ഇര
സ്വപ്നങ്ങളുടെ മഞ്ഞ
നിറമായതുകൊണ്ട്
ഇതൊരു
പെണ്ണായിരിക്കണം
ഏകാകിയുടെ
മൗനത്തിലേക്ക്
ചിറകടിയുടെ ധ്വനിയുമായ്
കടന്നു വന്നവളായിരുന്നു
ഒന്നു തൊടാൻ പോലും
സമ്മതിക്കാതെ
തുള്ളിച്ചാടി നടന്നവൾ
പരിചയം വന്നപ്പോൾ
കാതോരം കിന്നാരം
ചൊല്ലുവാൻ വന്നതാണ്
തിരിഞ്ഞു നോക്കലിന്റെ
അണുനിമിഷത്തിൽ
ഇന്ന് ഇരതേടിയ
മറ്റൊരു ഭ്രാന്തന്റെ
ഇരയായവൾ
പകുതി മരിച്ചവളെ
രക്ഷപ്പെടുത്താൻ
മനസ്സുവന്നില്ല
പിച്ചി ചീന്തുന്നതിന്
വെറും കാഴ്ച്ചക്കാരനായി
കണ്ടുനിന്ന നിമിഷം
അതെ ,
ചിറകുകളിൽ
സ്വപ്നങ്ങളുടെ
നിധിയൊളിപ്പിച്ച
നിസ്സഹായായ
ഒരു പെണ്ണായിരുന്നു അവൾ.......!
കതിരേഷ് പാലക്കാട്

Comments