കണ്ടെത്തൽ



നീണ്ട യാത്രകളിൽ
തിരക്കുള്ള
കാത്തിരിപ്പ് കേന്ദ്രങ്ങളിൽ

സിനിമാ ശാലകളിൽ
ശിൽപ്പ ശാലകളിൽ
കവിതയുടെ
ശൂന്യ വേളകളിൽ
കഥയുടെ കുത്തൊഴുക്കിൽ

പ്രശസ്തമായ ഹോട്ടൽ
തീൻ മേശകളിൽ
ഉന്മാദങ്ങളിൽ
ഉറക്കമില്ലാ രാത്രികളിൽ

പരസ്പരം മുഖം
കാണാത്ത ഇരിപ്പിടങ്ങളിൽ
നമ്മൾ അപരിചിതരായി
എത്ര തവണ ഒത്തു
കൂടിയിരുന്നെന്നോ ......?

കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......