Posts

Showing posts from September 17, 2017

മാനത്തെ ചുവപ്പ്

പ്രണയം നുകരുവാൻ നീ കാത്തിരുന്നില്ലൊരിക്കലും സന്ധ്യയിലിരുൾച്ചാർത്ത് വീഴുന്നു പുലരിക്കായ് കാതങ്ങളിനിയും നടക്കേണം...വിരഹദുഃഖ൦...! അതെ അതെ സൂര്യൻ മുത്തിച്ചുവപ്പിച്ചതാ മാനത്തെ......! കതിരേഷ് പാലക്കാട്

പ്രണയ ഗന്ധം

സ്വപ്നങ്ങൾ പെയ്തിറങ്ങുന്ന നനുത്ത സ്പര്‍ശ്ശനത്താൽ വീണ്ടുമൊരോർമ്മതൻ വർഷകാലം ഈറൻ നിലാക്കാലങ്ങളിൽ പെയ്തിറിങ്ങിയ പുലരികളിൽ സമ്മാനിച്ച ചിരികൾ തലോടിയ തെന്നൽ പങ്കിട്ട കഥകൾ, കൊച്ചു പരിഭവങ്ങൾ മൗനങ്ങളാൽ നല്കിയ ചുംബനങ്ങൾ..... അതെ.... ഓർമ്മകളുടെ കാർമേഘക്കൂട്ടിൽ നിന്നും പെയ്തിറങ്ങുന്ന തുള്ളികൾക്ക് പ്രണയത്തിന്റെ ഗന്ധമാണ്....!                        കതിരേഷ് പാലക്കാട്

ബാംഗ്ലൂർ ഡെയ്സ്

ചില്ലു വാതിൽ പഴുതിലോ- രുനഗരം ഉണരുന്നു.... നനുത്ത ചിന്തകളാൽ മൗനം വാചാലമാകുന്നു ഉയരുന്ന പുക, മതിൽകെട്ടിനു- മിപ്പുറത്ത് കെട്ടിടവും ബ്രാന്റഡ് പുഞ്ചിരി മായാതെ ഉടുത്തുയർത്തിയ ശൃംഗാരങ്ങൾ ചുവന്ന വിളക്കിനു മുഖം കടുപ്പി- ച്ചോരക്ഷമമായ ഹോറനുകൾ ചീറുന്ന നയനവുമാനേരവും മിനുക്കിയ കസേര, ചുവപ്പിച്ച ചുണ്ടിനാൽ കസർത്ത് ഓടിയകലുന്ന പകൽ, സന്ധ്യ, പാർക്കിലെ പേക്കൂത്തുകൾ നക്ഷത്ര കൊട്ടാരങ്ങൾ പതയുന്ന ലഹരി, റാപ്പ് നൃത്തചുവടുകൾ.... പാതിരാവിൽ പാതി- തിമിർത്ത സ്മൃതികലങ്ങിയ ഉറക്കം.... പ്രഭാതം തുടർച്ച......! കതിരേഷ് പാലക്കാട്

ഞാനെന്ന ഞാൻ.....

Image
കനലൊന്നു വീഴുന്നിവിടെ..... ഹൃദയത്തിന്റെ നാഭിയിൽ കോരിയിട്ട... അഗ്നി കെടാത്ത കനൽ........ , പുലമ്പുന്നു നാം... പുലമ്പേണ്ടവർ സ്വസ്ഥയാമത്തിൽ സുഖമായുറംങ്ങുമ്പോൾ..... ഞാനെന്ന ഞാൻ ഇവിടംകൊണ്ട് മൃതിയടയുന്നു..... നീയും...! എത്രമേൽ ആശിച്ചു നാം ഈ പണ സ്വത്വത്തിനുപരി....? കാത്തിരുന്ന വസന്തം കരിയില മാത്രമായ്, കടൽലിരമ്പി കിനാവിലെ പക്ഷി കരഞ്ഞു വ്യർത്ഥമീ ജീവിതത്താളുകളിൽ അക്ഷരങ്ങൾ പിടയുന്നു പിന്നെയും ഒരുപൊതിച്ചോറിനായ് ഒരിറ്റു വെള്ളത്തിനായ് കൈയേന്തുമ്പോൾ അറയ്ക്കുന്ന നോട്ടങ്ങളാൽ പിന്നെയും നോവിച്ചിടുന്നൂ നീ..... ബന്ധവുമാസ്നേഹങ്ങളുമീവഴിയിൽ ബന്ധത്തിനൊട്ടും വിലയില്ലെന്നോതി ചീട്ടില്ലാത്ത യാത്ര... ഒരു തുണിസഞ്ചി, ജലമില്ലാത്ത ശൌചാലയവഴിയിൽ വെറുതേ കിടന്നുറങ്ങുന്നു ഞാൻ കൊടിയില്ല, മതമില്ല കോലാഹലങ്ങളൊന്നുമേയില്ല... എന്റെ ജന്മം, എന്റെ നാട് എനിക്കൊന്നുമേയില്ല പരാതിയും... ഞാനെന്ന ഞാൻ ഇവിടംകൊണ്ട് മൃതിയടയുന്നു..... നീയും...! കതിരേഷ് പാലക്കാട്

