Posts

Showing posts from March 31, 2019

രണ്ടിടങ്ങൾ

മറുപടിയില്ലാതെ ശൂന്യതപേറുന്നൊരു പോസ്റ്റുകളുണ്ട് വാളിൽ ഹൃദയം കൊണ്ട് കുറച്ചിട്ടവ ഒന്ന് പൂർവ്വത്തിലേക്കും ഒന്ന് നാളെകളിലേക്കും ഇന്നലെകളിൽ കണ്ണിൽ പൊടി വിതച്ചവരെങ്ങിനെ ഉദാത്തമായിപ്പോകുന്നത് മണ്ണറിഞ്ഞവർ മനസ്സറിഞ്ഞവരെല്ലാം നിസ്സഹായരായിരുന്നു നേരുണ്ടായിരുന്നവിടെ ഉള്ളു കണാത്തതെന്ത് നിങ്ങൾ? എന്തോ ചിലയിടങ്ങളിൽ ഇന്നലെകളെ ഒന്നു തിരുത്തി കുറിക്കാമായിരുന്നെന്ന തോന്നൽ പക്ഷേ..... അവിടെ ഞാൻ ഞാനല്ലാതായിപ്പോകുമായിരുന്നു ചിലയിടങ്ങളിൽ വീക്ഷണമുള്ള കണ്ണുകൾ പോലും നിലതെറ്റുമായിരിക്കാം കൂട്ടിലെ കിളികളെ താലോലിക്കുമവർ ഞങ്ങൾ ആർക്കുംവേണ്ടാത്ത ആകാശങ്ങളിലെ പക്ഷികൾ വിയർപ്പു കൊണ്ട് വിശാല ലോകം ഉണ്ടാക്കുന്നവർ പുസ്തകങ്ങളില്ലല്ല വിസ്തൃതമായ ജീവിത ഇടനാഴികളിലാണ് ഞാൻ എന്നെ ഇന്നും കണ്ടു കൊണ്ടിരിക്കുന്നത് ........! കതിരേഷ് പാലക്കാട്

വി.വിജയകുമാർ മാഷിൻ്റെ ഔദ്യോഗിക വിടവാങ്ങലിൽ

Image
വി.വിജയകുമാർ മാഷിൻ്റെ ഔദ്യോഗിക വിടവാങ്ങലിൽ .....…............................ ജീവിച്ചുതീർത്ത നിമിഷങ്ങളിലേക്കുള്ള യാത്രയായിരുന്നിന്ന് കൃഷ്ണൻനായർ ഗേറ്റിനപ്പുറം എത്ര ചരിത്രങ്ങളാണ് പിൻവിളികൾക്കായി കാത്തു നില്ക്കുന്നത് ഫിസിക്ക്സ് ഡിപ്പാർട്ട്മെൻ്റ്, അച്ചടക്കങ്ങളുടെ ഭൂമികയായിരുന്നത് നടുവിലൊരു പൂന്തോട്ടമുണ്ടായിരുന്നു ചുമരുകൾ ശൂന്യമായിരുന്നന്ന് ജനാലകളിൽ ബന്ധിച്ചിട്ട അഴികളൊന്നുമില്ലായിരുന്നന്ന് നീറ്റലായിരുന്നിന്ന് എനിക്ക് മാഷിനെക്കുറിച്ച്, പൊരുത്തപ്പെടലുകളില്ലല്ല വിയോജിപ്പുകളിലാണ് ഞങ്ങളുടെ ആത്മാക്കൾ പരിചയം പുതുക്കിയത് തോറ്റു പോയവർ ജീവിച്ചിരിക്കുന്നതും അടിച്ചമർത്തപ്പെട്ടവരുടെ ആത്മാക്കളുടെ നിലവിളികളും ചോര നിറച്ച തൂലികയിൽ ഭദ്രമായിരിപ്പുണ്ട് പോക്കറ്റിൽ വിദ്വേഷങ്ങൾക്കപ്പുറത്ത് ചില നിറങ്ങളുണ്ടവിടെ ചുരുക്കം ചിലർക്ക് മാത്രം കാഴ്ച്ചയാകുന്ന വിസ്മയം, കണ്ണടക്കു പുറകെ ഒരു പ്രപഞ്ചം ഒളിപ്പിച്ച, ബുദ്ധിയിൽ നിലപാടുകൾ തിളയ്ക്കുന്ന, ഹൃദയത്തിൽ ക്വാണ്ടം സിദ്ധാന്തങ്ങൾ തുന്നുന്ന, ചുണ്ടുകളിൽ മൗനങ്ങൾ നിഴലിക്കുന്ന, സിരകളിൽ ചരിത്രവും,സിനിമയും നൃത്തം വയ്ക്കുന്ന വ്യക്തമായ രാഷ്ട്...

