Posts

അതിജീവനത്തിന്റെ വഴിയിടങ്ങൾ

എന്തിനാണ് ഇങ്ങനെ മടുത്തു  പോവുന്നത് ജീവിതത്തെ വേദനയാൽ ചുറ്റപ്പെട്ടവരുടെ ലോകം ചുരുങ്ങിയ അതിർത്തികളാൽ വിഭജിക്കപ്പെട്ടിട്ടുണ്ടാവും എത്തി നോക്കുമ്പോൾ സമാന്തരമായി  ഉത്തരം കിട്ടാത്ത ജീവിതങ്ങൾ നീറി നിൽപ്പുണ്ടാവും അധരങ്ങൾ പരസ്പ്പരം പഴികളാൽ വരണ്ടു കറുത്തിരിക്കും നയനങ്ങൾ കണ്ണീരു വറ്റി വിളർത്തു പോയിരിക്കും പ്രകാശമെന്ന് തെറ്റിധരിക്കരുത് അർത്ഥവ്യഭിചാരങ്ങളുടെ ഭാണ്ഡം വലിച്ചെറിഞ്ഞ് കാഴ്ച്ചകളെ അതിവിദൂരതയിലേക്ക് യാത്രയാക്കുക അവിടെ നിന്നും ഭൂമിയെ നോക്കുക പുസ്തകങ്ങളുടെ പിന്നാമ്പുറങ്ങളിൽ വിജയമന്ത്രങ്ങളും പുഴപ്പരലുകളിൽ കയങ്ങളുടെ തരണവും കുന്നുകളിലെ പുൽച്ചാടികളിൽ ഉയരങ്ങളും കാടുകളിലെ വേഴാമ്പലിൽ കുടുംബബന്ധങ്ങളും കടലിൻ ചിപ്പികളിൽ കാത്തിരിപ്പിന്റെ പരിണാമവും ആകാശത്തിലെ നിലാവിൽ  പ്രണയത്തിൻ മധുര്യവും ധ്രുവങ്ങളിലെ മലകളിൽ മരവിപ്പിന്റെ സൗന്ദര്യവും ഇരുട്ടിലെ സൂര്യനിൽ പ്രതീക്ഷകളുടെ വെളിച്ചവും പിന്നെ സ്വന്തം ഹൃദയത്തിലെ ഉള്ളറകളിൽ മനോഹരമായ ജീവിതവും എത്രനോവുകൾ  പിടയുമ്പോഴും എത്ര നാഴികകൾ  നിലതെറ്റുമ്പോഴും എത്ര തോറ്റും മുന്നോട്ട് നടക്കുമ്പോഴും ജീവിതം മനോഹരമാണ് കണ്ണുകളിൽ  കാഴ്ച്ചയും യാത്രകളിൽ  ...

വറുതിയുടെ ദേശം

Image
പട്ടിണിയെന്നാൽ കുത്തി നിറച്ചു ചീർത്തയുടലുകൾ കലോറി കത്തിക്കാൻ ഒഴിവാക്കുന്ന മാംസ കഷണങ്ങളല്ല പട്ടിണി ഒരു ദേശമാണ് വറുതിയുടെ താഴ്‌വാരങ്ങളിൽ വികാരങ്ങൾ കൊണ്ട് ഉടലെടുത്തത് അവിടെ ഒരേയൊരു സംസ്ക്കാരം വിശപ്പ് മാത്രം അവിടെ മുലകളിൽ ചുരക്കുന്നത് പാലല്ല വെടിയുണ്ടകൾ തുളച്ച് പൊടിയുന്ന രക്തം മാത്രം നിഷേധങ്ങളുടെ വാൾത്തലപ്പുകൾ ആവർത്തിച്ച് കുത്തുന്ന നീലിച്ച മുറിവുകൾ മാത്രം അവിടെ തണുപ്പുകളില്ല എല്ലിച്ച് പൊള്ളുന്ന നിശ്വാസങ്ങളുടെ  ഉണങ്ങിയ കാടുകൾ മാത്രം അവിടെ സ്വപ്നങ്ങളുടെ ആകാശമില്ല, എന്തിന് അന്നത്തിലുപരി സ്വപ്നങ്ങളേയില്ല സമൃദ്ധരെന്ന് പറയാൻ ശവംതീനി കഴുകന്മാർ മാത്രം അവിടെ ആഘോഷങ്ങളുടെ ആരവങ്ങളില്ല കരൾവറ്റി ചീർത്ത കുടലിൻ നിലവിളികൾ മാത്രം കണ്ണുകളെ നോക്കുക പ്രതീക്ഷയുടെ അവസാന വെളിച്ചവും കെട്ടുപോയ മഞ്ഞളിച്ച സന്ധ്യ മാത്രം ഏതു നിമിഷത്തിലും  ഇരുണ്ടു പോയേക്കാം ദാഹിച്ചു വറ്റിയ പുഴക്കരയിൽ കിണറുകൾ കുഴിക്കാറുണ്ടവർ വയർവറ്റി ചത്തവരുടെ ശവപ്പറമ്പിനായ് മാത്രം അവിടെ നിന്നും സ്വിസ് ബാങ്കുകളുടെ ദൂരം നോക്കുക ഒരു ദൂരദർശ്ശിനിയിലും കാഴ്ച്ചകൾ പതിയാത്ത ലോക്കറുകൾ, ഒരു ഭൂപടത്തിലും അടയാളപ്പെടുത്താത്ത  ദിശകൾ നോവുതിന്ന്...

