ഗുൽമോഹർ താഴ്വാരങ്ങൾ


യാത്രകളിൽ
നിന്നോളം പ്രണയത്തെ
ഉണർത്തിയവരാരുമില്ല
ഒറ്റപ്പെടലുകളിൽ
നിന്നോളം ഓർമ്മകളെ
ചികയാൻ ആരുമില്ല
ചുംബനത്തിൻ്റെ
നിറമാണ് നിനക്ക്
വിരഹത്തിൻ്റെ അകലങ്ങൾ
നിന്നിൽ അവസാനിപ്പിച്ച്
ഇണക്കങ്ങളുടെ ഓർമ്മകൾ
തുന്നുവാൻ നിൻ്റെ താഴ്വാരങ്ങൾ
ഏതു വരമാണ് വാങ്ങി വന്നത് ?
കണ്ണുകൾ തിരയുന്ന
ഉൾവനങ്ങളിൽ എവിടേയാണ്
ഈ പൂക്കളോടൊപ്പം
ഒളിച്ച് തപസ്സിരുന്നത് ?
വസന്തം വിതച്ച്
പെയ്തൊഴിയുന്ന മഴയും നീയും
ഉറ്റ ചങ്ങാതിമാരായത് എന്നാണ്..?
മനസ്സിൽ കുളിരുകൾകൊണ്ടൊരു
കൊട്ടാരം എത്ര മനോഹരമായാണ്
നിങ്ങൾ പണിതിടുന്നത് .
കൊഴിഞ്ഞുപോകിലും
നിൻ്റെ ഇതളുകൾ ഒരായിരം
പൂക്കാലമല്ലേ ഹൃദയങ്ങളിൽ
വരയ്ച്ചിടുന്നത് പ്രണയമെന്നപോലെ ......!
കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......