ജയ് ശ്രീറാം


വിളിച്ചാലും
വിളിക്കാതിരുന്നാലും
തല്ലിക്കൊല്ലാനുള്ള
ആയുധമാണ്
ജയ് ശ്രീറാം
ജനമന്തിരങ്ങളിൽ നിന്നും
തെരുവിലേക്കുള്ള
ദൂരങ്ങളിൽ
ചാട്ടവാറുകൾപേറിയ
ധ്വനിമന്ത്രമാണ്
ജയ് ശ്രീറാം
വെളിച്ചത്തിലേക്ക്
നയിച്ച മഹാമതത്തിന്റെ
ഇരുട്ടിലേക്കുള്ള
ചൂട്ടാണിന്ന് ജയ് ശ്രീറാം
അലർച്ച കേൾക്കുന്നില്ലേ....?
ജയ് ശ്രീറാം...ജയ് ഹനുമാൻ
ആ വിരലുകൾ പറയുന്നു
അടുത്തത് 'നീ 'ആണെന്ന്
എഴുതി പഠിച്ചു വച്ചേക്കുക
എഴുതി പഠിച്ചു വച്ചേക്കുക
രാമരാജ്യത്തിന്റെ കാവലാളികൾ
അരികിലെത്തിക്കഴിഞ്ഞിരിക്കുന്നു
ജയ് ശ്രീറാം..... ജയ് ശ്രീറാം
കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......