രണ്ടിടങ്ങൾ
മറുപടിയില്ലാതെ
ശൂന്യതപേറുന്നൊരു
പോസ്റ്റുകളുണ്ട് വാളിൽ
ഹൃദയം കൊണ്ട് കുറച്ചിട്ടവ
ഒന്ന് പൂർവ്വത്തിലേക്കും
ഒന്ന് നാളെകളിലേക്കും
ഇന്നലെകളിൽ
കണ്ണിൽ പൊടി
വിതച്ചവരെങ്ങിനെ
ഉദാത്തമായിപ്പോകുന്നത്
മണ്ണറിഞ്ഞവർ
മനസ്സറിഞ്ഞവരെല്ലാം
നിസ്സഹായരായിരുന്നു
നേരുണ്ടായിരുന്നവിടെ
ഉള്ളു കണാത്തതെന്ത്
നിങ്ങൾ?
എന്തോ
ചിലയിടങ്ങളിൽ
ഇന്നലെകളെ ഒന്നു
തിരുത്തി
കുറിക്കാമായിരുന്നെന്ന
തോന്നൽ
പക്ഷേ.....
അവിടെ ഞാൻ
ഞാനല്ലാതായിപ്പോകുമായിരുന്നു
ചിലയിടങ്ങളിൽ
വീക്ഷണമുള്ള കണ്ണുകൾ
പോലും നിലതെറ്റുമായിരിക്കാം
കൂട്ടിലെ കിളികളെ
താലോലിക്കുമവർ
ഞങ്ങൾ ആർക്കുംവേണ്ടാത്ത
ആകാശങ്ങളിലെ പക്ഷികൾ
വിയർപ്പു കൊണ്ട്
വിശാല ലോകം ഉണ്ടാക്കുന്നവർ
പുസ്തകങ്ങളില്ലല്ല
വിസ്തൃതമായ
ജീവിത
ഇടനാഴികളിലാണ്
ഞാൻ എന്നെ ഇന്നും
കണ്ടു കൊണ്ടിരിക്കുന്നത് ........!
കതിരേഷ് പാലക്കാട്
ഒന്ന് നാളെകളിലേക്കും
ഇന്നലെകളിൽ
കണ്ണിൽ പൊടി
വിതച്ചവരെങ്ങിനെ
ഉദാത്തമായിപ്പോകുന്നത്
മണ്ണറിഞ്ഞവർ
മനസ്സറിഞ്ഞവരെല്ലാം
നിസ്സഹായരായിരുന്നു
നേരുണ്ടായിരുന്നവിടെ
ഉള്ളു കണാത്തതെന്ത്
നിങ്ങൾ?
എന്തോ
ചിലയിടങ്ങളിൽ
ഇന്നലെകളെ ഒന്നു
തിരുത്തി
കുറിക്കാമായിരുന്നെന്ന
തോന്നൽ
പക്ഷേ.....
അവിടെ ഞാൻ
ഞാനല്ലാതായിപ്പോകുമായിരുന്നു
ചിലയിടങ്ങളിൽ
വീക്ഷണമുള്ള കണ്ണുകൾ
പോലും നിലതെറ്റുമായിരിക്കാം
കൂട്ടിലെ കിളികളെ
താലോലിക്കുമവർ
ഞങ്ങൾ ആർക്കുംവേണ്ടാത്ത
ആകാശങ്ങളിലെ പക്ഷികൾ
വിയർപ്പു കൊണ്ട്
വിശാല ലോകം ഉണ്ടാക്കുന്നവർ
പുസ്തകങ്ങളില്ലല്ല
വിസ്തൃതമായ
ജീവിത
ഇടനാഴികളിലാണ്
ഞാൻ എന്നെ ഇന്നും
കണ്ടു കൊണ്ടിരിക്കുന്നത് ........!
കതിരേഷ് പാലക്കാട്
Comments