ടിരിക്കാൻ ജനാലയിരിപ്പിടം തേടിയിരിക്കും ആ യാത്രകളിലെല്ലാം മനസ്സുനിറയെ പ്രണയമായിരിക്കും നഷ്ടപ്പെടലുകളുടെ കിട്ടാതെപോയ ചുംബനങ്ങളുടെ ഈണത്തിൽ അറിയാതെ മയങ്ങിവീഴും വഴിയിൽ, ഇരുചക്ര വാഹനത്തിൽ ചേർന്നിരുന്നു പോകുന്ന പുതുദമ്പതികൾ നോവുകൾ മനസ്സിലുണർത്തും വീട്ടിലെ പൊടിപിടിച്ച വണ്ടിയുടെ പുറകിലൊരാളുണ്ടെന്ന് വെറുതേ സങ്കൽപ്പിക്കും ബാറിൽ , ആളൊഴിഞ്ഞ മേശയിൽ സ്ഥാനം പിടിക്കും ഒന്നാമത്തെ പെഗ്ഗിൽ സ്വയം ആശ്വസിപ്പിക്കും രണ്ടാമത്തെ പെ...

ഏകാന്തത

Image

നീയും നിലാവും രാത്രിയും

..............****................ പകൽ നിറയെ മഴ പെയ്തൊഴിഞ്ഞ രാവ് തെളിഞ്ഞ മാനത്ത് ഏഴാം നിലാവ് നിറഞ്ഞ നക്ഷത്രങ്ങൾ അതിർത്തികളില്ലാത്ത രണ്ട് രാജ്യങ്ങളിൽ ഒരറ്റത്ത് നീ മറുഭാഗത്ത് ഞാൻ ടെലിഫോണിൽ നമ്മൾ. നിലാവും നക്ഷത്രങ്ങളും കൂട്ടുകൂടിയ ഈ രാത്രി പതിവിലുമേറെ സുന്ദരമായിരിക്കുന്നു സൗഹൃദമോ,സ്നേഹമോ , പ്രണയമോ .... നിർമ്മലമായ കുളിർ കാറ്റ്, വാക്കുകളിൽ അതേ സുഗന്ധം കണ്ണുകളിൽ നിറയെ പൂക്കൾ വിടർന്ന ഈ നിമിഷത്തിൽ ദൂരം കൊണ്ട് നമ്മെ അകറ്റിയ ഭൂമിയിൽ ഇപ്പോൾ നമ്മൾ ഒറ്റപ്പെട്ടവരല്ല ഒരു വിളിപ്പാടകലെ ഒരു നേർത്ത മൂളലിൽ ഒരു ചുടുനിശ്വാസത്തിന്റെ നേർത്ത കണികയിൽ നാമറിയാതെ നമ്മുടെ മനസ്സുകളെ കൈമാറ്റം ചെയ്യുന്നു കാലം നമ്മൾ പരസ്പ്പരം ഏറ്റവും പ്രിയപ്പെട്ടവരായിത്തന്നെ ഈ രാവൊന്ന് വെളുപ്പിക്കാം നാളെ പകലുണരുമ്പോൾ ഹൃദയവാതിലിനപ്പുറത്ത് വീണ്ടും മഴ പെയ്യുമായിരിക്കും.......! കതിരേഷ് പാലക്കാട്

