നീയും നിലാവും രാത്രിയും
..............****................
പകൽ നിറയെ
മഴ പെയ്തൊഴിഞ്ഞ
രാവ്
മഴ പെയ്തൊഴിഞ്ഞ
രാവ്
തെളിഞ്ഞ മാനത്ത്
ഏഴാം നിലാവ്
നിറഞ്ഞ നക്ഷത്രങ്ങൾ
ഏഴാം നിലാവ്
നിറഞ്ഞ നക്ഷത്രങ്ങൾ
അതിർത്തികളില്ലാത്ത
രണ്ട് രാജ്യങ്ങളിൽ
ഒരറ്റത്ത് നീ
മറുഭാഗത്ത് ഞാൻ
രണ്ട് രാജ്യങ്ങളിൽ
ഒരറ്റത്ത് നീ
മറുഭാഗത്ത് ഞാൻ
ടെലിഫോണിൽ നമ്മൾ.
നിലാവും നക്ഷത്രങ്ങളും
കൂട്ടുകൂടിയ ഈ രാത്രി
പതിവിലുമേറെ
സുന്ദരമായിരിക്കുന്നു
കൂട്ടുകൂടിയ ഈ രാത്രി
പതിവിലുമേറെ
സുന്ദരമായിരിക്കുന്നു
സൗഹൃദമോ,സ്നേഹമോ ,
പ്രണയമോ ....
നിർമ്മലമായ
കുളിർ കാറ്റ്, വാക്കുകളിൽ
അതേ സുഗന്ധം
പ്രണയമോ ....
നിർമ്മലമായ
കുളിർ കാറ്റ്, വാക്കുകളിൽ
അതേ സുഗന്ധം
കണ്ണുകളിൽ നിറയെ
പൂക്കൾ വിടർന്ന ഈ
നിമിഷത്തിൽ
ദൂരം കൊണ്ട്
നമ്മെ അകറ്റിയ
ഭൂമിയിൽ ഇപ്പോൾ
നമ്മൾ ഒറ്റപ്പെട്ടവരല്ല
പൂക്കൾ വിടർന്ന ഈ
നിമിഷത്തിൽ
ദൂരം കൊണ്ട്
നമ്മെ അകറ്റിയ
ഭൂമിയിൽ ഇപ്പോൾ
നമ്മൾ ഒറ്റപ്പെട്ടവരല്ല
ഒരു വിളിപ്പാടകലെ
ഒരു നേർത്ത മൂളലിൽ
ഒരു ചുടുനിശ്വാസത്തിന്റെ
നേർത്ത കണികയിൽ
നാമറിയാതെ
നമ്മുടെ മനസ്സുകളെ
കൈമാറ്റം ചെയ്യുന്നു കാലം
ഒരു നേർത്ത മൂളലിൽ
ഒരു ചുടുനിശ്വാസത്തിന്റെ
നേർത്ത കണികയിൽ
നാമറിയാതെ
നമ്മുടെ മനസ്സുകളെ
കൈമാറ്റം ചെയ്യുന്നു കാലം
നമ്മൾ
പരസ്പ്പരം ഏറ്റവും
പ്രിയപ്പെട്ടവരായിത്തന്നെ
ഈ രാവൊന്ന് വെളുപ്പിക്കാം
പരസ്പ്പരം ഏറ്റവും
പ്രിയപ്പെട്ടവരായിത്തന്നെ
ഈ രാവൊന്ന് വെളുപ്പിക്കാം
നാളെ പകലുണരുമ്പോൾ
ഹൃദയവാതിലിനപ്പുറത്ത്
വീണ്ടും മഴ പെയ്യുമായിരിക്കും.......!
ഹൃദയവാതിലിനപ്പുറത്ത്
വീണ്ടും മഴ പെയ്യുമായിരിക്കും.......!
കതിരേഷ് പാലക്കാട്
Comments