മഴമിഴി


ഒരു മഴയെന്നപോൽ
പെയ്തുപോയ
ഓർമ്മകളുടെ
താഴ്‌വാരത്ത്
നമ്മളൊറ്റപ്പെട്ടതെന്നായിരുന്നു ?
നിന്റെ ചിരികളുടെ
മാത്രം പുൽനാമ്പുകൾ
മുളപൊട്ടിയിരിക്കുന്നു
തളംകെട്ടിയ മൗനത്തിന്റെ
കലക്കങ്ങൾ ആഴങ്ങളിലേക്ക്
ഇറങ്ങിപ്പോയിരിക്കുന്നു
നിന്റെ പിണക്കങ്ങളുടെ
മിന്നൽപ്പിണരുകൾ
മനസ്സിന്റെ താളം
ഭേദിച്ചിരിക്കുന്നു
ചുംബനങ്ങളുടെ
ഇടിയൊച്ചകൾ
നമ്മുടെ കൈകോർപ്പുകൾ
പൊട്ടിച്ചിരിക്കുന്നു
വിദ്വേഷങ്ങളുടെ
ചോർച്ചയിൽ
ഈ കണ്ണുകൾ മാത്രം
നനയുന്നതെന്തിനാണ് ?
അരികിലിരുന്നിട്ടും
ആദ്യം നമ്മെ
അകൽച്ച
പഠിപ്പിച്ചതുകൊണ്ടാണോ ?
അവസാനമായി നമ്മൾ
മിഴികൾകൊണ്ട്
വർത്തമാനം പറഞ്ഞത്
എന്നായിരുന്നെന്ന്
ഓർമ്മയുണ്ടോ ......?
ഓർമ്മകൾ.........,
കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......