ബാംഗ്ലൂർ ഡെയ്സ്
ചില്ലു വാതിൽ പഴുതിലോ-
രുനഗരം ഉണരുന്നു....
നനുത്ത ചിന്തകളാൽ മൗനം
വാചാലമാകുന്നു
ഉയരുന്ന പുക, മതിൽകെട്ടിനു-
മിപ്പുറത്ത് കെട്ടിടവും
ബ്രാന്റഡ് പുഞ്ചിരി മായാതെ
ഉടുത്തുയർത്തിയ ശൃംഗാരങ്ങൾ
ചുവന്ന വിളക്കിനു മുഖം കടുപ്പി-
ച്ചോരക്ഷമമായ ഹോറനുകൾ
ചീറുന്ന നയനവുമാനേരവും
മിനുക്കിയ കസേര, ചുവപ്പിച്ച
ചുണ്ടിനാൽ കസർത്ത്
ഓടിയകലുന്ന പകൽ,
സന്ധ്യ,
പാർക്കിലെ പേക്കൂത്തുകൾ
നക്ഷത്ര കൊട്ടാരങ്ങൾ
പതയുന്ന ലഹരി, റാപ്പ്
നൃത്തചുവടുകൾ....
പാതിരാവിൽ പാതി-
തിമിർത്ത സ്മൃതികലങ്ങിയ
ഉറക്കം....
പ്രഭാതം
തുടർച്ച......!
കതിരേഷ് പാലക്കാട്
Comments