പനിക്കാലം


പനിയാണ്,
പ്രണയമില്ല
പൂക്കളില്ല
പൂമ്പാറ്റകളില്ല
മയക്കം മാത്രം
ക്ഷീണമാണ്,
വേദനിക്കുവാനുള്ള
ശേഷിപോലുമില്ല
നോവുമുതൽ
നാവിൻതുമ്പുവരെ
കയ്പ്പുമാത്രം
ഉറക്കമില്ല,
കഴിച്ചു പോയ
മരുന്നുകളുടെ
രാസമാറ്റം
ദു:സ്വപ്നങ്ങളായ്
ത്രീ ഡി രൂപത്തിൽ
കവിതകളില്ല,
ഉള്ളുപൊള്ളുമ്പോൾ
ഉറവയായ് വരുന്ന കവിത
പുറംപൊള്ളലിൽ
പുതച്ചുമൂടി കിടപ്പാണ്
ആകെയുള്ളൊരാശ്വാസം,
തൊണ്ടവേദനയ്ക്ക്
ഉപ്പിട്ട ചൂടുവെള്ളം
കുലുക്കൊഴിയുമ്പോൾ
ഓർമ്മകൾ
ബാല്യത്തിലേയ്ക്ക്
നടത്തുന്ന യാത്രയും,
കഞ്ഞിയും
ചുവന്നുള്ളി
ചുവന്നമിളക്
ഇച്ചിരി പുളിയും
ചേർത്തരച്ച
ചമ്മന്തിയുമാണ്........!
കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......