Posts

Showing posts from April 1, 2018

മധുര മുന്തിരികൾ

Image
മലനിരകളുടെ നിശ്വാസംപോലെ തണുത്ത കാറ്റ് വീശുന്നു മഞ്ഞണിഞ്ഞ മുറ്റത്തെ പൂക്കൾ പതിവിലേറെ പുഞ്ചിരിക്കുന്നു വലിച്ചു കെട്ടിയ അയലുകളിൽ വള്ളിപ്പടർപ്പുകൾ ലളിതമായി ഇണങ്ങി പടർന്നിരിക്കുന്നു പുലരിയുടെ നേർത്ത വെളിച്ചത്തിൽ ഗതകാല യുവരാജനും മന്ദ്രിവൃന്ദവും- പോലെ കുന്നിൻപുറങ്ങൾ നിഴലിക്കുന്നു കഴിഞ്ഞ വരവ് ഹേമന്തത്തിലായിരുന്നു അന്നിവൾ തളിർക്കുന്നതേയുള്ളൂ ഒരു ശിശിരം കടന്നു പോയിരിക്കുന്നു ഇന്ന് മാഘമാസത്തിലെ വസന്ത ഋതുവാണ്, വരാൻ പോകുന്ന ഗ്രീഷ്മോത്സവത്തിനെന്നോണം ഋതുമതി കായ്ച്ചുതുടങ്ങിയിരിക്കുന്നു അന്നത്തെ ആ അതിഥിയില്ല ഇന്ന്   കറുത്ത വരകളിൽ പച്ചപൊട്ടുകളുള്ള ഒറ്റകൊമ്പൻ വാലുള്ള യവനരാജകുമാരൻ. നീലിമലക്കപ്പുറത്തെ വസന്ത താഴ്വാരത്തിലേക്ക് വിരുന്നുപോയതായിരിക്കും അല്ലേ.. സ്മൃതികളിലെവിടെയോ ഞാനുമുണ്ടായിരിക്കണം അതുകൊണ്ടാവാം നറുമണം വീശുന്ന   മധുര മുന്തിരികൾ എനിക്കായ് മാത്രം പകുത്തു നല്കുവാൻ മാറിലൊതുക്കി കാത്തു കാത്തിവൾ നില്‍ക്കുന്നത്......!

ചില മണങ്ങൾ

വിസ്മൃതിയുടെ ഇരുണ്ട വെളിച്ചത്തിൽ രാത്രിക്ക് നീലമണമായിരുന്നു ഇതൾവിരിഞ്ഞ പുഷ്പ്പത്തിൽ പതഞ്ഞുപൊങ്ങിയ നീർകണങ്ങൾക്ക് മുല്ലപ്പൂവിന്റയും. ആൺ പെൺ മണങ്ങൾ ഉതിർന്നു വീണ വിയർപ്പിൽ ജീവൻറെ ഗന്ധവും പേറി ഇരുളാഴങ്ങളിൽ നുഴഞ്ഞുകേറി കനത്തുനിന്നു. ഇനിയും എരിഞ്ഞുതീരാത്ത വിറകിൽ പെണ്ണിന് പ്രത്യേക മണമായിരുന്നു കരിഞ്ഞുതീർന്ന സ്വപ്‍നങ്ങൾക്കു മാത്രം വമിക്കാൻ പറ്റുന്നവ. ഉമ്മറപ്പടിയിലെ ചില്ലുജാലകത്തിനപ്പുറം അഴകുനിലയങ്ങൾ ചുണ്ടിൽ മാതളഛായം വരച്ചുകൊടുക്കാറുണ്ടായിരുന്നു . ഒരൊറ്റ അമർത്തലിൽ സ്റ്റാർട്ട് ആവാതെ വെറുതെയെപ്പോഴും ചവിട്ടുമേടിക്കുന്ന കാരിയോയിൽ മണമുള്ള വണ്ടി പെട്രോൾ ഗന്ധം കാറ്റിൽ പരത്തി ഞൊണ്ടി ഞൊണ്ടി  അകന്നു പോകുമായിരുന്നു. ചില്ലുപൈസകൾ വിഴുങ്ങി ചെമ്പുപാത്രം തലകുത്തി ചർദ്ദിച്ചിരുന്നു അവക്കെപ്പോഴും വറുതിയുടെ മണമായിരുന്നു . ചിതറിയ പുസ്തകങ്ങളുള്ള എഴുത്തുപുരയിൽ കാർബണിനൊപ്പം സ്വപ്നങ്ങളുടെ, ഓർമ്മകളുടെ ഗന്ധങ്ങൾ നിറഞ്ഞു നിന്നു. കൂട്ടുകളും, ചില്ലുകളുമായി അക്ഷരങ്ങൾ പെറുക്കി കോർത്തിണക്കുമ്പോഴും ഇടയിലെവിടെയോ ഒരു നോട്ടുകെട്ടിന്റെ മണം പിടിക്കാനാവാതെ പരക്കംപായ്ച്ചിലുകളിൽ ഞാൻ മാത്രം ഇഴഞ്ഞു നീങ്ങുന്നുണ്ടാ...