പടിവാതിലിലൊരു പുലരി


ചില്ലകൾ നിറയെ
മഴയൊളിപ്പിച്ച
ആൽമരനിഴലിൽ
മൗനം തളംകെട്ടി കിടക്കുന്നു
ഒരു മൂളലിൽ
പ്രകൃതിയേയുണർത്തി
സ്വപ്നങ്ങൾ ആകാശത്തിലേക്ക്
നീട്ടിയ ചിറകുകളുള്ള പക്ഷികൾ
ചേർത്തു പിടിക്കുന്ന ഭൂമി
മേഘചുംബനത്തിൽ ആദിത്യൻ
ഹൃദയമുണർത്തുന്ന പ്രഭാതം
അകലെ ഹരിതയുടുപ്പിട്ട നീലിമല
മെലിഞ്ഞതെങ്കിലും ഒരു പുഴ
പുഴനിറയേ പരലും വരാലും
ഹരിതം വറ്റാത്ത മിഴികളുമായ്
സ്നേഹം പെയ്തൊഴിയാൻ
ഈ പടിവാതിലിൽ
കാത്തിരിപ്പുണ്ടോരു ഹൃദയം........!

കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......