പ്രണയ ഗന്ധം
സ്വപ്നങ്ങൾ
പെയ്തിറങ്ങുന്ന
നനുത്ത സ്പര്‍ശ്ശനത്താൽ
വീണ്ടുമൊരോർമ്മതൻ വർഷകാലം
ഈറൻ നിലാക്കാലങ്ങളിൽ
പെയ്തിറിങ്ങിയ പുലരികളിൽ
സമ്മാനിച്ച ചിരികൾ
തലോടിയ തെന്നൽ
പങ്കിട്ട കഥകൾ,
കൊച്ചു പരിഭവങ്ങൾ
മൗനങ്ങളാൽ നല്കിയ
ചുംബനങ്ങൾ.....
അതെ....
ഓർമ്മകളുടെ
കാർമേഘക്കൂട്ടിൽ നിന്നും
പെയ്തിറങ്ങുന്ന തുള്ളികൾക്ക്
പ്രണയത്തിന്റെ ഗന്ധമാണ്....!
കതിരേഷ് പാലക്കാട്
Comments