തോന്നൽ

"ആപേക്ഷികമായ തോന്നലുകളുടെ കളിയരങ്ങാണ് ജീവിതം" കതിരേഷ് പാലക്കാട്

കടലാളേ

Image

പഴേവൾക്ക്

Image

കാത്തിരിപ്പ്

Image

കപ്പി

Image
അന്നൊരു നാൾ എൻ്റെ ചുമലിലൂടെയായിരുന്നു ഓർമ്മകൾ ദാഹം ശമിപ്പിച്ചിരുന്നത് ഇവിടെയായിരുന്നു വീട്ടുവർത്തമാനങ്ങൾ ചിറകുവിരിച്ചത് ഇവിടെയായിരുന്നു കണ്ണേറുകൾ ഒളിച്ചുകളിച്ചത് പ്രഭാതങ്ങളുണർന്നതും സന്ധ്യകളുറങ്ങിയതും ഈ നാട്ടിടവഴിയിലെ കിണറ്റിൻ കരയിലായിരുന്നു ഇണങ്ങിയും പിണങ്ങിയും കാലത്തെ ചുമലിലേറ്റി ഞാൻ ചുഴന്നുകൊണ്ടേയിരുന്നിരുന്നു. ഇന്നുകളിൽ നിങ്ങളുടെ ഗൃഹാതുരത്വ സ്മരണകളിൽ ഇടയ്ക്കൊന്നു വന്നു പോകുന്നു.......! കതിരേഷ് പാലക്കാട്

ഒരു പരിചയപ്പെടൽ

Image

മോഹം

Image

നിലനിൽപ്പ്

Image

എളുപ്പം

കളയാൻ എല്ലാം എളുപ്പമെന്നും നേടാൻ കടുപ്പമെന്നും നീ ശരിയാണ് ഞാനെപ്പോഴും ശ്രമിക്കാറുണ്ട് ഒരു ഓർമ്മയെ കളയാനും പകരമൊരു മറവിയെ നേടാനും ........! കതിരേഷ് പാലക്കാട്

ഒരാൾ കൂട്ടം തെറ്റുകയെന്നാൽ

ഒരാൾ കൂട്ടം തെറ്റുകയെന്നാൽ മൃതിയുടെ അടുത്ത പ്രഭാതത്തിൽ പുനർജന്മം നടത്തുകയെന്നാണ് ഒരാൾ കൂട്ടം തെറ്റുകയെന്നാൽ പുതിയൊരു പ്രപഞ്ചത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പാണ് ഒരാൾ കൂട്ടം തെറ്റുകയെന്നാൽ പരൽമീനുകൾ നീന്തുന്ന പച്ചിലകൾ നനയുന്ന പുഴയൊഴുകും താഴ്‌വാരത്തിലേക്ക് മൗനത്തിന്റെ കനവുമേന്തി ഒറ്റയ്ക്ക് യാത്ര ചെയ്യുകയെന്നതാണ് മൗനങ്ങളെ പരസ്പരം തുന്നുവാൻ ആദ്യം പകലിൽ സ്വപ്നങ്ങൾ നെയ്യേണം ഒരു രാത്രിമുഴുവൻ ഉറക്കത്തെ തിരയണം നടന്ന് നടന്ന് കാടുകൾ കാണണം പിന്നെ കടൽ അടുത്തത് ആകാശം അവിടുന്ന് മേഘങ്ങളെ കൂട്ടുപിടിക്കേണം പിന്നെ വെളിച്ചത്തെ ചുംബിച്ച് മഴവില്ലിനെ വരയ്ച്ചിടണം ചൂടുകൾ ഹൃദയത്തിലേറ്റി മിന്നലിനെ ഭോഗിക്കണം കാതങ്ങൾ കാറ്റോടൊപ്പം യാത്രകൾ ചെയ്ത് പല നിലങ്ങളിൽ മഴയായ് പെയ്തൊഴിയണം തളിരിടുന്ന പുൽനാമ്പുകളിൽ ഓരോ രാജ്യങ്ങളുണ്ടാവും അവിടേയോരു ജീവനുണ്ടാവും ഒരു ശ്വാസവും അവിടെ നമ്മൾ നിനവുകൾ പൂക്കുന്ന സുഗന്ധമോടെ അലിഞ്ഞു ചേരണം അടുത്ത മന്വന്തരത്തിൻ വിത്തുകളാം നമ്മെ കാലങ്ങൾ കവിതയായ് കൊയ്തെടുക്കട്ടെ......! കതിരേഷ് പാലക്കാട്

