കിഡ്നി സ്റ്റോൺ


ഒരു സിദ്ധൻ
കൊടുത്ത പൊടികളിൽ
അലിഞ്ഞൊടുങ്ങേണ്ട കല്ല്
കൊടും വേദനയിൽ
അർദ്ധ രാത്രി
ഒന്നാം ഡോക്ടർ,
രണ്ടാം ഡോക്ടർ,
മൂന്നാം ഡോക്ടർ
മൂന്നു ഹോസ്പിറ്റലുകളിൽ
മൂന്നാമത്തെ മൾട്ടിസ്പെഷാലിറ്റി
ഹോസ്പിറ്റലിൽ
ഒബ്സർവേഷനിൽ അച്ഛൻ
തുടർ ഇഞ്ചക്ഷനുകൾ
തുടർ ബില്ലുകൾ
ട്രിപ്സ്
അഡ്വാൻസ് പേയ്മെന്റുകൾ
ഒബ്സർവേഷൻ റൂമിൽ നിന്നും
ബിൽ കൗണ്ടറിലേക്ക്
പത്തടി ദൂരമേയുള്ളൂ
പത്തു തവണ പോയിവന്നു
ഒരു പുറം അച്ഛന്റെ
വേദനയിൻ സങ്കടം
മറുപുറം ഇനിയും
വരുവാൻ പോകുന്ന
ടെസ്റ്റ് റിപ്പോർട്ടുകളുടേയും
ടെസ്റ്റുകളുടേയും ആകുലത
എല്ലാറ്റിനുപരി കാലിയാകുന്ന
മണിപേർസും കാർഡുകളും
ഇതൊരു മൾട്ടിലെവൽ
ബില്ലിംഗ് തന്നേയെന്നു
നെടുവീർപ്പിടുന്നു കണ്ണുകൾ
നേഴ്സ് മാർ ഇടക്കൊന്നു
ചിരിക്കുന്നു
തിരികെ നല്കുവാൻ
പുഞ്ചിരി ശേഷിപ്പില്ല ഇന്ന്
അമ്പരന്ന് അമ്മ
അച്ഛന്റെയരികിൽ,
അടുത്തൊരു കസേരയിൽ ഞാൻ
ചില രാത്രികൾ
ഇങ്ങനെയാണ്,
പ്രിയപ്പെട്ടവരുടെ
ഓർമ്മകൾ കടന്നൽപോലെ
കുത്തിനോവിക്കും
ഓർമ്മകളിൽ
നമ്മൾ വേദനിപ്പിച്ച
ചെറുവാക്കുകൾ പോലും
കുമ്പസാരം നടത്തും
നിലാവ് പോള്ളും
നക്ഷത്രങ്ങൾ അട്ടഹസിക്കും
കാട്ടുചോലയിൽ ചീവിടുകൾ
ആർപ്പുവിളിക്കും
അവിടെ കടലുകളുണ്ടാവില്ല
തെന്നലുണ്ടാവില്ല
പൂക്കളുണ്ടാവില്ല
നീണ്ടവരാന്തയ്ക്കങ്ങേയറ്റത്ത്
ഇരുട്ടു മാത്രം നിഴലിക്കും
ഉറക്കം വരുന്നതും കാത്ത്
സ്വപ്നങ്ങൾ വിരഹജാലകത്തിനപ്പുറം
കാത്തിരിക്കും
ആ കാത്തിരിപ്പ്
വ്യർത്ഥമാണ്
ചില പ്രണയങ്ങൾ പോലെ...
വീദൂരമല്ലാത്ത
റയിൽ പാതയിലൊരു
ചൂളംവിളി കിഴക്കിലേക്കു
പോകുന്നു
റിസൾട്ട് വന്നു
അപകടകരമല്ല,
വേദന കുറഞ്ഞു,
അഡ്മിറ്റ് ആവേണ്ട
നേരം വെളുക്കുമ്പോൾ
സ്പെഷ്യലിസ്റ്റ് വരും
ഒരു സ്കാനിംഗ് കൂടി
ബാക്കിയുണ്ട്
കൊന്നപൂക്കുന്ന
വഴിയിലൂടെ വീണ്ടും
തെങ്ങിൻ തോട്ടങ്ങളുടെ
നാട്ടിലേക്ക് മടക്കയാത്ര
നാളത്തെ ,അല്ല അല്ല
ഇന്നത്തേപകലിലേക്കുള്ള
മൾട്ടിസ്പ്പെഷ്യൽ യാത്രയിൽ
വീണ്ടും കാണാം........!
കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......