വി.വിജയകുമാർ മാഷിൻ്റെ ഔദ്യോഗിക വിടവാങ്ങലിൽ
വി.വിജയകുമാർ മാഷിൻ്റെ
ഔദ്യോഗിക വിടവാങ്ങലിൽ
.....…............................
ജീവിച്ചുതീർത്ത
നിമിഷങ്ങളിലേക്കുള്ള
യാത്രയായിരുന്നിന്ന്
ഔദ്യോഗിക വിടവാങ്ങലിൽ
.....…............................
ജീവിച്ചുതീർത്ത
നിമിഷങ്ങളിലേക്കുള്ള
യാത്രയായിരുന്നിന്ന്
കൃഷ്ണൻനായർ
ഗേറ്റിനപ്പുറം
എത്ര ചരിത്രങ്ങളാണ്
പിൻവിളികൾക്കായി
കാത്തു നില്ക്കുന്നത്
ഫിസിക്ക്സ് ഡിപ്പാർട്ട്മെൻ്റ്,
അച്ചടക്കങ്ങളുടെ
ഭൂമികയായിരുന്നത്
നടുവിലൊരു പൂന്തോട്ടമുണ്ടായിരുന്നു
ചുമരുകൾ ശൂന്യമായിരുന്നന്ന്
ജനാലകളിൽ ബന്ധിച്ചിട്ട
അഴികളൊന്നുമില്ലായിരുന്നന്ന്
നീറ്റലായിരുന്നിന്ന് എനിക്ക്
മാഷിനെക്കുറിച്ച്,
പൊരുത്തപ്പെടലുകളില്ലല്ല
വിയോജിപ്പുകളിലാണ്
ഞങ്ങളുടെ ആത്മാക്കൾ
പരിചയം പുതുക്കിയത്
തോറ്റു പോയവർ
ജീവിച്ചിരിക്കുന്നതും
അടിച്ചമർത്തപ്പെട്ടവരുടെ
ആത്മാക്കളുടെ നിലവിളികളും
ചോര നിറച്ച തൂലികയിൽ
ഭദ്രമായിരിപ്പുണ്ട് പോക്കറ്റിൽ
വിദ്വേഷങ്ങൾക്കപ്പുറത്ത്
ചില നിറങ്ങളുണ്ടവിടെ
ചുരുക്കം ചിലർക്ക് മാത്രം
കാഴ്ച്ചയാകുന്ന വിസ്മയം,
കണ്ണടക്കു പുറകെ
ഒരു പ്രപഞ്ചം
ഒളിപ്പിച്ച, ബുദ്ധിയിൽ
നിലപാടുകൾ തിളയ്ക്കുന്ന,
ഹൃദയത്തിൽ
ക്വാണ്ടം സിദ്ധാന്തങ്ങൾ തുന്നുന്ന,
ചുണ്ടുകളിൽ മൗനങ്ങൾ നിഴലിക്കുന്ന,
സിരകളിൽ ചരിത്രവും,സിനിമയും
നൃത്തം വയ്ക്കുന്ന
വ്യക്തമായ രാഷ്ട്രീയമുള്ള
ഒരു തണൽമരമാണ്
വി.വി യെന്ന വിസ്മയം
അക്ഷരങ്ങളുടെ നാട്ടിൽ
ഒറ്റയാൾ പോരാളി
നേരിൻ്റെ വഴികളിലെ
നിത്യ വിമർശ്ശകൻ
ആൾക്കൂട്ടത്തിനു നടുവിൽ
കിരീടങ്ങൾ നിരസിക്കുന്ന
ധാർമ്മിക ധാർഷ്ട്യക്കാരൻ
പുസ്തകങ്ങളിൽ
പുരാവസ്തുക്കൾ സൂക്ഷിക്കുന്നയാൾ
സ്വപ്നങ്ങൾ കത്തിയെരിയുന്ന
കനൽ കാടുണ്ടവിടെ
യുവത്വത്തിൻ അടയാളപ്പാടുകളുടെ
തിരുശേഷിപ്പുകൾ
ശിഷ്യർക്ക് ,
ഇത്ര പേടിക്കുന്നതെന്തിന്
ജനിക്കും മുമ്പേ
വിത്യസ്ഥമായി
രൂപകൽപ്പന ചെയ്ത
ഡി.എൻ.എ ആണ് മാഷ്
തുലാസിൽ തൂക്കി
അളന്നെടുക്കുവാൻ
ആ ഹൃദയത്തിൻ്റ ഭാരമത്ര
ചെറുതൊന്നുമല്ല
ആ ആകാശത്ത്
പറക്കുവാൻ നമ്മുടെ