ചുംബനം

Image

തുലാസ്

Image

നീയും മഴയും

Image

നീയില്ലാത്ത ദിനം

പതിവുലുമേറെ പൊള്ളുന്ന പകൽ നൊമ്പരമുണർത്തുന്ന മഴ ചഞ്ചലമാം തിര ആളൊഴിഞ്ഞ തീരം ഒഴിഞ്ഞ കൈവിരലിൽ പാതി ചുട്ട കടലപ്പൊതി മുഖം മിനുക്കിയ രാത്രി വിരുന്നുപോയ നിലാവില്ലാതെ നീല നക്ഷത്രങ്ങളുടെ മൗനം ചുളിയാത്ത കിടക്കവിരി പാതിയടഞ്ഞ പുസ്തകം അടയ്ക്കാത്ത പേന   കിറുക്കുകളില്ലാ കടലാസ് നിന്റെ ഓർമ്മകൾ ഹൃദയത്തിലില്ലാത്ത ദിനം ഭൂമിയിലെ എന്റെ സ്വർഗ്ഗം നരകവാതിലിൽ ബന്ധനമേറ്റ് പിടയുന്നു , ഞാനും .........! കതിരേഷ് പാലക്കാട്

തോൽവി

പ്രതികരണം .....******...... ആൾക്കൂട്ടത്തിൽ ഒറ്റപ്പെട്ടവർക്ക് ഞാനും കൂടെയുണ്ടെന്ന ബോധ്യപ്പെടുത്തലാണ്. പക്വത ....***.... നേരല്ലാത്തതിനോട് നിരന്തരം മിണ്ടാതിരിക്കാൻ പഠിപ്പിക്കുന്ന വേദപാഠം അല്ലെങ്കിൽ, വാക്കുകൾക്കൊരു മിതത്വത്തിൻ ചായം പൂശിയ വ്യർത്ഥസമീപനം. നേര് ....***.... കണ്ണും ഹൃദയവും നോക്കിനിൽക്കെ നാവുകൊണ്ട് നുണമെനയാൻ പറ്റുന്നില്ല എന്തോ ഞാൻ പലപ്പോഴും തോറ്റുപോകുന്നത് അവിടെ മാത്രമാണ്.........! കതിരേഷ് പാലക്കാട്

ജയ് ശ്രീറാം

വിളിച്ചാലും വിളിക്കാതിരുന്നാലും തല്ലിക്കൊല്ലാനുള്ള ആയുധമാണ് ജയ് ശ്രീറാം ജനമന്തിരങ്ങളിൽ നിന്നും തെരുവിലേക്കുള്ള ദൂരങ്ങളിൽ ചാട്ടവാറുകൾപേറിയ ധ്വനിമന്ത്രമാണ് ജയ് ശ്രീറാം വെളിച്ചത്തിലേക്ക് നയിച്ച മഹാമതത്തിന്റെ ഇരുട്ടിലേക്കുള്ള ചൂട്ടാണിന്ന് ജയ് ശ്രീറാം അലർച്ച കേൾക്കുന്നില്ലേ....? ജയ് ശ്രീറാം...ജയ് ഹനുമാൻ ആ വിരലുകൾ പറയുന്നു അടുത്തത് 'നീ 'ആണെന്ന് എഴുതി പഠിച്ചു വച്ചേക്കുക എഴുതി പഠിച്ചു വച്ചേക്കുക രാമരാജ്യത്തിന്റെ കാവലാളികൾ അരികിലെത്തിക്കഴിഞ്ഞിരിക്കുന്നു ജയ് ശ്രീറാം..... ജയ് ശ്രീറാം കതിരേഷ് പാലക്കാട്

രാപ്പക്ഷി

Image

കുക്കർ

Image

ദുഃഖത്തിന്റെ പൂക്കാലം

Image

പുകയില വിരുദ്ധ ദിനം

Image

ഈ യാത്ര

. തീവണ്ടി വാതിലിനപ്പുറം നിറഞ്ഞ മഴ, സാധാരണ പ്രണയമാണ് മനസ്സിൽ വരുക ഇന്നില്ല. ഈ യാത്രയിൽ ഞാൻ, നികത്താനൊരുങ്ങുന്ന ആ കുന്നിനും കാടിനും വയലിനുമുപരി തകർത്തെറിഞ്ഞ കുന്നുകളുടേയും മലകളുടേയും ആത്മരോദനം കേൾക്കുന്നു കൊലചെയ്യപ്പെട്ട എത്രയെത്ര കുന്നുകളും മലകളുമാണ് ഒരിക്കലും ഒരുമിക്കാത്ത ഈ പാളത്തിനടിയിൽ...? എത്രയെത്ര ദൂരങ്ങളാണ് ഈ ശവകുടീരങ്ങൾക്ക് മുകളിലൂടെ നമ്മൾ കടന്നു വന്നിരിക്കുന്നത്......! കതിരേഷ് പാലക്കാട്

