സ്വർഗ്ഗത്തിലെ ബലി (കർക്കിടക വാവ് 2019 )


നേരറിയാൻ,
അന്യമതക്കാരനായി
അവതാരമെടുത്ത
ദൈവത്തെ 'ജയ് ശ്രീരാം '
വിളിപ്പിച്ച് കൊന്നൊടുക്കിയതിന്റെ
ബലിതർപ്പണം
നരകത്തിലെ പൂജാരികൾ
ബലിപീഠമൊരുക്കി
എള്ളും പൂവും ഉണക്കലരിയും
നിരത്തി മന്ത്രങ്ങൾ ഉരുവിട്ടു
വെളുത്ത കാക്കകൾ
ഭൂമിയിൽ നിന്നും
പറന്ന് പോയി തർപ്പണം
കൊത്തിവന്നു
തീൻമേശയിൽ
തൂശനില നിരത്തി
ദൈവസന്തതികൾ
ബലിച്ചോറ് പങ്കിട്ട് ഉണ്ടു
ആത്മശാന്തി നേർന്ന
നിമിഷത്തിൽ
ഓർമ്മകളോടൊപ്പം
ഒരു ജയ് ശ്രീരാമും
അന്തരീക്ഷത്തിൽ പടർന്നു........!
കതിരേഷ് പാലക്കാട്

Comments