ഞാനെന്ന ഞാൻ.....




കനലൊന്നു വീഴുന്നിവിടെ..... ഹൃദയത്തിന്റെ നാഭിയിൽ കോരിയിട്ട...
അഗ്നി കെടാത്ത കനൽ........ ,

പുലമ്പുന്നു നാം...

പുലമ്പേണ്ടവർ സ്വസ്ഥയാമത്തിൽ
സുഖമായുറംങ്ങുമ്പോൾ.....
ഞാനെന്ന ഞാൻ ഇവിടംകൊണ്ട്
മൃതിയടയുന്നു..... നീയും...!
എത്രമേൽ ആശിച്ചു നാം
ഈ പണ സ്വത്വത്തിനുപരി....?

കാത്തിരുന്ന വസന്തം കരിയില
മാത്രമായ്, കടൽലിരമ്പി
കിനാവിലെ പക്ഷി കരഞ്ഞു
വ്യർത്ഥമീ ജീവിതത്താളുകളിൽ
അക്ഷരങ്ങൾ പിടയുന്നു പിന്നെയും

ഒരുപൊതിച്ചോറിനായ് ഒരിറ്റു
വെള്ളത്തിനായ് കൈയേന്തുമ്പോൾ
അറയ്ക്കുന്ന നോട്ടങ്ങളാൽ പിന്നെയും
നോവിച്ചിടുന്നൂ നീ.....

ബന്ധവുമാസ്നേഹങ്ങളുമീവഴിയിൽ
ബന്ധത്തിനൊട്ടും വിലയില്ലെന്നോതി
ചീട്ടില്ലാത്ത യാത്ര... ഒരു തുണിസഞ്ചി,
ജലമില്ലാത്ത ശൌചാലയവഴിയിൽ
വെറുതേ കിടന്നുറങ്ങുന്നു ഞാൻ

കൊടിയില്ല, മതമില്ല കോലാഹലങ്ങളൊന്നുമേയില്ല...
എന്റെ ജന്മം, എന്റെ നാട്
എനിക്കൊന്നുമേയില്ല പരാതിയും...

ഞാനെന്ന ഞാൻ ഇവിടംകൊണ്ട്
മൃതിയടയുന്നു..... നീയും...!

കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......