അകലം

Image

വിശ്വാസം

Image

സംശയം

Image

പരീക്ഷ

Image

പ്രണയമേ

Image

കുളിര്

Image

പാലക്കാടൻ കൂലിപ്പണിക്കാർ

Image

നേർവഴികൾ

വിഷാദങ്ങളില്ലല്ല, ഒരു പുഞ്ചിരിയിലാണ് ആകാശവും ഭൂമിയും കടലും കാടും മഴയും മൗനവും അതിന്റെ തൻമയത്വം സൂക്ഷിച്ചിരിക്കുന്നത്... ഒളിച്ചോടലുകളില്ലല്ല, തലയുയർത്തി നേരിടുന്ന കാഴ്ചപ്പാടുകളിലാണ് വിജയത്തിന്റെ വഴികൾ തെളിഞ്ഞു കിടക്കുന്നത്.....! കതിരേഷ് പാലക്കാട്

കിഡ്നി സ്റ്റോൺ

ഒരു സിദ്ധൻ കൊടുത്ത പൊടികളിൽ അലിഞ്ഞൊടുങ്ങേണ്ട കല്ല് കൊടും വേദനയിൽ അർദ്ധ രാത്രി ഒന്നാം ഡോക്ടർ, രണ്ടാം ഡോക്ടർ, മൂന്നാം ഡോക്ടർ മൂന്നു ഹോസ്പിറ്റലുകളിൽ മൂന്നാമത്തെ മൾട്ടിസ്പെഷാലിറ്റി ഹോസ്പിറ്റലിൽ ഒബ്സർവേഷനിൽ അച്ഛൻ തുടർ ഇഞ്ചക്ഷനുകൾ തുടർ ബില്ലുകൾ ട്രിപ്സ് അഡ്വാൻസ് പേയ്മെന്റുകൾ ഒബ്സർവേഷൻ റൂമിൽ നിന്നും ബിൽ കൗണ്ടറിലേക്ക് പത്തടി ദൂരമേയുള്ളൂ പത്തു തവണ പോയിവന്നു ഒരു പുറം അച്ഛന്റെ വേദനയിൻ സങ്കടം മറുപുറം ഇനിയും വരുവാൻ പോകുന്ന ടെസ്റ്റ് റിപ്പോർട്ടുകളുടേയും ടെസ്റ്റുകളുടേയും ആകുലത എല്ലാറ്റിനുപരി കാലിയാകുന്ന മണിപേർസും കാർഡുകളും ഇതൊരു മൾട്ടിലെവൽ ബില്ലിംഗ് തന്നേയെന്നു നെടുവീർപ്പിടുന്നു കണ്ണുകൾ നേഴ്സ് മാർ ഇടക്കൊന്നു ചിരിക്കുന്നു തിരികെ നല്കുവാൻ പുഞ്ചിരി ശേഷിപ്പില്ല ഇന്ന് അമ്പരന്ന് അമ്മ അച്ഛന്റെയരികിൽ, അടുത്തൊരു കസേരയിൽ ഞാൻ ചില രാത്രികൾ ഇങ്ങനെയാണ്, പ്രിയപ്പെട്ടവരുടെ ഓർമ്മകൾ കടന്നൽപോലെ കുത്തിനോവിക്കും ഓർമ്മകളിൽ നമ്മൾ വേദനിപ്പിച്ച ചെറുവാക്കുകൾ പോലും കുമ്പസാരം നടത്തും നിലാവ് പോള്ളും നക്ഷത്രങ്ങൾ അട്ടഹസിക്കും കാട്ടുചോലയിൽ ചീവിടുകൾ ആർപ്പുവിളിക്കും അവ...