പട്ടിണിക്കാരന്റെ കലാവാസന

വാസനയ്ക്കുംമേൽ വയറുവിശന്നപ്പോഴാണ് കലാവാസനയെ കൊന്നു കുഴിച്ചു മൂടിയത്.......... മഴപെയ്ത് തളിർത്തോരീ പുലരിയിലാണ് തിരിച്ചു പോക്കിനേക്കുറിച്ച് ചിന്തിച്ചത് ....... കടലു കണ്ടപ്പോഴാണ് കണ്ണീരൊഴിഞ്ഞില്ലെന്നറിയുന്നത് തിരകളപ്പോഴും അലയുതിർത്ത് കരയെത്തൊട്ട് കളിക്കുകയായിരുന്നു... പച്ചപ്പ് കൺനിറച്ചപ്പോഴാണ് പട്ടിണിയിനിയും തീർന്നില്ലോർക്കുന്നത് മാവിൻകൊമ്പത്ത് മലയണ്ണാൻ മാമ്പഴം നുകരുകയായിരുന്നപ്പോൾ.... കാറ്റുവന്നു വിളിച്ചപ്പോഴാണ് കല്യാണമൊരു കടമായി നിൽക്കുന്നതറിയുന്നത്..... മുല്ലമൊട്ടുകൾ അടുത്ത പുലരിയിൻ വിരിയാൻ ഗർഭ്ഭംപേറി വേലിയിൽ കാത്തുനിൽപ്പുണ്ടായിരുന്നു..... ചക്രവാളത്തിലീപ്പുലരി നോക്കിനിന്നപ്പോഴാണ് ചക്രങ്ങളിനിയും കൊടുത്തു തീർക്കാനുണ്ടെന്ന് വെളിപാട് വന്നത്.... പെയ്തോഴിയാനുള്ള തിടുക്കത്തിൽ മേഘങ്ങളോടുന്നുണ്ടായിരുന്നു മാനത്ത് മോഹങ്ങളുടെ ശവപ്പറംപിൽ ഇന്നലെ പെയ്തമഴയിൽ പുൽനാംപുകൾ കിളിർത്തിരുന്നു ചുവന്ന വാകപ്പൂക്കളും, ശവംനാറിയും, കാട്ടുമഞ്ഞപ്പൂക്കളും കാറ്റിലുലഞ്ഞ് വീണ് മണ്ണിനെ കെട്ടിപ്പിടിച്ചു ചുംബിക്കുന്നുണ്ടായിരുന്നു...... ഹൃദയത്തിന്റെ ഗർഭ്ഭാശയത്തിൽ രൂപാന്തരം പ്രാപിക്...

