നീയില്ലാത്ത ദിനം




പതിവുലുമേറെ
പൊള്ളുന്ന പകൽ
നൊമ്പരമുണർത്തുന്ന മഴ
ചഞ്ചലമാം തിര
ആളൊഴിഞ്ഞ തീരം
ഒഴിഞ്ഞ കൈവിരലിൽ
പാതി ചുട്ട കടലപ്പൊതി
മുഖം മിനുക്കിയ രാത്രി
വിരുന്നുപോയ നിലാവില്ലാതെ
നീല നക്ഷത്രങ്ങളുടെ മൗനം
ചുളിയാത്ത കിടക്കവിരി
പാതിയടഞ്ഞ പുസ്തകം
അടയ്ക്കാത്ത പേന 
കിറുക്കുകളില്ലാ കടലാസ്
നിന്റെ ഓർമ്മകൾ
ഹൃദയത്തിലില്ലാത്ത ദിനം
ഭൂമിയിലെ എന്റെ സ്വർഗ്ഗം
നരകവാതിലിൽ ബന്ധനമേറ്റ്
പിടയുന്നു , ഞാനും .........!
കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......