എനിക്കറിയാം നീയോർക്കുമെന്ന്



നീയോർക്കുമെന്നുറപ്പായിരുന്നു..
നിലാമഴയിൽ നിറഞ്ഞരാത്രികളിൽ
 നിർത്താതെപെയ്ത വാക്കുകളിൽ
നീയും ഞാനും ശലഭങ്ങളായിരുന്നു...

കാലങ്ങളിൻ കയറ്റിറക്കങ്ങളിൽ
കൈകോർത്തു നീയുമുണ്ടായിരുന്നു
വാക്കിനാൽ ആ മൗനങ്ങളാൽ എന്നും
വിസ്മയം തീര്‍ത്തത് നീയായിരുന്നു

ഞാറ്റുവേലക്കിളി പാടിയപ്പോൾ
കാറ്റുവന്ന് വിളിച്ചതെന്നെയായിരുന്നു
സ്വപ്രണയങ്ങളിൽ അകന്നപ്പോഴും
സ്വന്തമായിരുന്നു നാം പരസ്പരം

എനിക്കറിയാം നീയോർക്കുമെന്ന്...

നാമറിയാതെ നമ്മിൽ നാം ഒളിച്ചിരിപ്പുണ്ട്
പരസ്പരം.... ഉള്ളിന്റെയുള്ളിൽ
അതല്ലേ ഞാൻ വല്ലാതെ ഓർക്കുമ്പോൾ
നീ എന്നെയുമോർക്കുന്നതും....വിളിയും
മൗനങ്ങൾ വാചാലമാകുന്നതും.....

തീരുമാനങ്ങളിൽ അഗ്രയാം നീ
നിന്നിൽ പഠിക്കേണ്ടതുമതുതന്നെ
നിന്റെ ചിറകിനു അഗിനിയേവെല്ലുന്ന
കനലുകൾ കത്തുന്നുയിപ്പോളും

പഴിചൊല്ലിയുമാപ്പാഴ്വാക്കിനാലും
പലരുമകത്തുവാൻ നോക്കി നമ്മളെ
തോറ്റുപോയവരരുതന്നെയിപ്പോളും
തനികല്പ്പിതത്തിനപ്പുറം നാം....

ദുഃഖമെങ്കിലും സഖീ... വരുന്നോരോ
നിമിഷങ്ങളും ആഘോഷമാക്കുന്നു നീ
നിന്നിലെ വെളിച്ചം എന്നെ ഞാനാക്കി-
ത്തീർക്കുന്ന കല്പവൃക്ഷമായിടട്ടേ......

അകലങ്ങളിൽ ഇരുജീവിത തലങ്ങളിൽ
നാമെങ്ങിലും.... ഉള്ളിലേയാ മൃദുചുംമ്പനം നുകരുന്നു ഞാനിപ്പോഴും
ആത്മാവിനലവെള്ളത്തിൽ നീ കുറിച്ച
വാക്കിനാൽ ധന്യമാവുന്നു ഞാനെപ്പോഴും.....

കാണാത്ത നിമിഷങ്ങൾക്കായ്
കാത്തിരിക്കാം, ഓർമ്മതൻക്കൂട്ടിൽ
ഇനിയുമൊരായിരം നിമിഷങ്ങൾ
കോർത്തിണക്കാം.....
നാമത്രമേൽ പവിത്രമാവുന്നു....
നമ്മുടെ ബന്ധവും..... ശ്രീ...

നിനക്കായ് മാത്രം പിറന്നയക്ഷരം
നീ കാണുമെന്നാശിക്കുന്നു.....

എനിക്കറിയാം നീയോർക്കുമെന്ന്.....!

കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......