ഈ യാത്ര

.
തീവണ്ടി വാതിലിനപ്പുറം
നിറഞ്ഞ മഴ,
സാധാരണ പ്രണയമാണ്
മനസ്സിൽ വരുക
ഇന്നില്ല.

യാത്രയിൽ ഞാൻ,
നികത്താനൊരുങ്ങുന്ന
ആ കുന്നിനും
കാടിനും
വയലിനുമുപരി
തകർത്തെറിഞ്ഞ
കുന്നുകളുടേയും
മലകളുടേയും
ആത്മരോദനം കേൾക്കുന്നു
കൊലചെയ്യപ്പെട്ട
എത്രയെത്ര കുന്നുകളും
മലകളുമാണ് ഒരിക്കലും
ഒരുമിക്കാത്ത ഈ പാളത്തിനടിയിൽ...?
എത്രയെത്ര ദൂരങ്ങളാണ്
ഈ ശവകുടീരങ്ങൾക്ക്
മുകളിലൂടെ
നമ്മൾ കടന്നു വന്നിരിക്കുന്നത്......!
കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......