ചിറകുകളിനിയും മുറ്റിയിട്ടില്ല
അല്ലെങ്കിലും ആ ആഴങ്ങൾ
ആത്മസഖി വിജി ടീച്ചർക്കു പോലും
അന്യമായിരിക്കാം ചിലപ്പോൾ
ആ ചിരികളിൽ
പുച്ഛമല്ല പുറകേ
ഒരു സ്നേഹ കടലുണ്ട്
അതും കാണുക ദയവായി
പുതിയ ചുമതലക്കാർക്ക്,
മാഷ് ഉപേക്ഷിച്ചുപോകുന്ന
കാൽപ്പാടുകൾ പെറുക്കി വയ്ക്കുക
അധ്യാപനത്തിൽ നിങ്ങൾ
നിങ്ങളല്ലാത്തീരുന്ന നാളുകളിൽ
ആ നിഴൽപ്പാടുകളൊന്നു
പകുത്തു നോക്കുക
ഒരു പകുതിയിൽ ഡിപ്പാർട്ട്മെൻ്റും
മറു പകുതിയിൽ വി.വി യേയും കാണും
അപ്പോൾ
പുസ്തകങ്ങൾ മടക്കിവച്ച്
ക്ലാസ് മുറികളിലേക്ക് പോവുക
ആ നിമിഷത്തിൽ പഠിപ്പിച്ച് തുടങ്ങുക
മാഷിന്,
ആധ്യാപനത്തിൻ്റെ
ആദ്യനാളിൻ്റെ തൊട്ട് മുൻപത്തെ
നാളിൽ നിന്നും ഇനി ജീവിച്ചു തുടങ്ങുക
യാത്രകൾ മനോഹരമായിരിക്കട്ടെ
പുതിയ അക്ഷരങ്ങളിലേക്കും
ഇടപെടലുകളിലേക്കുമുളള
വഴികൾ സുന്ദരമാവട്ടെ
മൂന്നു വർഷങ്ങളുടെ
ഓർമ്മകളുടെ ഒരു താക്കോൽ
എൻ്റെ കൈയ്യിലുമുണ്ട്
അത് എന്നും മാഷിനും സ്വന്തമാണ്
അക്ഷരലോകത്തെ
പടിവാതിലിൽ ഞാനുമുണ്ട്
വഴികളിൽ എന്നെങ്കിലും
നമുക്ക് കവിതകളേക്കുറിച്ച്
സംസാരിക്കാം
ഹൃദയത്തിൽ നിന്നൊരു
യാത്രാമംഗളവുമായ്
വീണ്ടും കാണാമെന്ന വാക്കുമായ്
നിർത്തുന്നു.......!
കതിരേഷ് പാലക്കാട്
ഗേറ്റിനപ്പുറം
എത്ര ചരിത്രങ്ങളാണ്
പിൻവിളികൾക്കായി
കാത്തു നില്ക്കുന്നത്
ഫിസിക്ക്സ് ഡിപ്പാർട്ട്മെൻ്റ്,
അച്ചടക്കങ്ങളുടെ
ഭൂമികയായിരുന്നത്
നടുവിലൊരു പൂന്തോട്ടമുണ്ടായിരുന്നു
ചുമരുകൾ ശൂന്യമായിരുന്നന്ന്
ജനാലകളിൽ ബന്ധിച്ചിട്ട
അഴികളൊന്നുമില്ലായിരുന്നന്ന്
നീറ്റലായിരുന്നിന്ന് എനിക്ക്
മാഷിനെക്കുറിച്ച്,
പൊരുത്തപ്പെടലുകളില്ലല്ല
വിയോജിപ്പുകളിലാണ്
ഞങ്ങളുടെ ആത്മാക്കൾ
പരിചയം പുതുക്കിയത്
തോറ്റു പോയവർ
ജീവിച്ചിരിക്കുന്നതും
അടിച്ചമർത്തപ്പെട്ടവരുടെ
ആത്മാക്കളുടെ നിലവിളികളും
ചോര നിറച്ച തൂലികയിൽ
ഭദ്രമായിരിപ്പുണ്ട് പോക്കറ്റിൽ
വിദ്വേഷങ്ങൾക്കപ്പുറത്ത്
ചില നിറങ്ങളുണ്ടവിടെ
ചുരുക്കം ചിലർക്ക് മാത്രം
കാഴ്ച്ചയാകുന്ന വിസ്മയം,
കണ്ണടക്കു പുറകെ
ഒരു പ്രപഞ്ചം
ഒളിപ്പിച്ച, ബുദ്ധിയിൽ
നിലപാടുകൾ തിളയ്ക്കുന്ന,
