ഇരുൾമാഞ്ഞ പുലരിയിൽ കാത്തിരുന്നു ഞാൻ കരയിൽ... തിരയിൽ കാലൊന്നു നനയ്ക്കുവാൻ.... വേലിയിറക്കമാണത്രേ...... തിരയ്ക്കുപോലും വേണ്ടാതായിരിക്കുന്നു...... എന്ന് സ്വന്തം മണൽ വീട്
നിന്നെയോർത്തിരുന്നപ്പോഴാണ് ചാറ്റൽ മഴ വന്നത് പുറകേ ഇടിയും, മിന്നലും ശക്തമായ പെയ്ത്തും.... തോർന്ന് തോർത്തിയപ്പോഴാണ് അന്നത്തെപ്പോലെയിന്നും മിച്ചം വന്നത് മനസ്സ് നിറയെ കുളിരും ,ഓർമ്മയും കുറേ ചുടുനിശ്വാസങ്ങളും മാത്രം ... അന്നു പ്രണയം പെയ്തത് നീയെങ്കിൽ... ഇന്നു മഴയായിരുന്നു...... !