ആനന്ദെകാന്തം

ചന്ദ്രിക ചന്തത്തിലൊരു സന്ധ്യയുണർന്നു ചാരുതയേറി ഈ പുഴ തുടുത്തൂ ആലോല ഹൃദയത്തിൻ തന്ത്രികളിൽ ആരോമൽ തെന്നൽ കുളിരായി ഓർമ്മകൾ പൂക്കുന്ന മൗനത്തിൻ തീരത്ത് ആനന്ദം നിറഞ്ഞൊരീ ഏകാന്തം.........! കതിരേഷ് പാലക്കാട്

മഴമിഴി

ഒരു മഴയെന്നപോൽ പെയ്തുപോയ ഓർമ്മകളുടെ താഴ്‌വാരത്ത് നമ്മളൊറ്റപ്പെട്ടതെന്നായിരുന്നു ? നിന്റെ ചിരികളുടെ മാത്രം പുൽനാമ്പുകൾ മുളപൊട്ടിയിരിക്കുന്നു തളംകെട്ടിയ മൗനത്തിന്റെ കലക്കങ്ങൾ ആഴങ്ങളിലേക്ക് ഇറങ്ങിപ്പോയിരിക്കുന്നു നിന്റെ പിണക്കങ്ങളുടെ മിന്നൽപ്പിണരുകൾ മനസ്സിന്റെ താളം ഭേദിച്ചിരിക്കുന്നു ചുംബനങ്ങളുടെ ഇടിയൊച്ചകൾ നമ്മുടെ കൈകോർപ്പുകൾ പൊട്ടിച്ചിരിക്കുന്നു വിദ്വേഷങ്ങളുടെ ചോർച്ചയിൽ ഈ കണ്ണുകൾ മാത്രം നനയുന്നതെന്തിനാണ് ? അരികിലിരുന്നിട്ടും ആദ്യം നമ്മെ അകൽച്ച പഠിപ്പിച്ചതുകൊണ്ടാണോ ? അവസാനമായി നമ്മൾ മിഴികൾകൊണ്ട് വർത്തമാനം പറഞ്ഞത് എന്നായിരുന്നെന്ന് ഓർമ്മയുണ്ടോ ......? ഓർമ്മകൾ........., കതിരേഷ് പാലക്കാട്

പാതി

നക്ഷത്രങ്ങളുറങ്ങിയ രാത്രിയിൽ പാതിപെയ്തൊഴിഞ്ഞ മഴ മുഴുമിക്കാത്ത കുളിർ, ചുമരുകൾക്കുള്ളിൽ ചൂടുള്ള ഇരുട്ട് പാതി വിടർന്ന കണ്ണുകളിൽ അപൂർണ്ണമായ സ്വപ്നങ്ങൾ നമ്മുടെ 'ചുംബനം' എനിക്കോർമ്മവരുന്നു......! കതിരേഷ് പാലക്കാട്