നമ്മൾ

Image

യുദ്ധാനന്തരം

Image

ഒറ്റപ്പെട്ടു പോയവന്റെ ഇൻബോക്സ്

ഒറ്റപ്പെട്ടു പോയവന്റെ ഇൻബോക്സുകളിൽ തിളച്ചു മറിയുന്ന കുറേ സ്വപ്നങ്ങൾ വാതിൽ തുറന്ന് കാത്തിരിപ്പുണ്ടാവും ആരും അതുവഴി വരില്ല എന്നറിഞ്ഞിട്ടും വെറുതെ തുറന്നിട്ട ആകാംക്ഷയുടെ വാതിലിൽ എപ്പോഴും എത്തിനോക്കും കൂട്ടിനാരെങ്കിലും അതുവഴി അനുവാദം കൂടാതെ കടന്നു വരുന്നതും നോക്കി.......! കതിരേഷ് പാലക്കാട്

കുഞ്ഞമ്മിണി

പതിവില്ലാ മ്ലാനതയിലേയ്ക്കാണ് കുടിലിന്ന് വരവേറ്റത് കൂട്ടത്തിലൊരാളുടെ നിശബ്ദത ഞാനറിഞ്ഞുപോലുമില്ല ഇടറിയ ശബ്ദത്തിൽ അമ്മ പറഞ്ഞു 'കുഞ്ഞമ്മിണി പോയി ' "ഹയ്യോ...." നൊന്തു പെറ്റ എന്നിലുപരി അമ്മ അമ്മേ വിളികേട്ടത് അവളിൽ നിന്നാവണം ജന്മം നൽകിയ മൂന്നുമക്കളേയ്ക്കാൾ എന്റെ അച്ഛനെ ഭയക്കാത്ത  കുറുംമ്പിയായിരുന്നവൾ പാലും തയിരുമായ് സസ്യഭുക്കാണെങ്കിലും മീൻമണം വരുമ്പോൾ ഭ്രാന്തിയായവൾ അടുക്കള മൂലയിൽ ഉറക്കമാണെങ്കിലും കുഞ്ഞമ്മിണീന്ന്.. നീട്ടി വിളിക്കുമ്പോൾ എന്തോന്ന് (മ്യാവ്)... വച്ചവൾ ഉൻമാദങ്ങളിൽ ഒളിച്ചു കളിച്ചവൾ കൈനീട്ടുമ്പോൾ കൈതരുന്നവൾ കുസൃതിയോപ്പിച്ച് കർട്ടനിൽ മറഞ്ഞുനിന്ന് ഒരു എത്തിനോട്ടമുണ്ടവൾക്ക് എന്തൊരഴകാണെന്നോ നടക്കുമ്പോൾ ഇളകുന്ന ലുങ്കിയിൽ ഒളിഞ്ഞിരുന്നു ചാടിക്കേറിയോൾ ഇപ്പോ കഴിച്ചല്ലേയുള്ളൂ  ഇനിയെന്തുവേണമെന്നച്ഛനോട് ചോദിപ്പിച്ചവൾ ഇളയ പെങ്ങളിൻ കല്യാണ ശേഷം അച്ഛനേയൊന്നു വിതുമ്പിച്ചവൾ ഈ വൈകുന്നേരത്ത് നാലെണ്ണമായി ബി. പി ഗുളിക എന്തോ വയ്യായ്യ അമ്മേയെന്ന് വിളിച്ചു കരഞ്ഞ ക്ഷീണിതയ്ക്ക് കൈയ്യും കാലും ഉഴിഞ്ഞുകൊടുത്തെന്ന് അമ്മ പറഞ്ഞു പകലുറക്കത്തിന്റെ ഏതോ നാഴികയിൽ ചോറ...

കുപ്പിവളപ്പൊട്ട്

Image