ഒരാൾ കൂട്ടം തെറ്റുകയെന്നാൽ
ഒരാൾ
കൂട്ടം തെറ്റുകയെന്നാൽ
മൃതിയുടെ അടുത്ത പ്രഭാതത്തിൽ
പുനർജന്മം നടത്തുകയെന്നാണ്
ഒരാൾ
കൂട്ടം തെറ്റുകയെന്നാൽ
പുതിയൊരു പ്രപഞ്ചത്തിലേക്കുള്ള
ആദ്യ ചുവടുവയ്പ്പാണ്
ഒരാൾ
കൂട്ടം തെറ്റുകയെന്നാൽ
പരൽമീനുകൾ നീന്തുന്ന
പച്ചിലകൾ നനയുന്ന
പുഴയൊഴുകും താഴ്‌വാരത്തിലേക്ക്
മൗനത്തിന്റെ കനവുമേന്തി
ഒറ്റയ്ക്ക് യാത്ര ചെയ്യുകയെന്നതാണ്
മൗനങ്ങളെ
പരസ്പരം തുന്നുവാൻ
ആദ്യം പകലിൽ
സ്വപ്നങ്ങൾ നെയ്യേണം
ഒരു രാത്രിമുഴുവൻ
ഉറക്കത്തെ തിരയണം
നടന്ന് നടന്ന് കാടുകൾ കാണണം
പിന്നെ കടൽ
അടുത്തത് ആകാശം
അവിടുന്ന് മേഘങ്ങളെ
കൂട്ടുപിടിക്കേണം
പിന്നെ വെളിച്ചത്തെ ചുംബിച്ച്
മഴവില്ലിനെ വരയ്ച്ചിടണം
ചൂടുകൾ ഹൃദയത്തിലേറ്റി
മിന്നലിനെ ഭോഗിക്കണം
കാതങ്ങൾ കാറ്റോടൊപ്പം
യാത്രകൾ ചെയ്ത്
പല നിലങ്ങളിൽ മഴയായ്
പെയ്തൊഴിയണം
തളിരിടുന്ന പുൽനാമ്പുകളിൽ
ഓരോ രാജ്യങ്ങളുണ്ടാവും
അവിടേയോരു ജീവനുണ്ടാവും
ഒരു ശ്വാസവും
അവിടെ നമ്മൾ
നിനവുകൾ പൂക്കുന്ന
സുഗന്ധമോടെ അലിഞ്ഞു ചേരണം
അടുത്ത മന്വന്തരത്തിൻ
വിത്തുകളാം നമ്മെ
കാലങ്ങൾ കവിതയായ്
കൊയ്തെടുക്കട്ടെ......!
കതിരേഷ് പാലക്കാട്
കൂട്ടം തെറ്റുകയെന്നാൽ
പുതിയൊരു പ്രപഞ്ചത്തിലേക്കുള്ള
ആദ്യ ചുവടുവയ്പ്പാണ്
ഒരാൾ
കൂട്ടം തെറ്റുകയെന്നാൽ
പരൽമീനുകൾ നീന്തുന്ന
പച്ചിലകൾ നനയുന്ന
പുഴയൊഴുകും താഴ്‌വാരത്തിലേക്ക്
മൗനത്തിന്റെ കനവുമേന്തി
ഒറ്റയ്ക്ക് യാത്ര ചെയ്യുകയെന്നതാണ്
മൗനങ്ങളെ
പരസ്പരം തുന്നുവാൻ
ആദ്യം പകലിൽ
സ്വപ്നങ്ങൾ നെയ്യേണം
ഒരു രാത്രിമുഴുവൻ
ഉറക്കത്തെ തിരയണം
നടന്ന് നടന്ന് കാടുകൾ കാണണം
പിന്നെ കടൽ
അടുത്തത് ആകാശം
അവിടുന്ന് മേഘങ്ങളെ
കൂട്ടുപിടിക്കേണം
പിന്നെ വെളിച്ചത്തെ ചുംബിച്ച്
മഴവില്ലിനെ വരയ്ച്ചിടണം
ചൂടുകൾ ഹൃദയത്തിലേറ്റി
മിന്നലിനെ ഭോഗിക്കണം
കാതങ്ങൾ കാറ്റോടൊപ്പം
യാത്രകൾ ചെയ്ത്
പല നിലങ്ങളിൽ മഴയായ്
പെയ്തൊഴിയണം
തളിരിടുന്ന പുൽനാമ്പുകളിൽ
ഓരോ രാജ്യങ്ങളുണ്ടാവും
അവിടേയോരു ജീവനുണ്ടാവും
ഒരു ശ്വാസവും
അവിടെ നമ്മൾ
നിനവുകൾ പൂക്കുന്ന
സുഗന്ധമോടെ അലിഞ്ഞു ചേരണം
അടുത്ത മന്വന്തരത്തിൻ
വിത്തുകളാം നമ്മെ
കാലങ്ങൾ കവിതയായ്
കൊയ്തെടുക്കട്ടെ......!
കതിരേഷ് പാലക്കാട്
Comments