തോരാതെ പെയ്ത മഴയുടെ പുലരി

തോരാതെ പെയ്ത മഴയുടെ പുലരി നനഞ്ഞൊട്ടിയ ചിറകുമായ് രണ്ടിളംകിളികൾ പുൽമേട്ടിലായിരം ഹിമക്കണ്ണുകൾ ഒരു ദിനത്തിന്റെ ഒന്നാം വെളിച്ചത്തിൽ നമ്മളൊറ്റയല്ലെന്ന ഓർമ്മപ്പെടുത്തൽ പ്രകൃതി പച്ചമഷികൊണ്ട് കണ്ണെഴുതി നിൽക്കുന്നു കിളികളുണർന്ന പ്രഭാതത്തിലിനിയും ചീവീടുകളുറങ്ങിയിട്ടില്ല മാരുതൻ തപ്തമായിരുന്ന ഇന്നലെകളുടെ ഓർമ്മയിൽ പതിയേ പൂക്കളുടെ ചിറകുകൾ വിടർത്തുന്നു ഇരുട്ടിനോടൊപ്പം ഒളിച്ചോടിയ കാർമേഘം തൂവെള്ള ഉടുപ്പുമായ് തിരിച്ചു വന്നിരിക്കുന്നു പതിവിലുമേറേ ഉമ്മകൾ പൂത്തരാവിൽ ഉടലാകെ വേരുകൾ മുളപ്പൊട്ടിനിൽക്കുന്നീ കരിവേനൽ പൊള്ളിച്ച ക്ഷിതിയാളിൻ മാറിടം ഒരു രാത്രിയോളം പെയ്തു പോയ ഓർമ്മകൾ നനവുകളല്ലാതെ എന്താണ് അവശേഷിപ്പിക്കുക നമ്മിൽ.........! കതിരേഷ് പാലക്കാട്

കണ്ടെത്തൽ

നീണ്ട യാത്രകളിൽ തിരക്കുള്ള കാത്തിരിപ്പ് കേന്ദ്രങ്ങളിൽ സിനിമാ ശാലകളിൽ ശിൽപ്പ ശാലകളിൽ കവിതയുടെ ശൂന്യ വേളകളിൽ കഥയുടെ കുത്തൊഴുക്കിൽ പ്രശസ്തമായ ഹോട്ടൽ തീൻ മേശകളിൽ ഉന്മാദങ്ങളിൽ ഉറക്കമില്ലാ രാത്രികളിൽ പരസ്പരം മുഖം കാണാത്ത ഇരിപ്പിടങ്ങളിൽ നമ്മൾ അപരിചിതരായി എത്ര തവണ ഒത്തു കൂടിയിരുന്നെന്നോ ......? കതിരേഷ് പാലക്കാട്

പനിക്കാലം

പനിയാണ്, പ്രണയമില്ല പൂക്കളില്ല പൂമ്പാറ്റകളില്ല മയക്കം മാത്രം ക്ഷീണമാണ്, വേദനിക്കുവാനുള്ള ശേഷിപോലുമില്ല നോവുമുതൽ നാവിൻതുമ്പുവരെ കയ്പ്പുമാത്രം ഉറക്കമില്ല, കഴിച്ചു പോയ മരുന്നുകളുടെ രാസമാറ്റം ദു:സ്വപ്നങ്ങളായ് ത്രീ ഡി രൂപത്തിൽ കവിതകളില്ല, ഉള്ളുപൊള്ളുമ്പോൾ ഉറവയായ് വരുന്ന കവിത പുറംപൊള്ളലിൽ പുതച്ചുമൂടി കിടപ്പാണ് ആകെയുള്ളൊരാശ്വാസം, തൊണ്ടവേദനയ്ക്ക് ഉപ്പിട്ട ചൂടുവെള്ളം കുലുക്കൊഴിയുമ്പോൾ ഓർമ്മകൾ ബാല്യത്തിലേയ്ക്ക് നടത്തുന്ന യാത്രയും, കഞ്ഞിയും ചുവന്നുള്ളി ചുവന്നമിളക് ഇച്ചിരി പുളിയും ചേർത്തരച്ച ചമ്മന്തിയുമാണ്........! കതിരേഷ് പാലക്കാട്

