കപ്പി
അന്നൊരു നാൾ
എൻ്റെ ചുമലിലൂടെയായിരുന്നു
ഓർമ്മകൾ ദാഹം ശമിപ്പിച്ചിരുന്നത്
ഇവിടെയായിരുന്നു
വീട്ടുവർത്തമാനങ്ങൾ
ചിറകുവിരിച്ചത്
ഇവിടെയായിരുന്നു
കണ്ണേറുകൾ ഒളിച്ചുകളിച്ചത്
പ്രഭാതങ്ങളുണർന്നതും
സന്ധ്യകളുറങ്ങിയതും
ഈ നാട്ടിടവഴിയിലെ
കിണറ്റിൻ കരയിലായിരുന്നു
ഇണങ്ങിയും പിണങ്ങിയും
കാലത്തെ ചുമലിലേറ്റി ഞാൻ
ചുഴന്നുകൊണ്ടേയിരുന്നിരുന്നു.
ഇന്നുകളിൽ നിങ്ങളുടെ
ഗൃഹാതുരത്വ സ്മരണകളിൽ
ഇടയ്ക്കൊന്നു വന്നു പോകുന്നു.......!
കതിരേഷ് പാലക്കാട്
വീട്ടുവർത്തമാനങ്ങൾ
ചിറകുവിരിച്ചത്
ഇവിടെയായിരുന്നു
കണ്ണേറുകൾ ഒളിച്ചുകളിച്ചത്
പ്രഭാതങ്ങളുണർന്നതും
സന്ധ്യകളുറങ്ങിയതും
ഈ നാട്ടിടവഴിയിലെ
കിണറ്റിൻ കരയിലായിരുന്നു
ഇണങ്ങിയും പിണങ്ങിയും
കാലത്തെ ചുമലിലേറ്റി ഞാൻ
ചുഴന്നുകൊണ്ടേയിരുന്നിരുന്നു.
ഇന്നുകളിൽ നിങ്ങളുടെ
ഗൃഹാതുരത്വ സ്മരണകളിൽ
ഇടയ്ക്കൊന്നു വന്നു പോകുന്നു.......!
കതിരേഷ് പാലക്കാട്

Comments