തോരാതെ പെയ്ത മഴയുടെ പുലരി

തോരാതെ
പെയ്ത
മഴയുടെ പുലരി
നനഞ്ഞൊട്ടിയ
ചിറകുമായ്
രണ്ടിളംകിളികൾ
പുൽമേട്ടിലായിരം
ഹിമക്കണ്ണുകൾ
ഒരു ദിനത്തിന്റെ ഒന്നാം
വെളിച്ചത്തിൽ
നമ്മളൊറ്റയല്ലെന്ന
ഓർമ്മപ്പെടുത്തൽ
പ്രകൃതി പച്ചമഷികൊണ്ട്
കണ്ണെഴുതി നിൽക്കുന്നു
കിളികളുണർന്ന
പ്രഭാതത്തിലിനിയും
ചീവീടുകളുറങ്ങിയിട്ടില്ല
മാരുതൻ
തപ്തമായിരുന്ന
ഇന്നലെകളുടെ ഓർമ്മയിൽ
പതിയേ പൂക്കളുടെ
ചിറകുകൾ വിടർത്തുന്നു
ഇരുട്ടിനോടൊപ്പം
ഒളിച്ചോടിയ കാർമേഘം
തൂവെള്ള ഉടുപ്പുമായ്
തിരിച്ചു വന്നിരിക്കുന്നു
പതിവിലുമേറേ
ഉമ്മകൾ പൂത്തരാവിൽ
ഉടലാകെ വേരുകൾ
മുളപ്പൊട്ടിനിൽക്കുന്നീ
കരിവേനൽ പൊള്ളിച്ച
ക്ഷിതിയാളിൻ മാറിടം
ഒരു രാത്രിയോളം
പെയ്തു പോയ
ഓർമ്മകൾ
നനവുകളല്ലാതെ
എന്താണ്
അവശേഷിപ്പിക്കുക
നമ്മിൽ.........!
കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......