ഹൃദയത്തിൽ
ക്വാണ്ടം സിദ്ധാന്തങ്ങൾ തുന്നുന്ന,
ചുണ്ടുകളിൽ മൗനങ്ങൾ നിഴലിക്കുന്ന,
സിരകളിൽ ചരിത്രവും,സിനിമയും
നൃത്തം വയ്ക്കുന്ന
വ്യക്തമായ രാഷ്ട്രീയമുള്ള
ഒരു തണൽമരമാണ്
വി.വി യെന്ന വിസ്മയം
അക്ഷരങ്ങളുടെ നാട്ടിൽ
ഒറ്റയാൾ പോരാളി
നേരിൻ്റെ വഴികളിലെ
നിത്യ വിമർശ്ശകൻ
ആൾക്കൂട്ടത്തിനു നടുവിൽ
കിരീടങ്ങൾ നിരസിക്കുന്ന
ധാർമ്മിക ധാർഷ്ട്യക്കാരൻ
പുസ്തകങ്ങളിൽ
പുരാവസ്തുക്കൾ സൂക്ഷിക്കുന്നയാൾ
സ്വപ്നങ്ങൾ കത്തിയെരിയുന്ന
കനൽ കാടുണ്ടവിടെ
യുവത്വത്തിൻ അടയാളപ്പാടുകളുടെ
തിരുശേഷിപ്പുകൾ
ശിഷ്യർക്ക് ,
ഇത്ര പേടിക്കുന്നതെന്തിന്
ജനിക്കും മുമ്പേ
വിത്യസ്ഥമായി
രൂപകൽപ്പന ചെയ്ത
ഡി.എൻ.എ ആണ് മാഷ്
തുലാസിൽ തൂക്കി
അളന്നെടുക്കുവാൻ
ആ ഹൃദയത്തിൻ്റ ഭാരമത്ര
ചെറുതൊന്നുമല്ല
ആ ആകാശത്ത്
പറക്കുവാൻ നമ്മുടെ
ചിറകുകളിനിയും മുറ്റിയിട്ടില്ല
അല്ലെങ്കിലും ആ ആഴങ്ങൾ
ആത്മസഖി വിജി ടീച്ചർക്കു പോലും
അന്യമായിരിക്കാം ചിലപ്പോൾ
ആ ചിരികളിൽ
പുച്ഛമല്ല പുറകേ
ഒരു സ്നേഹ കടലുണ്ട്
അതും കാണുക ദയവായി
പുതിയ ചുമതലക്കാർക്ക്,
മാഷ് ഉപേക്ഷിച്ചുപോകുന്ന
കാൽപ്പാടുകൾ പെറുക്കി വയ്ക്കുക
അധ്യാപനത്തിൽ നിങ്ങൾ
നിങ്ങളല്ലാത്തീരുന്ന നാളുകളിൽ
ആ നിഴൽപ്പാടുകളൊന്നു
പകുത്തു നോക്കുക
ഒരു പകുതിയിൽ ഡിപ്പാർട്ട്മെൻ്റും
മറു പകുതിയിൽ വി.വി യേയും കാണും
അപ്പോൾ
പുസ്തകങ്ങൾ മടക്കിവച്ച്
ക്ലാസ് മുറികളിലേക്ക് പോവുക
ആ നിമിഷത്തിൽ പഠിപ്പിച്ച് തുടങ്ങുക
മാഷിന്,
ആധ്യാപനത്തിൻ്റെ
ആദ്യനാളിൻ്റെ തൊട്ട് മുൻപത്തെ
നാളിൽ നിന്നും ഇനി ജീവിച്ചു തുടങ്ങുക
യാത്രകൾ മനോഹരമായിരിക്കട്ടെ
പുതിയ അക്ഷരങ്ങളിലേക്കും
ഇടപെടലുകളിലേക്കുമുളള
വഴികൾ സുന്ദരമാവട്ടെ
മൂന്നു വർഷങ്ങളുടെ
ഓർമ്മകളുടെ ഒരു താക്കോൽ
എൻ്റെ കൈയ്യിലുമുണ്ട്
അത് എന്നും മാഷിനും സ്വന്തമാണ്
അക്ഷരലോകത്തെ
പടിവാതിലിൽ ഞാനുമുണ്ട്
വഴികളിൽ എന്നെങ്കിലും
നമുക്ക് കവിതകളേക്കുറിച്ച്
സംസാരിക്കാം
ഹൃദയത്തിൽ നിന്നൊരു
യാത്രാമംഗളവുമായ്
വീണ്ടും കാണാമെന്ന വാക്കുമായ്
നിർത്തുന്നു.......!
കതിരേഷ് പാലക്കാട്

Comments