സ്വയം കൊഴിയുന്ന ഇലകൾ
ചില്ലകൾ നിറയെ
കൂടുകളുള്ള
മരത്തിൽ
സ്വയമറുത്ത് ഞെട്ടറ്റു വീഴുന്ന
രണ്ടിലകൾ
കുരുവികളോട് പറഞ്ഞു
കൂടുകളുള്ള
മരത്തിൽ
സ്വയമറുത്ത് ഞെട്ടറ്റു വീഴുന്ന
രണ്ടിലകൾ
കുരുവികളോട് പറഞ്ഞു
ഈ തണൽമരമൊരു
ചതിയാണെന്ന്
കാലത്തിനും മുന്നേ
പഴുത്ത ഇലകൾ
അത് ശരിവച്ചു
ചതിയാണെന്ന്
കാലത്തിനും മുന്നേ
പഴുത്ത ഇലകൾ
അത് ശരിവച്ചു
കുരുവികൾ
പുഞ്ചിരിച്ചു
പുഞ്ചിരിച്ചു
വെയിൽ
പുഞ്ചിരിച്ചു
പുഞ്ചിരിച്ചു
കാറ്റ് പുഞ്ചിരിച്ചു
ആകാശം പുഞ്ചിരിച്ചു
സ്നേഹം സിരകളിൽ
സൂക്ഷിക്കുന്ന മരം
വീഴുന്ന ഇലകളോട്
ഇത്രയും കാലം
ചേർന്നുനിന്ന് നിഴലേകിയതിന്
പുഞ്ചിരിയോടൊപ്പം
ഒരു നന്ദിയും പറഞ്ഞു.........!
സൂക്ഷിക്കുന്ന മരം
വീഴുന്ന ഇലകളോട്
ഇത്രയും കാലം
ചേർന്നുനിന്ന് നിഴലേകിയതിന്
പുഞ്ചിരിയോടൊപ്പം
ഒരു നന്ദിയും പറഞ്ഞു.........!
കതിരേഷ് പാലക്കാട്
Comments