എനിക്കറിയാം നീയോർക്കുമെന്ന്

നീയോർക്കുമെന്നുറപ്പായിരുന്നു.. നിലാമഴയിൽ നിറഞ്ഞരാത്രികളിൽ  നിർത്താതെപെയ്ത വാക്കുകളിൽ നീയും ഞാനും ശലഭങ്ങളായിരുന്നു... കാലങ്ങളിൻ കയറ്റിറക്കങ്ങളിൽ കൈകോർത്തു നീയുമുണ്ടായിരുന്നു വാക്കിനാൽ ആ മൗനങ്ങളാൽ എന്നും വിസ്മയം തീര്‍ത്തത് നീയായിരുന്നു ഞാറ്റുവേലക്കിളി പാടിയപ്പോൾ കാറ്റുവന്ന് വിളിച്ചതെന്നെയായിരുന്നു സ്വപ്രണയങ്ങളിൽ അകന്നപ്പോഴും സ്വന്തമായിരുന്നു നാം പരസ്പരം എനിക്കറിയാം നീയോർക്കുമെന്ന്... നാമറിയാതെ നമ്മിൽ നാം ഒളിച്ചിരിപ്പുണ്ട് പരസ്പരം.... ഉള്ളിന്റെയുള്ളിൽ അതല്ലേ ഞാൻ വല്ലാതെ ഓർക്കുമ്പോൾ നീ എന്നെയുമോർക്കുന്നതും....വിളിയും മൗനങ്ങൾ വാചാലമാകുന്നതും..... തീരുമാനങ്ങളിൽ അഗ്രയാം നീ നിന്നിൽ പഠിക്കേണ്ടതുമതുതന്നെ നിന്റെ ചിറകിനു അഗിനിയേവെല്ലുന്ന കനലുകൾ കത്തുന്നുയിപ്പോളും പഴിചൊല്ലിയുമാപ്പാഴ്വാക്കിനാലും പലരുമകത്തുവാൻ നോക്കി നമ്മളെ തോറ്റുപോയവരരുതന്നെയിപ്പോളും തനികല്പ്പിതത്തിനപ്പുറം നാം.... ദുഃഖമെങ്കിലും സഖീ... വരുന്നോരോ നിമിഷങ്ങളും ആഘോഷമാക്കുന്നു നീ നിന്നിലെ വെളിച്ചം എന്നെ ഞാനാക്കി- ത്തീർക്കുന്ന കല്പവൃക്ഷമായിടട്ടേ...... അകലങ്ങളിൽ ഇരുജീവിത തലങ്ങളിൽ നാമെങ്ങിലും.......

അകലാതിരിക്കാം...

Image

വരൂ പ്രിയേ നമുക്ക് പ്രണയിക്കാം

എന്റെ പ്രണയിനീ വരൂ നമുക്ക് പ്രണയിക്കാം ചിതലരിച്ച താളുകളിൽ അക്ഷരങ്ങൾക്ക് പുതിയോ- രർത്ഥങ്ങളുണ്ടാക്കാം.... അലകളുലയുന്ന കടൽത്തീരങ്ങളിൽ നമുക്ക് കിന്നരിച്ചിരിക്കാം ബന്ധനകെട്ടുകളുടെ പിരിമു- റുക്കങ്ങളില്ലാതെ സ്വപ്നങ്ങൾ പങ്കുവയ്ക്കാം..... കാറ്റുതലോടുന്ന നിൻ കാർ- കൂന്തൽ മണമെനിക്ക് നുകരേണം.. ആയിരം കഥകൾതൻ പരിഭവ- മോതുന്ന മിഴിയിണ താളം പിടിച്ച-  ങ്ങിനെനിൻ മടിത്തട്ടിൽ തലചായ്ച്ചുറങ്ങേണമെനിക്ക്... നീ തളരുംപോൾ സമ്മാനിക്കാൻ തുടിപ്പേറിയ ഹൃദയക്കൂടിനുമേൽ വിരിവാർന്ന മാറുമായ് ഞാനുണ്ടിവിടെ...! നിനക്കായ് മാത്രം സ്വരുക്കൂട്ടിയ കവിതകളിനിയും കാതോർക്കുന്നിവിടെ.. വരൂ പ്രിയേ മുല്ലവള്ളികൾക്കിടയിൽ നിനക്കായ് മാത്രം പൂവിട്ട ദളങ്ങളിൽ തേൻ നുകരാം ..... പരിഭവങ്ങളിൽ വാശിയോടെ പിണങ്ങാം,ഇറുകിയാശ്ലേഷിച്ച് ചുംബിച്ചിണങ്ങാം നമുക്ക്.... നിലാവുള്ള നനുത്ത രാത്രിയിൽ മാന൦ നോക്കി കിനാവുകൾ മെനയാം ചുടു നിശ്വാസങ്ങളോടെ നറുമെയ്- ത്തലങ്ങളുടെ വിയർപ്പൂറ്റിയൊന്നാവാം... അകലങ്ങളിൽ വിരഹദുഃഖത്തിൻ നോവുമായ് കാത്തിരിക്കാം അടുക്കുമ്പോൾ മിഴികളിലായിരം ഹൃദയമൊഴികളാലൊന്നുചേരാം... വെയിലേറുംപോൾ ഗുൽമോഹർ പൂത്ത വഴിനി...