രാത്രിമഴ

Image

അനന്തരം

Image

ദാഹം

Image

രാത്രിമഴ

Image

തേപ്പു പെട്ടി

Image
സ്വരുക്കൂട്ടിയ സ്വപ്നങ്ങളേയെല്ലാം ഹൃദയത്തിൽ കത്തിയെരിച്ച് കനലുകൾ നിലനിർത്തണം ഈ ജീവിത ചുരുളുകൾ നിവർത്തിയെടുക്കുവാൻ ആശ്വാസകരങ്ങൾ തീണ്ടാത്ത തോളിൻപുറം തലോടി കഴുത്തിനെ നിവർത്തണമാദ്യം കനിവുകൾ നിഷേധിക്കപ്പെട്ട കൈകൾ രണ്ടാമത് വേദനകൾ കുന്നുകൂടിയ ഉള്ളുകൾ പിന്നെ അപ്പോഴേക്കും പെട്ടി ഒന്നൂടെ ചൂടായിരിക്കും പട്ടിണികൾതൻ ഒട്ടലുകൾ നിറഞ്ഞ നാഭിയിൽ നിന്നും നിശ്വാസങ്ങൾ ഉരുവെടുക്കുന്ന വലം നെഞ്ചിലേക്ക് വിശ്വാസത്തിന്റെ നേരുകൾ നേരാക്കിയെടുക്കണം നഗ്നതയ്ക്കു മീതെ തിരശ്ശീല തുന്നുന്ന ബട്ടണുകൾ പൊട്ടാതെ നോക്കണം പിന്നെ ഇടത് നിന്നും പ്രണയം തുടിക്കുന്ന ഹൃദയത്തിനുമുകളിൽ വറുതി തഴമ്പിച്ച കീശയെ നിവർത്തണം ഇടം കൈയാൽ കഴുത്തും വലംകൈയാൽ നാഭിയുമേന്തി സ്വപ്നങ്ങളെ ഒന്നു മറിച്ചിടേണം വലം മടക്കി ഇടം മടക്കി കൈകൾ ഒതുക്കി വയറ്റിൻ മുകളിൽ നെഞ്ച് നിവർത്തി വയ്ക്കണം പ്രതീക്ഷയുടെ ആത്മവിശ്വാസത്തിന്റെ ഉടുപ്പ് റെഡി ....ഇനി യാത്രകൾ കുന്നുകൾ ,കാടുകൾ, കടലുകൾ അങ്ങിനെ അങ്ങിനെ.........! കതിരേഷ് പാലക്കാട്

ഗുൽമോഹർ താഴ്വാരങ്ങൾ

യാത്രകളിൽ നിന്നോളം പ്രണയത്തെ ഉണർത്തിയവരാരുമില്ല ഒറ്റപ്പെടലുകളിൽ നിന്നോളം ഓർമ്മകളെ ചികയാൻ ആരുമില്ല ചുംബനത്തിൻ്റെ നിറമാണ് നിനക്ക് വിരഹത്തിൻ്റെ അകലങ്ങൾ നിന്നിൽ അവസാനിപ്പിച്ച് ഇണക്കങ്ങളുടെ ഓർമ്മകൾ തുന്നുവാൻ നിൻ്റെ താഴ്വാരങ്ങൾ ഏതു വരമാണ് വാങ്ങി വന്നത് ? കണ്ണുകൾ തിരയുന്ന ഉൾവനങ്ങളിൽ എവിടേയാണ് ഈ പൂക്കളോടൊപ്പം ഒളിച്ച് തപസ്സിരുന്നത് ? വസന്തം വിതച്ച് പെയ്തൊഴിയുന്ന മഴയും നീയും ഉറ്റ ചങ്ങാതിമാരായത് എന്നാണ്..? മനസ്സിൽ കുളിരുകൾകൊണ്ടൊരു കൊട്ടാരം എത്ര മനോഹരമായാണ് നിങ്ങൾ പണിതിടുന്നത് . കൊഴിഞ്ഞുപോകിലും നിൻ്റെ ഇതളുകൾ ഒരായിരം പൂക്കാലമല്ലേ ഹൃദയങ്ങളിൽ വരയ്ച്ചിടുന്നത് പ്രണയമെന്നപോലെ ......! കതിരേഷ് പാലക്കാട്